← Back to ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

Ly • 07-03-2020 09:44

വന്നു ല്ലേ..
കൊള്ളാം.
പേജ് കുറച്ച് കൂടെ കൂട്ടാമായിരുന്നു
ഏതായാലും ഇനിയുള്ള ഭാഗങ്ങൾ പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു

alby • 07-03-2020 11:58

പ്രിയ Ly.......

ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.

ഇനിയുള്ള ഭാഗം വേഗത്തിൽ ഉണ്ടാവും

ആൽബി

jo • 06-03-2020 22:48

മര്യാദക്ക് ഒരു കള്ളച്ചിരിയും പാസ്സാക്കിപോകേണ്ടിയിരുന്ന രണ്ടുപേരെ ഒരാവശ്യവുമില്ലാതെ തമ്മിലടിപ്പിച്ച് കഥ നീട്ടിക്കൊണ്ടുപോകുന്ന അൾറ്റിമേറ്റ് സൈക്കോ... ആൽബി. !!!

വെറുതെ കിടന്നു ചാവേണ്ടിയിരുന്നവനെ ആശുപത്രിയിയിലെത്തിച്ചു ചികിൽസിക്കുക... അവിടേക്ക് വില്ലൻ വരിക... ആഹാ... ബഹുരസം. ആ ആശുപത്രിയിൽ മെഷീനുകൾ സെറ്റ് ചെയ്യുന്നതും മരുന്നുകളുടെ സെറ്റിങ്ങുമൊക്കെ അത്രക്ക് ഡീറ്റൈൽഡാക്കണമായിരുന്നോ എന്നൊരു ഡൗട്ട് വന്നൂട്ടോ. മോശമാക്കിയെന്നല്ല, ആ ഭാഗം അത്രക്ക് ഡീറ്റൈൽസ് ഇല്ലായിരുന്നെങ്കിലും നന്നായേനെ എന്നൊരു തോന്നൽ.

ആ പിന്നേ... ഇനി ഇവിടുന്നു കുത്തിതിരിപ്പുണ്ടാക്കി എന്റെ വീണക്കൊച്ചിനെന്തെങ്കിലും സംഭവിപ്പിക്കാനാണ് പ്ലാനെങ്കി... മോനെ ആൽബിച്ചായാ... നിന്റെ പുലകുടിയടിയന്തിരം ഞാൻ നടത്തും. ജാഗ്രതൈ.

alby • 07-03-2020 12:06

എന്നെക്കൊണ്ട് പറയിക്കരുത്.....കള്ളച്ചിരി പാസാക്കാൻ ഇത് നിന്റെ വട്ട് പിടിച്ച ചേച്ചിയല്ല
മറിച്ച് സാവിത്രിയാണ്.അങ്ങനെ തോറ്റു കൊടുക്കാൻ മനസില്ലാത്തവൾ എതിരെ സ്വന്തം ജീവിതത്തിൽ നിന്ന് കരുത്തു നേടിയ വീണയും

ഭൈരവൻ അങ്ങനെ ചത്താൽ എന്താ ഒരു രസം.അല്പം കളർഫുൾ ആവണ്ടേ.. അയിനാണ് ആ ഡീറ്റെയിലിംഗ് പോലും.

മിക്കവാറും സാവിത്രി വീണയെ തട്ടും അല്ലേൽ വീണ സാവിത്രിയെ കുപ്പിയിൽ ഇറക്കും എന്നാലും ആദ്യം പറഞ്ഞതിനാണ് ചാൻസ് .എന്തായാലും ഒരു ജയിൽ വാസം കുറിച്ച് വച്ചോ.

അടിയന്തിരത്തിന് എന്റെ കല്ലറയിൽ റോസാപൂ കൊണ്ട് മൂടണം,പിന്നെ വരുന്നവർക്ക് ബിരിയാണിയും രണ്ടു പെഗ് ജവാനും കൊടുത്തേ വിടാവൂ

ആൽബി

ഭീം • 07-03-2020 12:25

പറയും പോലെ വീണക്ക് എന്തേലും സംഭവിച്ചാൾ കഥയ്ക്ക് എന്തു രസമാണുള്ളത്?
   ഇലയ്ക്കും മുള്ളിനും കേടില്ലാതെ പോട്ടെ.

alby • 07-03-2020 13:22

പ്രതീക്ഷിക്കാത്തത് സംഭവിക്കാം

ഏലിയൻ ബോയ് • 07-03-2020 15:09

ജോ....എന്ടെ കല്യാണം ആവറായി....കഥ എന്തായി....??

