Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 8 [Alby]
ആകെ ഒരാശ്വാസം.എനിക്കുറപ്പുണ്ട് നീയിത് ആരെയും അറിയിക്കില്ലന്ന്.സമയം വരുമ്പോൾ ഞാൻ അറിയിക്കും എല്ലാം.ഗോവിന്ദ് അവനെ ഞാൻ വിടില്ല ഇഞ്ചിഞ്ചായി അവനെ അനുഭവിപ്പിക്കും.ഇനി നീയൊരു ഉത്തരം തരണം,ഒപ്പം അവസാനം വരെ ഒപ്പമുണ്ടാകും എന്നയുറപ്പും.
എന്താ ചേച്ചി ചോദിക്ക്.
ഇന്ന് അമ്മയോട് ഞാൻ ചോദിച്ചത് ഓർമ്മയുണ്ടോ.
മ്മം,രാത്രി എവിടെപ്പോയി എന്ന്
പക്ഷെ അപ്പോൾ നിന്റെ ഞെട്ടൽ ഞാൻ കണ്ടതാ. നിന്റെ കണ്ണുകളിലെ പരുങ്ങൽ അതും ഞാൻ ശ്രദ്ധിച്ചു. നിനക്കെന്തൊക്കെയോ അറിയാം. എന്തോ രഹസ്യം നീ ഒളിക്കുന്നു. എനിക്ക് അറിയണമത്. (തുടരും........)
ആൽബി.
💬 Comments
View all comments