0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]

Author : alby Read All Parts 771

അന്ന് നീയായിരുന്നു,ഇപ്പൊ ദാ അവളും.... അവൾക്കിപ്പൊഴും നല്ല ഭർത്താവ് അല്ല അവൻ അതിന്റെയാ ഈ കാട്ടുന്ന ദേഷ്യമൊക്കെ...

അപ്പൊ ടീച്ചറ് പറഞ്ഞുവരുന്നത്?

അതുതന്നെ.എനിക്കും മാഷിനും മാത്രം അറിയുന്ന രഹസ്യം."ഗോവിന്ദ് " അവൻ....അവൻ ദത്താണ്.

പക്ഷെ........ഇത് അടുപ്പക്കാർക്ക് പോലും?

അറിയില്ല.പതിനെട്ടു വയസ്സിൽ മിന്ന് കേറിയതാ ഈ കഴുത്തിൽ. മാഷിനൊപ്പം ജീവിതം തുടങ്ങുമ്പോൾ എന്താ പറയുക,ഒരു സ്വർഗം കിട്ടിയ അനുഭവം.എല്ലാം കണ്ടറിഞ്ഞു ചെയ്യും.ഒന്നും അങ്ങോട്ട്‌ പറയണ്ട. വർഷം രണ്ടു കഴിഞ്ഞും കുട്ടികൾ ആവാത്തത്,ബന്ധുക്കൾ പലരും ചോദിച്ചുതുടങ്ങി.മുറുമുറുപ്പ് കൂടി വന്നപ്പോൾ ഡോക്ടറെ കണ്ടു.ഒരു മെഡിക്കൽ ചെക്ക് അപ്പ്‌.

പ്രശ്നം മാഷിന് ആയിരുന്നു.ഒത്തിരി ചികിത്സ ചെയ്തു.ഫലം കണ്ടില്ല. ഒടുക്കം അട്ടപ്പാടിയിൽ ആദിവാസി ഊരിലെ നാട്ടുചികിത്സ പരീക്ഷിച്ചു. അവിടെ താമസ്സിച്ചായിരുന്നു എല്ലാം. അതൊക്കെ കഴിഞ്ഞും കാത്തു.ഫലം കാണാതെ വന്നപ്പോൾ,തൃശൂര് ഒരു ബാലഭവനുണ്ട് അച്ചന്മാരുടെ കീഴിൽ. അന്നിരുന്ന അച്ചനെ മാഷിന് അടുത്ത പരിചയം ഉണ്ടായിരുന്നു. ചില സഹായങ്ങളും കൊടുക്കാറുണ്ട്. അവിടെ ഒരു പൊടിക്കുഞ്ഞിനെ കിട്ടി എന്നറിയുന്നത് ആ സമയത്താണ്. അച്ഛനെ കണ്ടു കാര്യം പറഞ്ഞു.ഒരു കുഞ്ഞെങ്കിലും നന്നായി വളരട്ടെ എന്ന് ചിന്തിച്ചു കാണും.അങ്ങനെ അവനെ ഞങ്ങൾക്ക് കിട്ടി. ബന്ധുക്കളെ അട്ടപ്പാടിയിലെ ചികിത്സ ഫലിച്ചു,എന്ന് വിശ്വസിപ്പിച്ചു.

അല്ല എന്നാലും ഒരു സംശയം.

മനസ്സിലായി.ആ സമയം ഞങ്ങൾ പാലക്കാട്‌ ആയിരുന്നു.നാട്ടുചികിത്സ കഴിഞ്ഞ് അവിടെ കൂടി.ബന്ധുക്കളെ നേരിടാനുള്ള ബുദ്ധിമുട്ട്.പ്രസവം പാലക്കാട്‌ വച്ചായിരുന്നു എന്നാ അറിയിച്ചത്.എന്തോ സമയം നല്ലതായിരുന്നു.പറഞ്ഞ കള്ളങ്ങൾ വിശ്വസിച്ചു.

അപ്പൊ ചേച്ചി......

അവൾ...... ചെയ്ത ചികിത്സയും നടത്തിയ പ്രാർത്ഥനയും ഫലിച്ചത് അതിനും മൂന്ന് വർഷം കഴിഞ്ഞാണ്. എന്റെ ഗായത്രി.പക്ഷെ ഒരു വകതിരിവും കാട്ടിയിട്ടില്ല,ഒരു കുറവും വരുത്തിയില്ല അവന്.രണ്ടാളെയും ഒരുപോലെ

💬 Comments

View all comments