alby • 07-03-2020 15:18

ആശംസകൾ നേരുന്നു പ്രിയ കൂട്ടുകാരാ

മാർക്കോപോളോ • 06-03-2020 21:46

വീണയും സാവിത്രിയും തമ്മിൽ ഉടക്കരുതെ അതിന്റെ ആവശ്യം ഇല്ലാ എന്ന് തോന്നുന്നു പിന്നെ ഇരുവരുടെയും പ്രണയത്തിന് പകരം പ്രാധാന്യം കൊടുക്കു

alby • 07-03-2020 11:56

ആ സാഹചര്യത്തിൽ അങ്ങനെ ഉണ്ടാവാം അതാണ് അങ്ങനെ എഴുതിയതും

നന്ദി

നാടോടി • 10-03-2020 15:58

ബ്രോ ഇലക്കും മുള്ളിനും കേടിലാൻഡ് പോട്ടേ വീണയും സാവിത്രിയും നല്ല രീതിയിൽ പോകട്ടേ

alby • 10-03-2020 21:12

ശ്രമിക്കാം ബ്രോ

rashid • 06-03-2020 19:20

ഈ ഭാഗം അടിപൊളി ആയിട്ടുണ്ട്. സാവിത്രി ടീച്ചറും വീണയും ഫുൾ dark സീൻ ആണല്ലോ. ഇവരുടെ ഇടയിൽ കിടന്ന് ശംഭു ഒരു വഴിക്ക് ആകും. ഭൈരവൻ ഇനി ഉണ്ടാകുമോ ആവോ,  ആരാ അവസാനത്തെ ആ new എൻട്രി?

alby • 07-03-2020 11:55

റഷീദ് ഇഷ്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.പറഞ്ഞത് പോലെ ശംഭു ഇപ്പോൾ പെട്ട് നിൽക്കുകയാണ്.ചോദ്യങ്ങൾക്കുള്ള മറുപടി കഥയിലൂടെ നൽകാം

ആൽബി

?MR.കിംഗ്‌ ലയർ? • 06-03-2020 19:10

എന്തോ പണ്ടേ ഇഷ്ടം പ്രണയ കഥകൾ വായിക്കാൻ ആണ്.... ഒരിക്കലും കൂടിച്ചേരില്ല എന്ന് വിചാരിക്കുന്ന പ്രണയം കൂടിച്ചേരുമ്പോൾ  അത് വായിക്കാൻ ഒരു രസം ഉണ്ട്. പക്ഷെ ഇവിടെ കഥ സന്ദർഭങ്ങൾക്ക് മുൻഗണന കൊടുക്കുമ്പോൾ വീണയുടെയും ശംഭുവിന്റെയും പ്രണയം തളിർത്തു പന്തലിക്കുനില്ല.

ആൽബിച്ചായ അഭ്യർത്ഥന ആണ് വീണക്കും ശംബുവിനുമായി ഒരു ഭാഗം എഴുതണേ വേറെ ആരും വേണ്ട. അപ്പൊ പോട്ടെ ലേശം തിരക്കുണ്ട്. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 07-03-2020 11:53

പ്രണയമെഴുതാൻ അന്നും ഇന്നും ഒന്ന് പേടിക്കും ഞാൻ.പിന്നെ നുണയന്റെ വാക്ക് തള്ളിക്കളയാനും പറ്റില്ല.അതുകൊണ്ട് ഒന്ന് ശ്രമിച്ചുകളയാം.കഥാഗതിക്കു മുൻ‌തൂക്കം
കൊടുക്കുമ്പോൾ എങ്ങനെ സാധിക്കും എന്നറിയില്ല.

ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം

ആൽബി

alby • 06-03-2020 17:43

പെട്ടെന്ന് ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല.അതാവണം സാവിത്രിക്കും സംഭവിച്ചത്.കണ്ടതിൽ സന്തോഷം.

താങ്ക് യു രാജ.താങ്കളുടെ കഥക്കായി കാത്തിരിക്കുന്നു

Smitha • 06-03-2020 17:20

ആൽബി..

അധികമൊന്നും ഇഖ്‌വേഷനുകളിലൂടെ പോകാത്ത എഴുത്താണ് ആൽബിയുടെ.
പഴകിയ ഫോർമാറ്റിൽ കഥകൾ എഴുതാനുള്ള ഇഷ്ടക്കേട് എന്നിൽ  അദ്‌ഭുതമുണർത്തിയിട്ടുണ്ട്.

