Chapter Title : ശരത് രേഖകള്‍ 1 [സ്മിത]
അവതരിപ്പിച്ചു.
അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.
“എന്‍റെ പടം വരയ്ക്കാനോ?”
ചിരിക്കിടയില്‍ അദ്ദേഹം ചോദിച്ചു.
“എന്നാ പിള്ളേരെ കളിയാക്കുവാണോ?”
“അയ്യോ അല്ല,”
ഞാന്‍ ക്ഷമാപണം ധ്വനിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“അങ്കിള്‍ എന്നാ അങ്ങനെ ചോദിച്ചേ?”
“അല്ല എന്നെപ്പോലെ കാണാന്‍ ഒട്ടും കൊള്ളാത്ത, ഒരു ലുക്കും ഇല്ലാത്ത ആളെനോക്കി പടം വരയ്ക്കണം..അത് വലിയ വിലയ്ക്ക് വില്‍ക്കണം എന്നൊക്കെ കേട്ടാ ചിരിക്കുവല്ലാതെ പിന്നെ?”
“അയ്യോ അങ്കിളെ, അങ്ങനെ ഒന്നുമല്ല,’
ഞാന്‍ പെട്ടെന്ന് തിരുത്തി.
“ആരാ പറഞ്ഞെ അങ്കിളിനെ കാണാന്‍ ഒന്നും കൊള്ളത്തില്ല എന്ന്...നിറത്തില്‍ ആണോ സൌന്ദര്യം ഇരിക്കുന്നത്?”
ഞാന്‍ പെട്ടെന്ന് ഉദാര മനസ്ക്കനായി.
“അങ്കിളേ,”
രേഖയും പറഞ്ഞു.
“എന്‍റെ സബ്ജക്റ്റിന് ഏറ്റവും സ്യൂട്ട് അങ്കിളിന്‍റെ ലുക്കാ...”
“അതെന്നാ പിച്ചക്കാരുടെ സംസ്ഥാന പ്രസിഡന്‍റ്റിന്‍റെ പടം ആണോ വരയ്ക്കാന്‍ പോകുന്നെ?”
അങ്കിള്‍ വീണ്ടും ഉച്ചത്തില്‍ ചിരിച്ചു.
“ഒന്ന് പോ അങ്കിളേ! അങ്കിളിന്‍റെ ഒരു വളിച്ച ജോക്ക്!”
ഞാന്‍ പറഞ്ഞു.
“ശരി ശരി...”
മോഹന്‍ അങ്കിള്‍ പറഞ്ഞു.
“ഞാന്‍ വരാം..മോഡല്‍ ആയി ഇരുന്നും തരാം..എന്‍റെ ലുക്ക് കൊണ്ട് അങ്ങനെ ആര്‍ക്കേലും എന്തേലും ഗുണം ഉണ്ടാകട്ടെ...”
ഞങ്ങളുടെ മുഖം പ്രസന്നമായി.
“മാത്രവല്ല ഞാനിവിടെ ഈച്ചേം ആട്ടി ചുമ്മാ ഇരിക്കുവല്ലേ? എന്തോരം നേരവാ ടീവിലെ വളിപ്പും മൊബൈലും ഒക്കെ നോക്കി ടൈം കളയുന്നെ? ഞാന്‍ വരാന്നെ!”
“താങ്ക്യൂ അങ്കിള്‍,”
രേഖ പുഞ്ചിരിയോടെ പറഞ്ഞു.
“എപ്പഴാ വരണ്ടേ?”
മോഹന്‍ അങ്കിള്‍ ചോദിച്ചു.
“പറ്റൂങ്കി നാളെത്തന്നെ,”
രേഖ പെട്ടെന്ന് പറഞ്ഞു.
“ഡേ ടൈം ആണേല്‍ എനിക്ക് ഏറ്റവും സ്യൂട്ടാ. എന്‍റെ മൊബൈല്‍ നമ്പര്‍ ഇല്ലേ അങ്കിളിന്‍റെ കൈയ്യില്‍?”
അങ്കിള്‍ മൊബൈല്‍
💬 Comments
View all comments