0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Author : alby Read All Parts 495

ആളെ തിരിച്ചറിഞ്ഞ അയാൾ ഉടനെതന്നെ കാൾ കട്ട് ചെയ്തു. പിന്നീടുള്ള ശംഭുവിന്റെ കാളുകൾ അയാൾ എടുക്കാതെ വിട്ടു.

തുടരെ വിളിച്ചുകൊണ്ടിരുന്നപ്പോൾ, ഒടുവിൽ അയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് എന്ന സന്ദേശം ശംഭുവിന്റെ കാതിൽ കേട്ടു.

സഹികെട്ട ശംഭു ദേഷ്യത്തിൽ ഫോൺ കോ ഡ്രൈവർ സീറ്റിലേക്കെറിഞ്ഞു.അവന്റെ മുഖം നിരാശകൊണ്ട് നിറഞ്ഞു. വാശിക്ക് പോന്നതാണ്,ഒന്നും നടന്നതുമില്ല.അവൻ സ്വയം പഴിച്ചു.

പക്ഷെ ദിവ്യയെ തേടിയിറങ്ങിയ അവനെ ദിവ്യ തേടിയെത്തി. അവന്റെ വഴിയിൽ അവൾ അവനായി കാത്തുനിന്നു.

ആൾത്തിരക്കില്ലാത്ത റോഡ് സൈഡിൽ ആരെയോ പ്രതീക്ഷിച്ചെന്നപോലെ നിന്നിരുന്ന ദിവ്യയെ അവൻ കണ്ടിരുന്നില്ല എങ്കിലും അവളെ കടന്നു മുന്നോട്ട് പോയ അവന് ലഭിച്ച ഫോൺ കാൾ മാത്രം മതിയായിരുന്നു അവന്റെ നിരാശ നിറഞ്ഞ മുഖത്ത് സന്തോഷം നിറയാൻ.

കുറച്ചു സമയം അവർ സംസാരിച്ചതെയില്ല.ഇരുവരും വിദൂരതയിലേക്ക് നോക്കിനിന്നു. "ഏട്ടത്തിയെന്താ ഇങ്ങനെ? എന്ത് ഭാവിച്ചാ ഈ കാണിച്ചുകൂട്ടുന്നത് മുഴുവൻ?"

"എന്റെ കയ്യിൽ ഇപ്പോൾ നിനക്ക് മറുപടി തരാനില്ല ശംഭു.എന്നെ തേടിയിറങ്ങിയ നിന്നെ നിരാശപ്പെടുത്തി വിടേണ്ട എന്ന് കരുതിമാത്രമാണ് ഇപ്പോൾ ഇങ്ങനെയൊരു കൂടിക്കാഴ്ച്ച."

"പരിചയപ്പെട്ട നാൾ മുതൽ വല്യ ബഹുമാനമായിരുന്നു, ഏട്ടത്തിയെന്നെ വിളിച്ചിട്ടുള്ളൂ. എന്നിട്ടും എന്തിന്?

"ഞാൻ പറഞ്ഞല്ലോ,ഇപ്പോൾ ഒന്നിനും മറുപടിയില്ല എനിക്ക്. പക്ഷെ എല്ലാത്തിനും ഉത്തരം നൽകുന്ന ഒരു 'നാളെ' എന്റെ മുന്നിലുണ്ട്.എല്ലാവരും കാത്തിരുന്നേ മതിയാകൂ."അവൾ തീർത്തുപറഞ്ഞു.

"ചെയ്യാൻ പാടില്ലാത്തതല്ലെ അന്ന് എന്നോടാവശ്യപ്പെട്ടത്, എന്നെക്കൊണ്ട് പറ്റാത്ത കാര്യം. ആ കുടുംബത്തെ വഞ്ചിക്കാൻ, എന്റെ വീണയെ ചതിക്കാൻ എനിക്ക് കഴിയില്ല എന്നറിഞ്ഞിട്ടും എന്തിനായിരുന്നു?എന്നിട്ടതിന്റെ ദേഷ്യം മുഴുവൻ മനസ്സിൽ സൂക്ഷിച്ചുവച്ചു.

പിന്നീട് അവസരം വരുമ്പോൾ എല്ലാരേം വേദനിപ്പിക്കാമല്ലോ അല്ലെ? ഏട്ടന്റെ

💬 Comments

View all comments