കഥയുടെ പേരിൽ തന്നെയുണ്ട് പഴമയെ നിരസിക്കാനുള്ള പ്രവണത.
ഡീ ഗ്ലാമറൈസ് ആയ പേരുകളിൽ തുടങ്ങുന്നു ആ വിപ്ലവം.
ശംഭു എന്നപേരിനെക്കുറിച്ചാണ് പറയുന്നത്.
ശരിയായ ലൈഫിൽ ആരെങ്കിലും ശംഭു എന്ന പേര് കേട്ടിട്ടുണ്ടോ എന്നറിയില്ല.
ഏതായാലും ഞാൻ കേട്ടിട്ടില്ല.
ആകെക്കൂടി കേട്ടിരിക്കുന്നത് ശിക്കാരി ശംഭുവാണ്‌.
അത് കഴിഞ്ഞാൽപ്പിന്നെ ആ പേര് കേൾക്കുന്നത് ഇതാ ആൽബിയിലൂടെയാണ്. മാർജിനപ്പുറത്തുള്ളവരോടുള്ള സഹാനുഭൂതിയാവാം അതിന് കാരണമെന്ന് ഇതിന് മുമ്പെഴുതിയ കഥകളിലൂടെ ആൽബി തെളിയിച്ചിട്ടുണ്ട്.

രണ്ടു സൈഡിലാണ് കഥ നടക്കുന്നത് .
സാവിത്രിക്ക് ശംഭുവിനെ വിട്ട് കൊടുക്കാനുള്ള മടിയും  തന്റെ മേൽക്കോയ്മയും കുടുംബ പെരുമയും പോകുമെന്നുള്ള സാവിത്രിയുടെ മനസ്സും ഒരു സൈഡിൽ ...

മറു സൈഡിൽ ഭൈരവൻ രക്ഷപെട്ടു.
ഇനിയെന്താകുമെന്ന ആകാംക്ഷയും  ..

ഗോവിന്ദിനെ ഒതുക്കാൻ സാവിത്രി കൂട്ട് നിൽക്കുമോ? 
അതിനാണോ സാവിത്രി ചിന്തകൾക്കൊടുവിൽ അവരുടെ അടുത്തേക്ക് വന്നത് ..?

കുടുംബപ്പേരൊക്കെ ഇത്ര മഹാദ്‌ഭുതങ്ങളാണ് എന്നൊക്കെ തീരെ ചെറിയ മനസ്സുള്ളവർ ചിന്തിക്കുമ്പോൾ ആണ് എനിക്ക് മനസ്സിലാകുന്നത്.
മനുഷ്യരുടെ വിചാര സങ്കീർണ്ണതകളുടെ മേൽ കഥനം നടത്തുന്നയാർക്കും ചിന്തകളിലെ ഇരുട്ടും വെളിച്ചവും കാണാതിരിക്കാനാവില്ല എന്നും ഈഅദ്ധ്യായം പറഞ്ഞു വെക്കുന്നു...

സ്നേഹപൂർവ്വം,

സ്മിത.

ഭീം • 06-03-2020 18:00

മിക്കവാറും നിലനിൽപ്പിനു വേണ്ടി ടീച്ചർ ഒരു അട്ടിമറിക്ക് സാധ്യതയുണ്ട്. എന്തായാലും ഗോവിന്ദനെ വീണ തകർക്കുമെന്ന് ടിച്ചർക്ക് മനസ്സിലായ സ്ഥിതിക്ക് വീണയെ തകർക്കാനുള്ള തന്ത്രങ്ങൾമിനയാൻ സാധ്യതയുണ്ട്. എന്നാൽ അതത്ര എളുപ്പവുമല്ല. വീണയുടെ കുടുംബവും മോശക്കാരല്ലല്ലോ.
ടീച്ചറെ പൂട്ടാനുള്ള താക്കോൽ വീണയുടെ കയ്യിലുണ്ടെന്ന് ടീച്ചർക്കും അറിയാം.

alby • 06-03-2020 20:53

വീണയും സാവിത്രിയും സ്ട്രോങ്ങ്‌ കളിക്കാർ ആണ്.മെസ്സിയും ക്രിസ്ത്യാനോയും പോലെ.എന്താകും എന്ന് കണ്ടറിയേണ്ടി വരും ഭീം

alby • 06-03-2020 20:52

ചേച്ചിക്ക്.........

ഫോർമാറ്റുകളെ കുറിച്ച് ഒരു ധാരണ എനിക്ക്‌ അവ്യക്തമാണ്.മനസിലുള്ളത് കുറിക്കുന്നു.
അത് ഇഷ്ട്ടമായതിന്റെ സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ.

