Chapter Title : ഷംല [Line Man]
ഞാൻ അതിയായി ആഗ്രഹിച്ചു. ആനി ഞാൻ നോക്കുന്നത് കണ്ട് എന്റെ അടുത്തേക്ക് വന്നിട്ടിട്ട് നീയെന്താടാ ഇങ്ങനെ നോക്കുന്നെ... എന്ന് ചോദിച്ചു.
ഈ ഡ്രെസ്സിൽ നിന്നെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്. വാ നമുക്കൊരു സെല്ഫിയെടുക്കാ... അവളും ഞാനും ഒരു സെൽഫിയെടുത്തു. ഒന്നല്ല ഒന്നിലധികം. പിന്നെ നൈസായി ആനിയെ ഒഴിവാക്കി ഞാൻ എടുത്ത സെൽഫി നോക്കി നല്ലത് ഒരെണ്ണം സ്റ്റാറ്റസ് വെച്ചു. സ്റ്റാറ്റസ് ഷംല കണ്ടാൽ അവളെന്നോട് എങ്ങാനും ചാറ്റ് ചെയ്യാൻ വന്നാലോ... ഇടയ്ക്കിടെ സ്റ്റാറ്റസ് ഷംല കണ്ടോ എന്ന് നോക്കി കൊണ്ടേയിരുന്നു... എവിടെ ഒരു രക്ഷയുമില്ല. അവളൊഴികെ ബാക്കി എല്ലാവരും കാണുന്നു. ആനിയടക്കം കണ്ടു. എന്നിട്ടും അവൾ കാണുന്നില്ല. അവളാണേൽ ഓൺലൈനിലും ഇല്ല. ലാസ്റ്റ് സീൻ വൈകീട്ട് 6.28 ആണ്. പ്രതീക്ഷ നഷ്ടപെട്ടത് കൊണ്ട് ഞാൻ ബർത്ത്‌ഡേ പാർട്ടിയിലേക്ക് ശ്രദ്ധ കൊടുത്തു. പിന്നീട് ഭക്ഷണം കഴിച്ചു നേരെ ഫ്ലാറ്റിലേക്ക്. ഫ്‌ളാറ്റിൽ ചെന്ന് ഫോൺ ചാർജിനിടാൻ നിക്കുമ്പോഴാ ഷംലയുടെ മെസേജ് " എന്റെ ചുരിദാർ ? ".
എന്റെ മനസ്സിൽ ആയിരം ലഡ്ഡു ഒരുമിച്ചു പൊട്ടി. ഞാൻ പറഞ്ഞു ഞങ്ങൾക്കിന്ന് ഒരു പാർട്ടി ഉണ്ടായിരുന്നു. അവിടുന്ന് എടുത്തതാ...
"മനസ്സിലായി അവളെന്നോട് പറഞ്ഞിരുന്നു..." ഞാൻ ഒരു സ്മൈലി ഇട്ടു കൊടുത്തു. " ഈ ഡ്രസ്സ് ആനിക്ക് നല്ലോണം ചേരുന്നുണ്ടല്ലേ... നല്ല മൊഞ്ചായിട്ടുണ്ട്" അവൾ ഇത് പറഞ്ഞപ്പോൾ ഞാൻ തിരിച്ചൊരു മെസേജിട്ടു.. " അടുത്തുള്ളവരെയും നോക്കണം മിഷ്ടർ ...?" മെസേജ് കണ്ടപ്പോൾ അവൾ ചിരിയുടെ പല അവസ്ഥാന്തരങ്ങളിലെ സ്മൈലികൾ ഇട്ടു. ആ സ്മൈലികൾ എന്നെ സംബന്ധിച്ച് വലിയൊരു മാല പടക്കമായിരുന്നു...
💬 Comments
View all comments