0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 6 [Alby]

Author : alby Read All Parts 1.1K

തന്നെ കൂടി.

എന്താടോ ഇവിടെ ഒറ്റക്കിരിക്കുന്നെ ഞാനും ഒരു മനുഷ്യജീവിയാ

ഒന്നുല്ല ചേച്ചി പ്രത്യേകിച്ച് ഒന്നും ഇല്ലാത്തത്കൊണ്ട് ഇവിടെ വന്നിരുന്നു എന്നേയുള്ളു.

എങ്കിൽ വാടോ നമ്മുക്ക് അല്പം നാട്ടുകാര്യങ്ങളൊക്കെ പറഞ്ഞ് അല്പം നടക്കാം.

ഇപ്പോഴോ,വെയിൽ മൂത്ത് തുടങ്ങി. ശീലമില്ലാത്തതല്ലേ, നമ്മുക്ക് ആ കുളക്കടവിൽ ഇരിക്കാം പടിക്കെട്ടിന്റെ തണലും കിട്ടും.

എന്നാ നീ നടന്നോ.ഞാൻ ഇപ്പൊ വരാം.

ശംഭു കടവിലിരിക്കുമ്പോൾ വീണ ഒരു ഫുൾ വൈറ്റ് മിസ്ചിഫ്‌,വെള്ളം, ലെമൺ അല്പം നട്ട്സ് ഒക്കെയെടുത്തു അങ്ങോട്ടെത്തി.

ചേച്ചിയെ,ഇതെന്തു ഭാവിച്ചാ.എന്നെ കൊലക്കുകൊടുക്കാൻ ആണോ ഭാവം.എങ്ങാനും അറിഞ്ഞാ വെട്ടിക്കൊല്ലും.

ഇങ്ങനെ ഒരുത്തൻ.പേടിക്കണ്ട ഞാനായിട്ട് പറയില്ല.നീ ചെന്ന് കേറി പിടികൊടുക്കാതിരുന്നാൽ മതി.

അല്ല,ഇതെങ്ങനെ ഒപ്പിച്ചു.

അതൊക്കെയുണ്ട്,വേറൊന്നുവല്ല വീട്ടിൽപോയി വന്നപ്പോ ചേട്ടന്റെ ഒരെണ്ണം അടിച്ചുമാറ്റിയതാ.

ഓഹ് അപ്പൊ ചേച്ചിയും നല്ല കീറാണല്ലെ

ഡാ,വേണ്ടാത്തടുത്തോട്ട് ചിന്തിച്ചു കേറല്ലേ.ഇതിപ്പോ ഇത്രനാളും മൈൻഡ് ചെയ്യാതിരുന്ന ഒരാൾ എന്റെ സുഹൃത്തായപ്പൊ ഒന്ന് ട്രീറ്റ്‌ ചെയ്യാം എന്നു തോന്നി അല്ലാതെ...

ഓഹ് വരവുവച്ചു.പക്ഷെ ഇത് ശരിക്കും ഞെട്ടിച്ചു.ഇത്രക്ക് പ്രതീക്ഷിച്ചില്ല.

മ്മ്, ആയിക്കോട്ടെ.ഒരുകാര്യം ബോധം പോണവരെ അടി അത് പാടില്ല.എപ്പോ നാവ് കുഴയുന്നോ അപ്പൊ നിർത്തിക്കോണം.എന്നാ തുടങ്ങിക്കോ.

മുളകില്ലേ ചേച്ചി.....

മറന്നെടാ,തല്ക്കാലം ഇങ്ങനെ അങ്ങ് തുടങ്ങിക്കോ.

പതിയെ അവർ സംസാരിച്ചിരുന്നു. ശംഭു അത്യാവശ്യം മൂഡിൽ ആയതും വീണ അല്പം അവനോടടുത്തിരുന്നു.

ശംഭു, ഒരു കാര്യം ചോദിക്കട്ടെ.?

ചുമ്മാ ചോദിക്കണം..

അല്ല നീ പറയുവോ?

ചോദിക്ക് ചേച്ചി,എന്തിനാ മുഖവുര.

അതല്ലടാ,ഗോവിന്ദിനോട്‌ നീയെന്താ ഇത്രകണ്ട് അകന്നുനിക്കുന്നെ.

വേണ്ട ചേച്ചി.ചേച്ചിയോ,ഈ വീട്ടിലെ ആരുമോ അതൊന്നും അറിയണ്ട. അത് എന്നിൽ തന്നെ മണ്ണടിഞ്ഞോട്ടെ.

എന്താടാ ഇത്രയും വലിയ രഹസ്യം. ഞാൻ

💬 Comments

View all comments