ശരിയാണ് ശംഭു എന്ന പേര് അത്യപൂർവ്വമായേ ഞാനും കേട്ടിട്ടുള്ളു.ചേച്ചി പറഞ്ഞപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിക്കുന്നത് പോലും.
പിന്നെ ചേച്ചിയുടെ ചോദ്യങ്ങൾക്ക് കഥയിലൂടെ മറുപടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

"കുടുംബപ്പേരൊക്കെ ഇത്ര മഹാദ്‌ഭുതങ്ങളാണ് എന്നൊക്കെ തീരെ ചെറിയ മനസ്സുള്ളവർ ചിന്തിക്കുമ്പോൾ ആണ് എനിക്ക് മനസ്സിലാകുന്നത്"ഇതെന്താണ് ഉദ്ദേശിച്ചത് എന്ന് പിടികിട്ടിയില്ല.ഒന്ന് പറഞ്ഞു തരൂ

സ്നേഹപൂർവ്വം
ആൽബി

അഭിരാമി • 06-03-2020 17:06

ആൽബിചായ സ്മിതേച്ചിയെ പോലെ പെട്ടന്നു പെട്ടന്നു അടുത്ത ഭാഗങ്ങൾ അങ്ങു ഇട്ടെ ഇങ്ങനെ വലിപ്പിക്കല്ലേ. എത്ര നാളായി കാത്തിരിക്കുന്നു. അടുത്ത ഭാഗം പെട്ടന്നു ഇടുമോ~???

alby • 06-03-2020 17:48

അഭിരാമി.......

കുറച്ചു നാൾ കൂടി കണ്ടതിന്റെ സന്തോഷം അറിയിക്കുന്നു.ഒപ്പം ഇനി ഒട്ടും വൈകില്ല എന്ന് ഊട്ടിയൂറപ്പിച്ചു വൈകുന്നു.നെക്സ്റ്റ് പാർട്ട്‌ തുടങ്ങി.ഉടനെ തരാൻ ശ്രമിക്കും.

താങ്ക് യു
സ്നേഹത്തോടെ
ആൽബി

ഭീം • 06-03-2020 18:03

ഇതേ അഭിപ്രായം ഞങ്ങൾക്കുമുണ്ട് അഭീ... കത്തിരിക്കാം അത്രയല്ലേ പറ്റു

alby • 06-03-2020 20:36

ഇനി അധികം വൈകല് ഉണ്ടാവില്ല ഭീം

ഭീം • 06-03-2020 16:10

ആൽബീ..
   ആദ്യമേ പറയട്ടേ... കലക്കിട്ടോ...
       പിന്നെ ഒരു പരാതിയുള്ളത് പേജുകൾ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. വരുന്നതും വളരെ വൈകി.
  സംഭവബഹുലമായ രംഗങ്ങളിലൂടെ കടന്നുപോയ,ആകാംശ നിറഞ്ഞ എഴുത്ത്.
ആദ്യഭാഗത്തെ ടീച്ചറും വീണയുമായുള്ള വാക്ക് പോര് ഞങ്ങൾ പ്രതീക്ഷിച്ചതാണ്. അതെങ്ങനെ ആൽബി അവതരിപ്പിക്കും എന്നൊരു സംശയം മാത്രമായിരുന്നു.എന്നാൽ വളരെ ഈസിയായി കാര്യഗൗരവത്തോടെ ആ ഭാഗങ്ങൾ കൈകാര്യം ചെയ്തു.
  വീണയും ശംബുവും അടുത്തതിനു ശേഷം ഇങ്ങനെ ഒരേറ്റുമുറ്റൽ പ്രതീക്ഷിച്ചത് തന്നെയാണ്. വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ടീച്ചർക്ക് അടിപതറിയത് വീണ നെയ്ത ശംബുവെന്ന ശരം ആയിരുന്നു.ചെന്ന് കൊണ്ടത് ടീചറുടെ ചങ്കിലും .എപ്പോഴാണിനി ടീച്ചർ നോർമലാവുക? ... കണ്ടിരിക്കാം. കാത്തിരിക്കാം.
   ശംബു എങ്ങനെയാണിനി ടീച്ചറെ ഫെയ്സ് ചെയ്യുക ?അവനെ കടിച്ച് തിന്നാനുള്ള ക്രോധം ടീച്ചരിൽ നിറഞ്ഞു നിൽക്കുന്നത് നമുക്ക് കാണാം.ശoബുവിന്റെ അവസ്ഥ മറിച്ചും.

       അവസാനത്തെ ട്വിസ്റ്റ് കൊള്ളാം .... ഇരമ്പ് സുര ആ അപരിചിതനെ കണ്ട് പേടിച്ചുവോ?
   
     all the best.  Alby

Snehathode ..... ഭീം

alby • 06-03-2020 20:35

ഭീം.......

