Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 50 [Alby]
തോളിലേക്കിട്ടു.രക്തം നന്നായി നഷ്ട്ടമായിട്ടുണ്ട്.മുടിയിലും വസ്ത്രത്തിലും രക്തം കട്ടപിടിച്ചു നിക്കുന്നു.
"ആശാനെ ഇവിടെ നീറ്റാണ്" കമാൽ വിളിച്ചുപറഞ്ഞതും ഇരുമ്പ് സ്റ്റെപ്പിറങ്ങാൻ തുനിഞ്ഞു. അപ്പോൾ കാലിൽ ആരോ പിടിച്ചു നിർത്തി.നോക്കിയപ്പോൾ സലിം ആണ്.
വയറിനും നെഞ്ചിനുമിടയിൽ വെടികൊണ്ട് വീണ സലിം തല ഇടിച്ചുവീണപ്പോഴുണ്ടായ മന്ദിച്ച അവസ്ഥയിൽ നിന്ന് സ്വബോധത്തിലേക്ക് വന്നപ്പോൾ കാണുന്നത് തൊഴികൊണ്ട് താഴെ വീഴുന്ന സാഹിലയെയാണ്.ഒപ്പം തൊട്ട് മുന്നിൽ രുദ്രയെ കൈകളിൽ കോരിയെടുക്കുന്ന ഇരുമ്പിനെയും.
"നീ ചത്തില്ലെ? "എടുത്ത വായ്ക്ക് സുര ചോദിച്ചു.മറുപടി ലഭിക്കും മുന്നേ സലീമിന്റെ നെഞ്ചിൽ തന്നെ ഉണ്ടകൾ തുളഞ്ഞിറങ്ങി.
സലിമിന്റെ ശരീരം കിടന്ന് പിടഞ്ഞു നിശ്ചലമായി.ചുറ്റിലും ചോരയിൽ കുളിച്ച ശരീരങ്ങൾ അപ്പോഴും ബോധമറ്റുകിടക്കുകയാണ് രുദ്ര. സാഹില ഞെട്ടിത്തരിച്ച് ഒരു മൂലയിലേക്ക് ചുരുണ്ടു.
"പെണ്ണായിപ്പോയി..... അല്ലേൽ നീയും കിടന്നു പിടഞ്ഞേനെ സ്വന്തം പ്രാണന് വേണ്ടി"സുര സാഹിലക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു.
ഏത്രയും വേഗം രുദ്രയെ ഹോസ്പിറ്റലിൽ എത്തിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
*******
അവൾ കണ്ണ് തുറക്കുമ്പോൾ ശംഭുവുണ്ട് മുന്നിൽ,കൂടെ വീണയും.ഇരുമ്പ് പറഞ്ഞതത്രയും അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.എവിടെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ അവർക്ക് തോന്നി.
ഇരുമ്പിനെ അവിശ്വസിക്കാനും വയ്യ.
ദിവ്യയെങ്ങനെ........?അവൾക്ക് ബെഞ്ചമിനെ എങ്ങനെയറിയാം. മുതലായ ഒരുപാട് ചോദ്യങ്ങൾ അവർക്കിടയിൽ ഉയർന്നു.വീണ ആകെ അസ്വസ്ഥയാണ്.മാസം ഏഴായി,അതിനിടയിൽ തീരാതെ ഓരോ പ്രശ്നങ്ങളും.ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന് ഇങ്ങനെയൊരു ചതിയവൾ പ്രതീക്ഷിച്ചിരുന്നില്ല.പ്രത്യേകിച്ച് ദിവ്യയിൽ നിന്ന്.അത്രക്ക് ഇഷ്ട്ടം ആയിരുന്നു,വിശ്വാസമായിരുന്നു വീണക്ക് അവളെ.
ദിവ്യയുടെ പിന്നിലെ ദുരൂഹതകൾ എങ്ങനെ കണ്ടെത്തുമെന്ന് അവർ തല പുകഞ്ഞാലോചിച്ചു. ദിവ്യയെ പുറത്തിറക്കുന്നതിനും മറ്റുമായി ഭ്രാന്ത് പിടിച്ചു നടക്കുന്ന വിനോദിനോട് കാര്യങ്ങളെങ്ങനെ അവതരിപ്പിക്കും എന്നുള്ളത് വേറേ.
മുന്നിലെ സമസ്യകളുടെ
💬 Comments
View all comments