Chapter Title : ഷംല [Line Man]
വാട്സാപ്പ് ഡിപി നോക്കി. ഊഹിച്ച പോലെ ഒരു പൂവ്. ഞാൻ രണ്ടും കൽപ്പിച്ച് ആ നമ്പറിലോട്ട് വിളിച്ചു... റിംഗ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല. ചിലപ്പോൾ അറിയാത്ത നമ്പർ ആയത് കൊണ്ടായിരിക്കും. വാട്സാപ്പിൽ ഒരു മെസേജ് അയച്ചിട്ടേക്കാം എന്ന് കരുതി വട്സാപ്പ് ഓപ്പൺ ആക്കിയപ്പോഴെക്കും ഷംല തിരിച്ച് വിളിക്കുന്നു...
ഹലൊ സഹീറെ...
ഹലോ എന്റെ പേരങ്ങനെ അറിയാ?
ആനി അയച്ച് തന്നിരുന്നു....
നീ വിളിച്ചപ്പോൾ ഞാൻ കിച്ചണിലായിരുന്നു. അവിടുന്ന് വന്നപ്പോഴേക്കും ഫോൺ കട്ടായി.
ആ അത് കുഴപ്പല്ല...
നീ എപ്പോഴാ വരാ...
ഞാൻ ഒരു ഉച്ച ഉച്ചേമുക്കാൽ....
ആ ഒക്കെയ്... എന്നാ നീ വരുമ്പോ വിളിക്ക്... വീട് അറിയില്ലെ...
ആ അറിയാ...
ഓക്കയ് ഡാ
Okay
നമ്മൾ മനസ്സിൽ കണ്ടൊരു സുന്ദരി നമ്മളോട് സംസാരിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു എനർജ്ജിയില്ലെ അതായിരുന്നു അന്നേരം എനിക്ക് കിട്ടിയേ... ബെഡിൽ മൂടി പുതച്ച് ഉറങ്ങിയിരുന്ന ഞാൻ എണീറ്റ് പെട്ടന്ന് ഫ്രഷായി. ഒന്ന് ബ്യൂട്ടി പാർലറിലൊക്കെ പോയി ഫേഷ്യലൊക്കെ ചെയ്തു. പിന്നെ പോകാനുള്ള ഡ്രെസൊക്കെ എടുത്ത് വെച്ചു. ഈ പോക്ക് എല്ലാ ആഴ്ച്ചയും ഉള്ളതാ...
ഞാനും ആനിയും കൊച്ചിയിലെ ഒരു ഐ ടി കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർമ്മാരാണു. എന്റെ വീട്ടിൽ നിന്ന് ഒരു പത്ത് കിലോ മീറ്റർ അകലെയാണു അവളുടെ വീട്. ഇപ്പോൾ കല്ല്യാണം കഴിഞ്ഞതോടെ കൊച്ചിയിൽ സെറ്റിൽഡ് ആയി.
അവളെ കെട്ടിയത് ഞങ്ങളുടെ കമ്പനിയിലെ സ്റ്റാഫ് തന്നെയാണു. അവളുടെ കല്ല്യാണം കഴിക്കുന്നതിനു മുന്നെ ആഴ്ച്ചക്കാഴ്ച്ചക്കുള്ള ഈ യാത്രയീൽ അവളും ഉണ്ടാകാറുണ്ട്. വെള്ളിയാഴ്ച്ച വൈകീട്ട് നാട്ടിലേക്ക് ഞായറാഴ്ച്ച വൈകീട്ടോ ഉച്ചക്കൊ ആയിട്ട് വീണ്ടും കൊച്ചിക്ക്...
💬 Comments
View all comments