വളരെ വിശദമായി തന്നെ ആസ്വാദനക്കുറിപ്പ് തന്നതിന് നന്ദി.ടീച്ചറും വീണയും അവർക്ക് അവരുടേതായ ന്യായങ്ങളുണ്ട്.രണ്ട് പേർക്കും ശംഭു അമൂല്യമാണ് താനും

പുതിയ ആളെയും സുര പേടിച്ചോ എന്നും വഴിയെ അറിയാം

ആൽബി

ഗൗതം • 06-03-2020 15:42

വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് അൽബിച്ചൻ....???

alby • 06-03-2020 17:46

താങ്ക് യു ഗൗതം

Anu(unni) • 06-03-2020 15:38

ആൽബി ബ്രോ കഥ കണ്ടു പുതിയ പാർട്ടി വായിച്ചപ്പോൾ ആദ്യം മുതൽ വായിക്കാൻ തോന്നി വായിക്കുവാ ഇടക്ക് കുറച്ചു ഭാഗം മറന്നു പോയി.

alby • 06-03-2020 17:45

താങ്ക് യു അനു.കണ്ടതിൽ സന്തോഷം.
വായനക്ക് ശേഷം അഭിപ്രായം അറിയിക്കുമല്ലോ

Anu(unni) • 07-03-2020 17:07

?

alby • 07-03-2020 17:20

?

Saji • 06-03-2020 15:15

Thrilling thrilling.page valare kuravanu alby.

alby • 06-03-2020 17:44

താങ്ക് യു സജി

പൊന്നു.? • 06-03-2020 15:01

ആൽബിച്ചാ..... പൊളിച്ചു. പക്ഷേ പേജ് കുറഞ്ഞ് പോയിട്ടോ.......

????

alby • 06-03-2020 17:44

താങ്ക് യു പൊന്നു

നന്ദൻ • 06-03-2020 14:22

ആൽബിച്ചായ കഥ കണ്ടു... ഒന്നുകൂടെ വായിക്കുകയാണ് ശംഭുവിനെ ആദ്യം മുതൽ..

alby • 06-03-2020 17:44

സമയം പോലെ മതി നന്ദൻ

താങ്ക് യു

ഭീം • 06-03-2020 12:53

- ആൽബി സഹോ ... വന്ന് വന്നു പേജ് കുറക്കുകയാണല്ലോ.
   വായിച്ചു തീർത്തു.commont പിന്നെ തരാം'
  ഇപ്പോൾ ജോലിക്ക് പോകാനുള്ള തിരക്കിലാണ്.

alby • 06-03-2020 17:41

താങ്ക് യു ഭീം.സമയം പോലെ മതി

JOSEPH • 06-03-2020 12:08

Albychaa ee partum polichutta pakshe page ottum illa.Adutha partil enkilum page kootanam albychaa.

alby • 06-03-2020 17:41

ഔസേപ്പേ.......വളരെ സന്തോഷം കണ്ടതിൽ
ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.
പേജ് കൂട്ടാൻ ശ്രമിക്കാം

Hellboy • 06-03-2020 11:26

സംഭവം pwolichu പക്ഷെ പേജ് കുറഞ്ഞു അത് നന്നായില്ല

alby • 06-03-2020 14:15

താങ്ക് യു ബ്രോ

Manikuttan. R • 06-03-2020 11:04

Valare Udheyga janakamaya oru part verum 13 pagil churuki, athum orupadu kathripinu sesham.  Valare mosham ayi bro.

alby • 06-03-2020 14:14

മണിക്കുട്ടൻ ബ്രോ വളരെ നന്ദി

ഭീം • 06-03-2020 10:35

പിന്നെ വരാം ട്ടോ.

alby • 06-03-2020 13:38

ഒക്കെ.സമയം പോലെ വരൂ

നന്ദി

അയമൂ • 06-03-2020 10:34

പൊളിച്ചു നല്ലൊരു സ്റ്റോറി പെട്ടന്ന് ത്തീര്‍ന്നൂ പോയി

alby • 06-03-2020 13:37

താങ്ക് യു

Maharudran • 06-03-2020 10:23

കൊളളാം സൂപ്പർ

alby • 06-03-2020 13:37

താങ്ക്സ്

MaX • 06-03-2020 10:23

എപ്പോഴും ഇയാക് ഉള്ളതാ ഈ ആകാംഷയിൽ നിർത്തിച്ചു പോവുന്ന പരുപാടി... ഒന്ന് പെട്ടന്ന് ഇട് മാഷെ അടുത്ത പാർട്ട് ഇങ്ങന്നെ കാത്തിരിപ്പിക്കല്ലേ ?

