Chapter Title : ശാന്തമായ രാത്രിയിൽ 1 [സ്പൾബർ]
എന്നിട്ടും ഇവിടെത്തന്നെ കയറാൻ എന്താ കാരണം… ?”..
അതിനവൻ മിണ്ടിയില്ല..
“ശരി… നീയെന്തിനാ മോഷണത്തിനിറങ്ങിയത്… ?. നിനക്കെന്താ പൈസക്കിത്ര അത്യാവശ്യം… ?”..
ബിജു രക്ഷപ്പെടാനുള്ള ഒരു പഴുതിനായി ചുറ്റും നോക്കുകയാണ്..ആന്റിയെ തള്ളി മാറ്റി വാതിൽ തുറന്ന് ഓടിയാലോ എന്ന് ചിന്തിച്ച് നോക്കി..പക്ഷേ ഓടാൻ കഴിയില്ല.. കാലിന് നല്ല വേദനയുണ്ട്..തന്റെ ആദ്യ ശ്രമം തന്നെ പരാജയപ്പെട്ടത് അവനുണ്ടാക്കിയ നിരാശ കുറച്ചൊന്നുമല്ല.
“ പറ… എന്തിനാ നീ മോഷ്ടിക്കാനിറങ്ങിയത്… ?”..
കത്തി അവന്റെ കഴുത്തിൽ ചേർത്ത് വെച്ചാണ് ജൂലി ചോദിച്ചത്..
“അ… അത്… പൈസക്ക്… “..
“എന്തിനാ നിനക്ക് പൈസ… ?”..
ബിജു ദയനീയമായി ജൂലിയെ നോക്കി..
“ പറ… നിനക്ക് മയക്ക്മരുന്ന് വാങ്ങാനല്ലേ… ?”..
ബിജു നിവൃത്തിയില്ലാതെ തലയാട്ടി..
“നിന്നോടത് ഉപയോഗിക്കരുതെന്ന് പറഞ്ഞതല്ലേ… ?”..
“ അതിന് നിങ്ങക്കെന്താ… ?.. ഞാനെന്റെ ഇഷ്ടം പോലെ ജീവിക്കും… എന്നെ ഉപദേശിക്കാൻ നിങ്ങളാരാ… ?”..
ജൂലിയെ ഞെട്ടിച്ച് കൊണ്ട് ബിജു നിലത്ത് കിടന്ന് മുരണ്ടു.. അവൾക്ക് ദേഷ്യമടക്കാനായില്ല.. അവന്റെ മുഖം നോക്കി ഒറ്റയടി..പിന്നെ ബിജുവിനെ വലിച്ച് പൊക്കി മുന്നോട്ട് നടന്നു..
“ഈ സ്റ്റെപ്പ് കയറി മുകളിലേക്ക് നടക്ക്…”..
സ്റ്റയർകേസിന് താഴെ നിന്ന് ജൂലി പറഞ്ഞു..പിന്നെ അവനെ വലിച്ച് കൊണ്ട് മുകളിലേക്കുളള പടികൾ കയറി.. ബിജു എതിർക്കുന്നുണ്ട്.. എങ്കിലും അവൾ വലിക്കുന്നതിന്റെ ശക്തിയിൽ കാല് വേദനിച്ചിട്ടും അവൻ മുകളിലേക്ക് കയറി.. മുകളിലെ ഒരു മുറി തുറന്ന് ജൂലി അവനെ ഉള്ളിലേക്ക് തള്ളി.. വാതിൽ അകത്ത് നിന്നടച്ച് കുറ്റിയിട്ടതിന് ശേഷമാണ് അവൾ ലൈറ്റിട്ടത്.. ബിജു നിലത്ത് വീണ് കിടക്കുകയാണ്.. അവനെ വലിച്ച് പൊക്കി അവൾ
💬 Comments
View all comments