Chapter Title : ശാന്തമായ രാത്രിയിൽ 1 [സ്പൾബർ]
ജൂലി അലറി..
“പിന്നേ… രാത്രി പന്ത്രണ്ട് മണിക്കല്ലേ വിരുന്ന് കാര് വരുന്നത്… ?”..
ബിജു പുഛത്തോടെ പറഞ്ഞു.. മിലിറ്ററി ഉദ്യോഗസ്ഥനായ സഹോദരനും കുടുബവും തിരിച്ച് ജോലി സ്ഥലത്തേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി തന്നെക്കാണാൻ ഇവിടെ കയറിയതാണെന്ന് പറഞ്ഞാലും ഇവൻ വിശ്വസിക്കില്ലെന്ന് ജൂലിക്ക് മനസിലായി.. എന്നാലും ബിജു പറയുന്ന ഓരോ കാര്യവും അവളെ നടുക്കുന്നതായിരുന്നു.. ഇവനെ താനിനി എന്ത് ചെയ്യണം എന്നൊരങ്കലാപ്പ് ജൂലിക്കുണ്ടായി..തന്റെ വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ കയറിയ കള്ളനാണിവൻ.. ഇവനതിനുള്ള ശിക്ഷ കൊടുക്കണം..
പക്ഷേ, താൻ മനസിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ഇവൻ പറയുന്നത്.. ഇവനെ പേടിക്കണം.. മയക്ക്മരുന്നിന് അടിമയാണിവൻ.. കായികമായി തന്നെ ഒന്നും ചെയ്യാനിവന് കഴിയില്ല..പക്ഷേ ഇവനെന്തും വിളിച്ച് പറയും.. ഇപ്പത്തന്നെ എന്തൊക്കെയാണിവൻ വിളിച്ച് പറഞ്ഞത്.. അവനെ ഊക്കാനായി താൻ വിളിച്ച് വരുത്തിയതാണെന്ന്..താനവന് വാതിൽ തുറന്ന് കൊടുത്ത് അകത്ത് കയറ്റിയതാണെന്ന്.. നാട്ടുകാരെ വിളിച്ച് വരുത്തിയാലും ഇവനത് തന്നെ പറയും.. അവനെ ആരും വിശ്വസിക്കില്ലെങ്കിലും ചിലരെങ്കിലും വിശ്വസിച്ചെന്ന് വരാം.. താൻ കുടുങ്ങിയോ എന്ന ഭയം ജൂലിയെ പിടികൂടി..
“ആ വാതിൽ തുറന്ന് തന്നേക്ക്… ഞാനങ്ങ് പോയേക്കാം… അല്ലെങ്കിൽ നിങ്ങള് നാറും… നാറ്റും ഞാൻ…”..
വായിൽ നിറഞ്ഞ ചോര ബിജു ഇറക്കി.. അവൻ നിലത്ത് തന്നെ കിടക്കുകയാണ്..
“എന്റെ വീട്ടിൽ കയറിയിട്ട് എന്നെ ഭീഷണിപ്പെടുത്തുന്നോ നീ… ?”..
“ഭീഷണിയൊന്നുമല്ല.. കാര്യം പറഞ്ഞതാ..എന്നെ വെറുതെ വിട്ടാ നിങ്ങള് നാറത്തില്ല… “..
ജൂലി കുഴങ്ങി.. ഇതിങ്ങനെ ഒരു കുരുവായിത്തീരുമെന്ന് അവൾ കരുതിതേയില്ല..തന്റെ വീട്ടിൽ കക്കാൻ വന്നവനാണ്… അവനിപ്പോ തന്നെ മര്യാദ പഠിപ്പിക്കുകയാണ്..
“അല്ലെങ്കിലൊരു കാര്യം ചെയ്യാം… ഞാനിന്നിവിടെ നിൽക്കാം…
💬 Comments
View all comments