0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 5 [Alby]

Author : alby Read All Parts 739

മതി.

മൗനം നിറഞ്ഞുനിന്ന നിമിഷങ്ങൾ."ശംഭു ഞാൻ വന്ന കാലം മുതൽ നിന്നെ കാണുന്നതാ.ഇതുവരെ നീ എന്റെ മുന്നിൽ അധികം വന്നുനിന്നിട്ടില്ല. ഈ യാത്ര ഉൾപ്പെടെ.എന്താടാ ഞാൻ ആ വീട്ടിൽ കെട്ടികയറിയതു കൊണ്ടാണോ"വീണ തന്നെ ഭേദിച്ചു.

അത്‌ ചേച്ചിക്ക് തോന്നുന്നതാ.ഞാൻ അവിടെത്തന്നെ ഉണ്ടല്ലോ.

മറുചോദ്യം വേണ്ട.ഞാൻ ശ്രദ്ധിക്കാറുണ്ട് എല്ലാം.

ഈ ചേച്ചിക്ക് വെറുതെ തോന്നുന്നതാ.

നിന്നെ എപ്പോഴും ചീത്തവിളിക്കുന്ന ഗായത്രിയുടെ കാര്യംതന്നെ എടുക്ക്. പക്ഷെ അവളുടെ ഏത് ആവശ്യത്തിനും നീ മുന്നിലുണ്ട്.ഞാൻ നിന്നോട് എന്തു ചെയ്തിട്ടാ ഈ ഒഴിഞ്ഞുമാറ്റം.

ഗായത്രിചേച്ചിക്ക് ആ ഒരു ദേഷ്യം ഉണ്ടെന്നേ ഉള്ളു. പൊതുവെ പുരുഷൻ എന്നു കേട്ടാലേ കലിയാ.അല്പം മയമുള്ളത് മാഷിന്റെ അടുക്കലാ.എന്നെ ചീത്തവിളിക്കും.ശരിയാ പക്ഷെ ഉള്ളിൽ ഒത്തിരി ഇഷ്ടാ.അത്‌ ഞാൻ അറിഞ്ഞതാ പലവട്ടം.

അവൾക്കു മാത്രേ നിന്നെ ഇഷ്ട്ടമുള്ളു എന്നാണോ.

അല്ല ചേച്ചി,മാഷിനും ടീച്ചറിനും ഒക്കെ.ഈ ജീവിതംതന്നെ അവരുടെ ഭിക്ഷയല്ലേ.

അതൊക്കെ വിടെടാ.നീ കുടുംബത്തിൽ എന്തൊക്കെ ചെയ്യുന്നു.നിന്നെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണെന്ന് അമ്മ എപ്പളും പറയും.പക്ഷെ ഞാനും കെട്ടിയോനും എപ്പോ വന്നാലും നീ ആ പരിസരം വിടും.

ചേച്ചീ,ദയവായി കൂടുതൽ ചോദിക്കല്ല.ചേച്ചിക്കറിയുവോ.ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൈനീട്ടിയതാ.ഇന്നി ജീവൻ ഇങ്ങനെ നിൽക്കുന്നതും മാഷിന്റെ കരുണയാ.എന്നെ സങ്കടത്തിലാക്കല്ലെ.

നീ ഇത്രേ ഉള്ളോ. വിട്ടുകള.ചുമ്മാ ചോദിച്ചതാ.ഇനി എന്തുണ്ടെലും എന്നോട് മിണ്ടാതിരിക്കരുത്.നമ്മൾ ഇനി കൂട്ടുകാർ.എനിക്കിവിടെ അധികം ചങ്ങാതിമാർ ഒന്നുല്ല.

ശരി ചേച്ചി. എന്തേലും ആവശ്യം ഉണ്ടേൽ പറഞ്ഞാൽ മതി. ഞാൻ ഉണ്ടാവും.

വഴിനീളെ തോരാതെ സംസാരിച്ചു അവർ.ആ ഒരു യാത്ര ശംഭുവിന്റെ ദുരിതപൂർണ്ണമായ ഭൂതകാലം അവൾ മനസിലാക്കി.അതുമാത്രമല്ല അവന്റെ മനസ്സിന്റെ താഴ്വരയിൽ അവൻ പൂട്ടിവച്ച രഹസ്യം

💬 Comments

View all comments