Chapter Title : ശാന്തമായ രാത്രിയിൽ 1 [സ്പൾബർ]
കസേരയിലേക്കിരുത്തി..
“നീ നിന്റെ ഇഷ്ടം പോലെ ജീവിക്കുമെന്നോ… ?.. ജീവിച്ചോ… പക്ഷേ അത് സ്വന്തം പൈസ കൊണ്ടാവണം… നിന്റമ്മ ആരാന്റെ വീട്ടിൽ പോയി പണിയെടുത്ത് കിട്ടുന്ന പൈസ കട്ടെടുത്താവരുത്…”..
അവനെ നോക്കി ജൂലി ചീറി..
“ ഞാനെന്റെ അമ്മയുടെ പൈസയെടുത്തതിന് നിങ്ങക്കെന്താ… ?”.
ബിജു എതിർക്കുക തന്നെയാണ്..
“ അതിനെനിക്കൊന്നുമില്ല… അത് നീ എന്ത് വേണോ ചെയ്തോ… പക്ഷേ എന്റെ വീട്ടിൽ കയറി മോഷ്ടിച്ച് നീയങ്ങനെ നിന്റിഷ്ടം പോലെ ജീവിക്കണ്ട… “..
അതിന് ബിജൂന് മറുപടിയില്ല..
“ അവൻ മോഷ്ടിക്കാൻ വന്നിരിക്കുന്നു… അമ്മ ചോര നീരാക്കി ഉണ്ടാക്കിയതെല്ലാം നശിപ്പിച്ചിട്ട് ഇപ്പോ എന്റെ വീട്ടിൽ കക്കാൻ കയറിയേക്കുന്നു… നിനക്ക് സ്ഥലം മാറിപ്പോയെടാ…”..
ബിജു എതിർത്ത് സംസാരിച്ചതിൽ ജൂലിക്ക് നല്ല ദേഷ്യം വന്നിരുന്നു..
“ ഇല്ല… നിങ്ങളുടെ വീട്ടിൽ നിന്ന് ഞാൻ കക്കുന്നില്ല… ഞാനങ്ങ് പോയേക്കാം…”..
ബിജു കസേരയിൽ നിന്നെണീറ്റു.. ജൂലി ഒറ്റത്തള്ളിന് അവനെ കസേരയിലേക്ക് തന്നെ ഇരുത്തി..
“എന്റെ വീട്ടിൽ മോഷണം നടത്താൻ കയറിയിട്ട് അങ്ങനെയങ്ങ് പോകാനോ… ?.. നീ കുറച്ച് നേരം ഇരിക്ക്… നാട്ടുകാരും പോലീസും ഒക്കെയൊന്ന് വരട്ടെ…”..
ജൂലി മൊബൈൽ കയ്യിലെടുത്ത് കിടക്കയിലേക്കിരുന്നു..
“ഉം… വിളിക്ക്… ആദ്യം നാട്ടുകാരെത്തന്നെ വിളിച്ച് വരുത്ത്… അവരോട് എനിക്കും ചിലത് പറയാനുണ്ട്…”..
ബിജു വെല്ല് വിളിക്കും പോലെ പറഞ്ഞത് കേട്ട് ജൂലി അമ്പരന്ന് അവനെ നോക്കി..
“നീ എന്ത് പറയാൻ… ?..ഇന്നത്തോടെ നിന്റെ മോഷ്ടിക്കാനുള്ള പൂതി ഞാൻ തീർത്ത് തരാം… “..
“നിങ്ങള് വിളിച്ചിട്ടാ വന്നതെന്ന് ഞാൻ നാട്ടുകാരോട് പറയും… “..
ജൂലി ഞെട്ടി..
“പിന്നേ…നീ പറഞ്ഞാ വിശ്വാസിക്കാനിരിക്കുകയല്ലേ നാട്ടുകാര്…”..
💬 Comments
View all comments