alby • 06-03-2020 13:37

ആകാംഷയിൽ നിർത്തിയാൽ അല്ലെ അടുത്ത ഭാഗത്തിന്റെ കാത്തിരിപ്പിനു ഒരു സുഖം ഉള്ളു

നന്ദി

Anuja • 06-03-2020 10:16

Kattta waiting brooo

alby • 06-03-2020 13:36

താങ്ക്സ് അനുജ

Akhil • 06-03-2020 10:15

പൊളിച്ചു.. അടുത്ത പാർട്ട്‌ ഇത്രേം വൈകിക്കരുത്

alby • 06-03-2020 13:35

വൈകിക്കില്ല

നന്ദി അഖിൽ

Fanfiction • 06-03-2020 10:15

Ably,  സൂപ്പർബ്, അധികം വൈകാതെ അടുത്ത പാർട്ട് തരണേ, തിരക്ക് ഉള്ളത് മനസിലാകുന്നു പക്ഷെ കാത്തിരിപ്പ് കഷ്ടം ആണ്. അത് കൊണ്ട് ചോദിച്ചു പോകുന്നതാണ്.

alby • 06-03-2020 13:35

വൈകാതെ ഇടണം എന്നുതന്നെയാണ് ആഗ്രഹം.പലപ്പോഴും സാഹചര്യം മൂലം കഴിയാറില്ല എന്നതാണ് സത്യം.എങ്കിലും ശ്രമിക്കാം ബ്രോ.

താങ്ക്സ് ഫോർ സപ്പോർട്ട്

Sumesh • 06-03-2020 16:43

അടിപൊളി ബാക്കി ഭാഗം പെട്ടെന്ന് പോരട്ടെ

alby • 06-03-2020 16:53

താങ്ക് യു സുമേഷ്

Smitha • 06-03-2020 09:55

And now...
It has come!!!

alby • 06-03-2020 13:33

യെസ് ചേച്ചി.......ശംഭു വന്ന് കഴിഞ്ഞു.

ആ വാക്കുകൾ കൊണ്ട് ഈ ചുവരിനെ ധന്യമാക്കൂ

ആൽബി

Fanfiction • 06-03-2020 09:46

?

alby • 06-03-2020 13:32

❤❤❤❤❤

Sumesh • 05-03-2020 23:06

ആൽബി പറ്റിക്കുകയാണോ എവിടെ ബാക്കി

Hellboy • 06-03-2020 09:04

ഇന്ന് വരും ഞാൻ വെയ്റ്റിംഗ് ആണ്

alby • 06-03-2020 09:30

ഇന്ന് വരും ബ്രോ

Soldier • 05-03-2020 16:23

ഇതുവരെ വന്നില്ലാലോ... ?? .. ചതിച്ചതാണല്ലേ

Hellboy • 05-03-2020 21:07

ഒന്ന് വന്നിരുനെകിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

alby • 06-03-2020 09:30

ഇന്ന് വരും ബ്രോ

നാടോടി • 03-03-2020 22:56

ബ്രോ എന്തായി എഡിറ്റിംഗ് കഴിഞ്ഞോ

alby • 04-03-2020 01:03

കഴിയുന്നു.രാവിലെ അയക്കും

Hellboy • 04-03-2020 17:51

Appo nalle kannum

alby • 05-03-2020 04:08

ഒക്കെ

Soldier • 02-03-2020 17:04

Bro... naleyenkillum varumo ??

alby • 03-03-2020 00:26

ശ്രമിക്കാം

അർജുനൻ പിള്ള • 01-03-2020 17:58

ബ്രോ കഥ ഇന്ന് അയച്ചു കൊടുക്കുമോ ?????

alby • 01-03-2020 18:41

എഡിറ്റിങ് ബാക്കി ആണ്

Hellboy • 01-03-2020 15:38

ഇരുബ് എന്റെ കോറ്റേഷൻ എടുക്കുമോ ....
അച്ചായനെ പിടിച്  ഇരുത്തി കഥ എഴുതിപ്പിക്കാൻ

ഇനി അതെ ശരിയാവുകയുള്ളൂ

alby • 01-03-2020 16:09

പുതിയ ഭാഗം ഏകദേശം തീർന്നു.എഡിറ്റ്‌ ചെയ്തു ഉടനെ അയക്കും

Hellboy • 01-03-2020 17:28

അപ്പൊ ഇരുമ്പ് സുരനെ പേടി ഉണ്ട്

alby • 01-03-2020 18:41

തീർച്ചയായും

നാടോടി • 29-02-2020 12:32

പറഞ്ഞ ദിവസം കഴിഞ്ഞല്ലോ ബ്രോ എന്ത് പറ്റി

alby • 29-02-2020 15:06

ഒഴിവാക്കാൻ ആവാത്ത ഒരു യാത്രയിൽ പെട്ടുപോയി

Sumesh • 29-02-2020 18:14

ബാക്കി എവിടെ ആൽബി

alby • 29-02-2020 22:05

രണ്ടു ദിവസം കഴിഞ്ഞു വരും

Soldier • 22-02-2020 17:57

ആൽബി ചേട്ടാ കുറെ ആയല്ലോ ഒരു വിവരവും ഇല്ലാലോ.... ??

