Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 49 [Alby]
പോകുമ്പോൾ അവൾ ഒരു സ്ത്രീയെന്ന നിലയിൽ തൃപ്തി നേടിക്കഴിഞ്ഞിരുന്നു.
പെട്ടെന്നവൾ ഓർമ്മകളിൽ നിന്നും ഉണർന്നു.സ്റ്റേഷനിലേക്ക് വണ്ടി കടക്കുന്ന വേളയിൽ അവൾ തന്റെ വയറിൽ ഒന്ന് തലോടുകമാത്രം ചെയ്തു. ********** ദിവ്യയെ കോടതി റിമാൻഡിൽ വിട്ടു.ഗർഭിണിയാണെന്നുള്ള പരിഗണയിൽ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിടാതെ കൂടുതൽ ചോദ്യം ചെയ്യലാവശ്യമുണ്ടെങ്കിൽ ജയിലിൽ വച്ച് ആവാം എന്ന് കോടതി വിധിക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം അവൾ വിചാരണ തടവുകാരിയായി ഉള്ളിലേക്ക് പോകുന്നതും നോക്കി വിനോദും ശംഭുവും വീണയുമുണ്ടായിരുന്നു.
ജില്ലാ ജയിലിന്റെ വാതിൽ അവർക്ക് മുന്നിൽ അടഞ്ഞതും വിനോദ് പൊട്ടിക്കരഞ്ഞുപോയി. അയാളെ ആശ്വസിപ്പിക്കാൻ ശംഭു നന്നേ പാടുപെട്ടു.
"അവളെ അറസ്റ്റ് ചെയ്തതല്ല പ്രശ്നം.ഞാൻ നിന്നോട് ഏത്ര യാചിച്ചെടാ ശംഭു...... അവളും ആഗ്രഹിച്ചതല്ലേ.......പക്ഷെ നീ സമ്മതിച്ചില്ല.
നിന്റെ ഭാഗത്താണ് ന്യായം.നിന്റെ ഭാര്യയെ നീ അത്ര സ്നേഹിക്കുന്നത് കൊണ്ടാ, എന്നെ നീ അളിയനായിട്ടല്ല മറിച്ച് സ്വന്തം ചോരക്ക് തുല്യമായി കാണുന്നത് കൊണ്ടാ ദിവ്യ ഭിക്ഷ യാചിച്ച മാതൃത്വം നീ നിരസിച്ചത്.
ഇപ്പൊ അവളാഗ്രഹിച്ചത് കിട്ടി. ഒരു വിഷവിത്തുണ്ട് അവളുടെ ഉദരത്തിൽ.എനിക്ക് കഴിയില്ല, നല്ലൊരുത്തനിൽ നിന്നും ആഗ്രഹിച്ചത് ലഭിച്ചുമില്ല.ഇഷ്ട്ടം ഇല്ലതെ,അങ്ങനെയൊരു സാഹചര്യത്തിൽ സ്വീകരിച്ചതാ, അത് മൊട്ടിട്ടു എന്ന് ഉറപ്പിച്ച അന്നാ ഞാൻ പോലും.........." അയാളുടെ വാക്കുകൾ ഇടക്ക് മുറിഞ്ഞു.
"എന്റെ അനിയത്തിയെ അവൾക്ക് ജീവനാ.അതാ അവൾ അങ്ങനെയൊരു സാഹസത്തിന് മുതിർന്നതും.വില്ല്യമിന്റെ ജീവൻ അവൾ നേടിയെടുത്തു.ഒരു പ്രായശ്ചിത്തം പോലെ അവൻ കൊടുത്ത ജീവൻ അവൾ ഏറ്റുവാങ്ങിയിട്ട് ഇപ്പോൾ മാസം മൂനായി.ആരോടും പറഞ്ഞില്ല. ആരെയും അറിയിച്ചുമില്ല.മൊട്ടിട്ട വിഷച്ചെടി പിഴുതെറിയാൻ ഞാൻ എങ്ങനാടാ അവളോട് പറയുക, കാത്തിരുന്നു കിട്ടിയ മാതൃത്വം വലിച്ചെറിയാൻ ഞാനെങ്ങനാ പറയുക.ഇത്രയൊക്കെ
💬 Comments
View all comments