0%

Chapter Title : ഷംന ആന്റി 1 [Zayn x] [Updated]

Author : Zayn x Read All Parts 249.3K

ഒരു പാത്രം ചൂണ്ടി മാമി പറഞ്ഞു.

പാട്ടനം തുറന്നു നോക്കിയപ്പോൾ അതിന്റകത്ത് പഴംപൊരിയും വേറെ പലഹാരങ്ങളും ഇരിപ്പുണ്ടായിരുന്നു.

അവൻ അതിൽ നിന്നും ഒരു പഴംപൊരി എടുത്ത് കഴിച്ച് ചായയും കുടിച്ച ശേഷം.

മുറ്റത്ത് കെട്ടിയേക്കുന്ന പന്തലിന്റെ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്ന കസേരകളിൽ ഒരെണ്ണത്തിൽ കയറിയിരുന്നു പോക്കറ്റിൽ കിടന്ന് ഫോൺ എടുത്തു നോക്കാൻ തുടങ്ങി.

അപ്പോഴാണ് തന്റെ തന്നെ കുടുംബത്തിലുള്ള കുട്ടിപ്പട്ടാളങ്ങൾ എല്ലാവരും കൂടി 'ആദിയെ' കണ്ട് അവന്റെ അടുക്കലേക്ക് ഓടിവന്നത്.

ഹായ്...ആദി ചേട്ടാ...

എപ്പോൾ വന്നു ഞങ്ങള് കണ്ടില്ലല്ലോ ചേട്ടനെ.

കൂടെയുണ്ടായിരുന്നതിൽ ഒരു 12 വയസ്സ് തോന്നുന്ന ആൺകുട്ടി അവനോട് തിരക്കി.

ഞാൻ വന്നിട്ട് കുറച്ചു നേരമായി അല്ല നിന്റെ ചേച്ചി എന്തിയെ?.

ചേച്ചി നാളെ വരത്തുള്ളൂ ചേച്ചിക്ക് പരീക്ഷയാ.

ആദ്യ ചേട്ടാ ഗെയിം കളിക്കാൻ തരാമോ?.

കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി ആദിയുടെ കയ്യിലിരിക്കുന്ന ഫോൺ കണ്ടു ചോദിച്ചു.

ചാർജ് അധികം ഇല്ല എന്നാലും കളിച്ചോ.

അങ്ങനെ കുട്ടി പട്ടാളങ്ങൾ എല്ലാവരും കൂടി ചേർന്ന് ഗെയിമ കളിക്കാൻ തുടങ്ങി.

അങ്ങനെ കുറച്ചുനേരത്തെ ഗെയിം കളി കൊണ്ട് ഫോണിൽ 20 പെസന്റേജ് ചാർജ് ആയപ്പോൾ ആദി ഫോണ് വാങ്ങി.

ഇനി പിന്നെ തരാം ചാർജ് തീർന്നു കുത്തിയിടട്ടെ.

ഫോൺ വാങ്ങി അവൻ പോക്കറ്റിൽ ഇട്ടു.

പിന്നീട് കുട്ടിപ്പട്ടാളങ്ങൾ എല്ലാവരും കൂടി ചേർന്ന് സാറ്റ് കളിക്കാൻ' ആദിയെ ' ക്ഷണിക്കാൻ തുടങ്ങി.

മുമ്പൊക്കെ കുടുംബത്തിലെ എന്തെങ്കിലുമൊക്കെ പരിപാടിക്ക് ഒത്തു കൂടുമ്പോൾ കസിൻസ് എല്ലാവരും കൂടി ചേർന്ന്

സാറ്റ് കളിക്കുമായിരുന്നു എന്നാൽ ഈ വട്ടം കല്യാണവും എക്സാമും ഒരുപോലെ ആയതുകൊണ്ട് മിക്ക

💬 Comments

View all comments