alby • 22-02-2020 22:00

ചെറിയൊരു രീതിയിൽ കിടപ്പായിരുന്നു.ശംഭു ഉടനെ ഉണ്ട്

Ly • 22-02-2020 14:04

അച്ചായോ നമ്മുടെ കഥയുടെ വല്ല വിവരവും ണ്ടോ

alby • 22-02-2020 21:59

എഴുതിക്കൊണ്ടിരിക്കുന്നു.നിങ്ങൾക്ക് അരികിലേക്ക് എത്തും ഒരു മൂന്നു ദിവസം കഴിയുമ്പോൾ

Ly • 27-02-2020 23:00

എവിടെ ഇച്ചായോ ദിവസങ്ങൾ  കഴിയുന്നു....

alby • 28-02-2020 21:31

ഉടനെ വരും ബ്രോ

അർജുനൻ പിള്ള • 20-02-2020 21:19

അച്ചായോ കാല് സുഖ പെട്ടോ??? കഥ എന്നു വരും??

alby • 21-02-2020 01:23

നടക്കാൻ തുടങ്ങി ബ്രോ.അടുത്ത ഭാഗം എഴുതി തുടങ്ങി.എത്രയും വേഗം എത്തിക്കാം

നാടോടി • 20-02-2020 02:37

അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

alby • 21-02-2020 01:22

വരും ബ്രോ

Sumesh • 19-02-2020 17:45

ആൽബിച്ചാ ബാക്കി എഴുതി തുണിയോ

alby • 19-02-2020 18:38

തുടങ്ങി ബ്രോ

Sumesh • 27-02-2020 06:14

ആൽബിച്ചാ ബാക്കി എന്ന് വരും

alby • 27-02-2020 11:31

സൺ‌ഡേ

Ly • 19-02-2020 16:31

ഇച്ചായോ ഈ അടുത്ത് വരുമോ?

alby • 19-02-2020 18:37

വരും ബ്രോ

നാടോടി • 15-02-2020 14:35

ഒറ്റ ഇരിപ്പിന് എല്ലാ ഭാഗവും വായിച്ചു1-19. ഇനി എന്നാണ് അടുത്ത ഭാഗം വരുന്നത്

alby • 15-02-2020 20:23

താങ്ക്സ് നാടോടി.ഉടനെ ഉണ്ടാവും

അർജുനൻ പിള്ള • 15-02-2020 14:34

ബുധനാഴ്ച പ്രതീക്ഷിക്കാമോ??? കാല് ഇപ്പൊ എങ്ങനെ ഉണ്ട്???

alby • 15-02-2020 20:22

കുറവുണ്ട് ബ്രോ

alby • 15-02-2020 20:24

ബുധൻ...... ശ്രമിക്കാം ബ്രോ

Sumesh • 14-02-2020 22:24

കാല് പെട്ടെന്ന് സുഖമാവട്ടെ ആൽബി

alby • 15-02-2020 01:21

താങ്ക് യു സുമേഷ്

Hellboy • 14-02-2020 11:51

അച്ചായാ ക്ഷമിക്കണം വായിച്ചു കമന്റ് ഇടാൻ പറ്റിയില്ല ..
ഓരോ part കഴിയുമ്പോൾ  ടെൻഷനും ആകാംഷയും ആണ് ...
ഒരു സംശയം ഉണ്ടായിരുന്നു കഴിഞ്ഞ പാർട്ടിൽ അത് ഇപ്പൊ തീർന്നു ഒന്നുമല്ല സെക്യൂരിറ്റി ടീം .....
കാല് എല്ലാം ശരിയായി പെട്ടന് വരും എന്ന് പ്രതീക്ഷിക്കുന്നു ....
Take care

alby • 14-02-2020 12:29

ഹെൽ ബോയ്.....

കണ്ടില്ലല്ലൊ എന്ന് കരുതി.കാല് സുഖപ്പെട്ടു വരുന്നുണ്ട്.ശംഭു വരുകയും ചെയ്യും.

