0%

Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 834

കണ്ടിട്ട് ജോളിയെ വിളിക്കാന്‍ ചെന്നതായിരുന്നു ദേവകി . ചന്ദ്രന്‍ അപ്പോഴും ആ ആഖാതത്തില്‍ നിന്ന് മോചിതനായിട്ടുണ്ടായിരുന്നില്ല.

" അതെങ്ങനെ നിനക്കറിയാം ? നിന്‍റെ ആങ്ങളെടെ സെറ്റപ്പാണോ ഇവള് ? ങേ ... അവന്‍ നിന്‍റെ ഇളയതാന്നല്ലേ പറഞ്ഞെ ..നിനക്കെത്ര വയസുണ്ടെടി?' വര്‍ക്കി സ്റെല്ലക്ക് നേരെ തിരിഞ്ഞു .

" മുപ്പത്തിയെട്ട്"

" ഹ്മം ... കിളുന്തു പിള്ളേരെയാ നിനക്ക് പ്രിയം അല്ലേടി ?'

" സാറേ ...അതെന്‍റെ ഭാര്യയാ" അത് കേട്ട് കൊണ്ടാങ്ങോട്ടു വന്ന ജോളി പറഞ്ഞു

" ആഹാ ...തന്‍റെ ഭാര്യയാണോ ഇവള് ? തനിക്കെന്നാ പണി ?' വര്‍ക്കി ജോളിയെ അടിമുടി നോക്കി

" എനിക്ക് ബിസിനെസ്സാ ..ജൂവലറിയും, ബാറും , ഫിനാന്‍സും ഒക്കെയുണ്ട് .എന്‍റെ സ്റാഫാ മരിച്ച തോമസ്‌ ."

ബാറെന്നു കേട്ടപ്പോള്‍ വര്‍ക്കിയുടെ ഉണ്ട കണ്ണുകള്‍ ഒന്ന് കൂടി മുഴുത്തു.

" താനെങ്ങനാ ഇവിടെ വന്നെ ? സത്യാ താനാണോ ഇയാളെ വിവരം അറിയിച്ചത് ?'

" അല്ല ..സാറെ ..ഞങ്ങള്‍ വരുമ്പോ ജോളിസാര്‍ ഇവിടെയുണ്ടായിരുന്നു "

" തനിക്കെന്നാ ഇവിടെ പരിപാടി ? താനാണോ തോമസിനെ കൊന്നത് "

" സാറേ ഞാന്‍ ഇവിടെയുണ്ടായിരുന്നു ...ചന്ദ്രേട്ടന്‍ എന്‍റെ വീട്ടിലെ ഡ്രൈവര്‍ ആയിരുന്നു ..ഞാനിടക്കിടക്ക് ചന്ദ്രേട്ടനെ കാണാന്‍ വരാറുണ്ട് "

' എടൊ ജോളി" വര്‍ക്കി ജോളിയുടെ തോളില്‍ കൈ വെച്ചു

" താന്‍ നടന്ന കാര്യം മാത്രം അങ്ങ് പറഞ്ഞാ മതി ...കേട്ടോ ...ഹ്മ്മം മനസിലായല്ലോ ..' വര്‍ക്കിയുടെ തോളിലെ പിടുത്തവും മൂര്‍ച്ചയുള്ള നോട്ടവും കൂടിയായപ്പോള്‍ ജോളി ആകെ വല്ലാതായി

💬 Comments

View all comments