Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]
അടിച്ചു ക്ഷീണിച്ച അവർ സന്ധി സംഭാഷണത്തിൽ ഏർപ്പെട്ടു. വിക്രം ഇനി അവരുടെ പിന്നാലെ വരില്ലെന്നും നിലനിൽപ്പിനല്ലാതെ നിയമം കയ്യിലെടുക്കരുത് എന്നും നിബന്ധന വച്ചു.
നിലവിൽ കഴുത്തറ്റം പ്രശ്നങ്ങൾ കൊണ്ട് മൂടിയ സുരക്ക് ആദ്യം സ്വീകാര്യമായിരുന്നില്ല എങ്കിലും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വിക്രമൻ സഹായിക്കാം എന്നയുറപ്പും നിലവിൽ അവരുടെ പ്രശ്നങ്ങൾ കേസുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥിതിക്ക് കൂടുതൽ നിയമക്കുരുക്കുകളിലേക്ക് പോകാതെ സഹായിക്കാം എന്ന് കൂടി വിക്രമൻ പറഞ്ഞപ്പോൾ സുര വിക്രമന് കൈ കൊടുത്തു.
കൂടെയുള്ളവരെ പറഞ്ഞുമനസ്സിലാക്കാൻ കുറച്ചു സാവകാശം മാത്രം അയാൾ വിക്രമനോട് ആവശ്യപ്പെട്ടു.അത് വിക്രമനും സ്വീകാര്യമായിരുന്നു.
ഒരു സ്വര്യ ജീവിതം ഇരുമ്പൻ ആഗ്രഹിച്ചുതുടങ്ങിയിരുന്നു.ആ ആഗ്രഹത്തിന് പിന്നിൽ ഇരുമ്പൻ ആരോടും പറയാതിരുന്ന, എന്നാൽ ആഗ്രഹിച്ച പ്രണയം അവനെ തേടിയെത്തിയപ്പോൾ മുതൽ ഇരുമ്പനും മാറ്റം ആഗ്രഹിച്ചുതുടങ്ങുകയായിരുന്നു
ഓർമ്മകളിൽ നിന്നുണർന്നപ്പോൾ വിക്രമൻ വേപ്പിൻപാടം പോലീസ് സ്റ്റേഷന് മുന്നിലെത്തിയിരുന്നു. ഒന്ന് ശ്വാസം വലിച്ചു വിട്ട് അയാൾ അവിടെ കാല് കുത്തി.
'അവിടെയുള്ള പ്രശ്നങ്ങൾക്ക് എങ്ങനെയും പരിഹാരം കാണും എന്നയുറപ്പോടെ. നാട്ടിലെ സാദാരണക്കാർക്കും സ്വസ്ഥതയും സുരക്ഷയും താൻ ഉറപ്പുവരുത്തും എന്ന ദൃഢനിശ്ച യത്തോടെ.'
സഹപ്രവർത്തകർ അയാൾക്ക് സ്വീകരണം നൽകി.വിക്രമൻ അവിടെ ഇൻസ്‌പെക്ടർ ആയി ചാർജ് എടുത്തു,തന്നെയും കാത്തിരിക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്‌തിയറിയാതെ. ******** ശംഭുവിപ്പോൾ വീണയുടെ തറവാട്ടിലാണ് താമസം. കിള്ളിമംഗലത്തുനിന്നും ഇറങ്ങി നേരെ പോയത് അങ്ങോട്ടേക്ക് ആയിരുന്നു.വിനോദ് അവരെ അവിടേക്ക് കൂട്ടിക്കൊണ്ട് വന്നു എന്ന് പറയുന്നതാവും ശരി.
ഒരു ഫ്ലാറ്റിലേക്ക് മാറാനായിരുന്നു ഉദ്ദേശമെങ്കിലും വിനോദിന്റെ സ്നേഹപൂർവ്വമുള്ള വാശിയും ഏഴാം മാസത്തിൽ എത്തിയ വീണയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ശംഭുവും സമ്മതം മൂളി.കൂടാതെ രുദ്രയുടെ അഭിപ്രായവും അതുതന്നെ
💬 Comments
View all comments