സെക്യൂരിറ്റിയുടെ കാര്യം ക്ലിയർ അല്ലെ അവിടെ,അവരെ നിർബന്ധിച്ചു ഒഴിവാക്കിയത് വീണയാണ്.അതിന് ശംഭു വഴക്ക് പറയുന്ന ഭാഗത്തു

ആൽബി

ഭീം • 13-02-2020 06:45

ആൽബീ
  കൊതിപ്പിക്കാതെ വേഗം വാ...

alby • 14-02-2020 12:24

കാരണം ഞാൻ ലൈ എന്ന വ്യക്തിക്കുള്ള കമന്റ്‌ ഇൽ പറഞ്ഞിട്ടുണ്ട്.നോക്കുമല്ലോ

നന്ദി

Ly • 12-02-2020 18:13

ഇനിയെന്നാ ഇച്ചായാ അടുത്ത part
ഓരോ ആഴ്ചയും തരും എന്നാണ് പറഞ്ഞിരുന്നത്. അപ്പോൾ നാളെയോ മറ്റന്നാളോ വരുമോ

alby • 13-02-2020 09:08

ഒരു 4-5 ഡേയ്‌സ് പിടിക്കും ബ്രോ.കാരണം ഞാൻ ഒന്ന് വീണു കിടപ്പിലാ.കാല് ശരിയായി വരുന്നതേയുള്ളൂ.അതുകൊണ്ട് എഴുതിവന്നത് ഇടക്ക് നിർത്തിവക്കെണ്ടിവന്നു.

ഇത് എന്റെ നല്ലവരായ എല്ലാ വായനക്കാരോടും ഉള്ള അറിയിപ്പും ക്ഷമാപണം ഒക്കെ ആയി കാണുക.ശംഭു ഉടനെ എത്തും.

ആൽബി

Ly • 13-02-2020 13:15

ഹോ.. എല്ലാം ok ആകും bro.
എല്ലാം പെട്ടെന്ന് സുഗമാകട്ടെ

alby • 13-02-2020 14:31

താങ്ക് യു ബ്രോ

Saji • 12-02-2020 13:46

Soooper alby.please next.

alby • 12-02-2020 15:12

താങ്ക്സ് ബ്രോ

Fanfiction • 11-02-2020 02:18

ആൽബി, williams ആരാണ് ഇന്ന് ഇത് വരെ പറഞ്ഞില്ല. ശംഭുവിനോട് ഗായത്രി പിന്നെ വീണ  പറയാം എന്നാണ് തോട്ടത്തിൽ വെച്ചു പറഞ്ഞത്, അത് കൂടി ക്ലിയർ ആകണം.

alby • 11-02-2020 02:39

താങ്കളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കും.വൈകാതെ തന്നെ.

ഒപ്പം സപ്പോർട്ട് ന് നന്ദിയും സ്നേഹവും അറിയിക്കുന്നു

Fanfiction • 10-02-2020 21:02

പ്രിയപ്പെട്ട ആൽബി, കഥ നന്നായി മുൻപോട്ട് പോകുന്നു. അധികം വൈകാതെ തുടർ ഭാഗങ്ങൾ പ്രീദീക്ഷിക്കുന്നു...

alby • 10-02-2020 22:47

തീർച്ചയായും ഉടനെ ഉണ്ടാവും

jo • 10-02-2020 13:11

അൽബിച്ചായോ... കമന്റ് ചെയ്യാൻ സ്വല്പം വൈകിപ്പോയി. ക്ഷമിക്കുക.

അങ്ങനെ സാവിത്രിയുടെ സംശയം തീർന്നല്ലോ അല്ലെ... ഇപ്പൊ കയ്യാലപ്പുറത്തുന്ന തേങ്ങാക്ക് ഒരു തീരുമാനമായി. അങ്ങനെ വില്ലന്റെ പേരും പുറത്തുവന്നു... വില്യംസിന്റെ സാന്നിധ്യവും പുറത്തുവന്നു... ആഹാ ത്രില്ലിംഗ്...

അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

alby • 10-02-2020 14:21

ജോക്കുട്ടാ....

സാവിത്രിയുടെ തീരുമാനം എന്തെന്ന് ഇനിയും വെളിവായിട്ടില്ല.വളർത്താൻ ആണോ അതോ കൊല്ലാൻ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.മിനിമം ഒരു ചവിട്ടി പുറത്താക്കലും പ്രതീക്ഷിക്കാം.അതാണ് അവസ്ഥ.സാവിത്രിയുടെ മനസ്സിൽ ശംഭുവിനെ തട്ടിയെടുത്ത കാപാലികയാണ് വീണയെങ്കിൽ..

ഞാനും തെളിക്കുന്ന വഴിയെ പോകാൻ തീരുമാനിച്ചു.ഇനി സാഹചര്യം അനുകൂമാകണം എങ്കിൽ ചേച്ചി ഇരുട്ട് മുറിയിൽ നിന്നും പുറത്ത് വരണം.മനസ്സിൽ സന്തോഷം ഉണ്ടെങ്കിലേ എല്ലാം അനുകൂലമാകൂ.

വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

ആൽബി

നാടോടി • 15-02-2020 14:37

സാവിത്രി ടീച്ചർ അവരെ സപ്പോർട്ട് ചെയ്യും