Chapter Title : ശരണ്യ... എന്റെ റാണി [Lovegod]
(അനിത), മരുമകൻ (അതുൽ) എന്നിവർ ചേർന്ന് അമ്മയ്ക്ക് ഒരു വലിയ നിലവിളക്ക് സമർപ്പിക്കണം."
വിശ്വനാഥ ശർമ്മ വാസുദേവന് ശക്തമായ ഒരു മുന്നറിയിപ്പ് നൽകി.
വിശ്വനാഥ ശർമ്മ: "വാസുദേവാ, ഓർമ്മിക്കുക! നിങ്ങൾ നിങ്ങളുടെ മകനെയും, മരുമകളെയും പൂർണ്ണ മനസ്സോടെ സ്വീകരിക്കണം. കാരണം, ഈ ബന്ധം ഈശ്വര നിശ്ചയമാണ്. പതിറ്റാണ്ടുകളായി ദൈവം തന്നെ തീരുമാനിച്ച കാര്യമാണിത്. നിങ്ങൾ അത് അംഗീകരിച്ചാൽ മാത്രമേ, നിങ്ങളുടെ മനസ്സിൽ സമാധാനവും, വീട്ടിൽ ഐശ്വര്യവും തിരിച്ചെത്തുകയുള്ളൂ. നിങ്ങളുടെ കുടുംബത്തിന് ശാപമോക്ഷം ലഭിക്കുകയുള്ളൂ."
വാസുദേവനും മാലതിയും ഈ വാക്കുകൾ പൂർണ്ണമായും സ്വീകരിച്ചു. അവർ വിശ്വനാഥ ശർമ്മയുടെ കാൽതൊട്ട് വണങ്ങി.
വിശ്വനാഥ ശർമ്മ: "എനിക്ക് പ്രതിഫലം ഒന്നും തരേണ്ട. നിങ്ങൾ കഷ്ടപ്പെടുന്ന ചിലരെ സഹായിച്ചാൽ മതി. നിങ്ങൾ പോവുക. നിങ്ങളുടെ സങ്കടങ്ങളെല്ലാം ഉടൻ മാറും. സത്യം നിങ്ങളെ തേടി വരും."
അവർ അവിടെ നിന്ന് മടങ്ങി. അവരുടെ മനസ്സിൽ ആകാംഷയും, ഭയവും, ഒപ്പം ഒരു പ്രതീക്ഷയും നിറഞ്ഞു.
വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ വാസുദേവനും മാളതിയും നിശബ്ദതയിലായിരുന്നു. മനയിലെ കാഴ്ചകൾ അവരുടെ മനസ്സിൽ ഓളങ്ങൾ സൃഷ്ടിച്ചു.
മാലതി: (പതിഞ്ഞ സ്വരത്തിൽ) വാസുവേട്ടാ... എനിക്കൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. പതിനൊന്ന് തലമുറയുടെ ശാപം! നാണിക്കുട്ടി, ലോകനാഥൻ... ഈ കഥയെല്ലാം..."
വാസുദേവൻ: (വണ്ടി ഓടിക്കുന്നതിനിടയിൽ) "വിശ്വനാഥ ശർമ്മ വെറുതെ പറയുമെന്ന് തോന്നുന്നില്ല മാലതി. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു സത്യമുണ്ട്. അമലിന്റെ കാര്യത്തിൽ നമ്മളൊരു വലിയ തെറ്റ് ചെയ്തു. നമ്മളവനെ അടിച്ചോടിച്ചു. ഒരു വാക്ക് പോലും ചോദിച്ചില്ല."
മാലതി: "ആ കണിയിൽ അദ്ദേഹം കണ്ടത് സത്യമാണെങ്കിൽ, അമൽ ഇപ്പോൾ ആ ശരണ്യ എന്ന സ്ത്രീയുടെ കൂടെ ഉണ്ടാകും.
💬 Comments
View all comments