Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby]
അവർക്കൊരു ഞെട്ടലായിരുന്നു.ഭർത്താവിനെ മറികടക്കാത്തവൾ,പക്ഷെ.........
സാവിത്രിയും.......അവർക്ക് ഒന്നും പറയാൻ പറ്റാതെപോയി.
"കാര്യങ്ങൾ വ്യക്തമായ സ്ഥിതിക്ക് ഇനിയധികം സംസാരം വേണ്ട.ഒരു യാത്ര കഴിഞ്ഞുള്ള വരവാ,ഒന്ന് വിശ്രമിക്കണം."
മാധവൻ പറഞ്ഞു.
"നിക്കുന്നില്ല.എന്റെ പെണ്ണിനെയും കൂട്ടി ഇവിടം വിടുന്നു.ഞാനായിട്ട് തന്നെ കൊല്ലില്ല.പക്ഷെ തന്നെ സ്വയമില്ലാതാകുന്ന
അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കും.അത് എന്റെ വാക്ക്."
"നിന്റെ ഔദാര്യം........."
"എന്നെ പോറ്റിയതിനുള്ള നന്ദി ആയിട്ട് കണ്ടാൽ മതി.ഔദാര്യം കാട്ടാനുള്ള യോഗ്യതപോലും ഇപ്പൊ മാഷിനില്ല."
"ഇപ്പോഴും നീയെന്നെ മാഷെന്നാ വിളിച്ചത് പോലും."
"ശീലിച്ചുപോയത് അങ്ങനെയാ. പക്ഷെ ഇനി ശീലങ്ങൾ പലതും മാറും."
"നന്നായി കളിച്ചുതന്നെയാ മാധവൻ ഇത്രയും വളർന്നത്.
എന്റെ നിഴലിൽ നിന്നാണ് നീ കളം പഠിച്ചതും.എന്റെ മേലേക്ക് വളരാൻ ശംഭു......നീയായിട്ടില്ല."
"അതെ.......മാധവന്റെ കൂടെ നിന്നാണ് കളം പഠിച്ചത്.മാധവന്റെ നിഴലിൽ നിന്ന് വളർച്ച കണ്ടവനുമാണ് ഞാൻ.ചിലത് അറിയാൻ വൈകി.പക്ഷെ കുറച്ചധികം എനിക്കറിയുകയും ചെയ്യാമെന്ന് നിങ്ങളോർത്താൽ നല്ലത്."
"അതെ........നീയറിഞ്ഞത് വെറും ബാലപാഠങ്ങൾ മാത്രം.അതിന്റെ പ്രയോഗം ഒരു കുടക്കീഴിൽ നിന്നുകൊണ്ട് വേണ്ടെന്ന് മാത്രം."
"യാത്ര പറയാൻ ഇവിടാരുമില്ല. ഇനിയൊരു മടങ്ങിവരവുമില്ല.
പക്ഷെ തന്റെ വീഴ്ച്ച ഞാൻ ഉറപ്പ് വരുത്തിയിരിക്കും."ശംഭുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു.
അവൻ വീണയെയും കൂട്ടി അവിടം വിട്ടു.സാവിത്രി പതറിയില്ല.അവളെന്നും ഭർത്താവിനൊപ്പമായിരുന്നു.
അവിടെയവൾ രക്തബന്ധം മറന്നു.അവിടെ വേദനിച്ചത് ഗായത്രി മാത്രം,ഒരു കൂടപ്പിറപ്പിനെ നഷ്ട്ടമായതിന്റെ സങ്കടം.
പടിപ്പുരക്ക് പുറത്ത് അവരെയും കാത്ത് വിനോദുണ്ടായിരുന്നു.
ദിവ്യയെ പോലീസ് കസ്റ്റടിയിൽ വിട്ട വിവരം എങ്ങനെയറിയിക്കും എന്നും ഓർത്തുകൊണ്ട്.
അവരെയും കൂട്ടി മുന്നോട്ട് പോകുമ്പോൾ എതിരെ ഒരു പോലീസ് വാഹനം വരുന്നുണ്ടായിരുന്നു.അത് മാധവന്റെ പടിപ്പുരക്ക് മുന്നിൽ വന്നുനിന്നു.
***********
തുടരും
ആൽബി
💬 Comments
View all comments