Chapter Title : ശരത് രേഖകള്‍ 4 [സ്മിത]
മാറുന്ന കാര്യം പോലും ഞാന്‍ മറന്ന് പോയാരുന്നു.
രേഖ ഒന്ന് നിര്‍ത്തി.
“സ്റ്റുഡിയോയിലേക്ക് കാലെടുത്തു വെക്കാന്‍ തുടങ്ങുമ്പോള്‍ ആണ്...”
അവള്‍ തുടര്‍ന്നു.
“മോഹന്‍ അങ്കിളും ആ ശ്രീകുമാറും എന്‍റെ പേരും പറഞ്ഞ് എന്തോ പറയുന്നത് ഞാന്‍ കേട്ടത്...ഞാന്‍ അവിടെ തന്നെ നിന്നു. എന്നാ പറയുന്നത് എന്ന് കേള്‍ക്കാന്‍. “രേഖ സൂപ്പര്‍ ആണല്ലോ” ശ്രീകുമാര്‍ മോഹന്‍ അങ്കിളിനോട് പറഞ്ഞു. “സൂപ്പര്‍ ഒക്കെയാ. ബട്ട് ഒട്ടും മോഡേന്‍ അല്ല. ചുമ്മാ ഇപ്പഴും ആ പഴേ നാട്ടുംപുറത്ത് കാരി പെണ്ണുങ്ങടെ കൂട്ടാ അവടെ ഡ്രസ്സിങ്ങും റിലേഷന്‍ഷിപ്പിനെ പറ്റിയുള്ള കാഴ്ച്ചപ്പാടുമൊക്കെ...” എനിക്കത് കേട്ട് വീണ്ടും കലി കേറി. ശ്രീകുമാര്‍ എന്നാ പറയുന്നേ എന്ന് ഞാന്‍ കാതോര്‍ത്തു. “നാട്ടുംപുറത്ത് കാരിയോ?” ശ്രീകുമാര്‍ അദ്ഭുതത്തോടെ ചോദിക്കുന്നത് ഞാന്‍ കേട്ടു. എന്നിട്ടാണോ അവള്‍ മോഡേന്‍ ഡ്രസ്സ് ഒക്കെ ഇട്ട് നടക്കുന്നെ?” “എന്‍റെ പൊന്നേ, അതൊന്നും പറയണ്ട,” അപ്പോള്‍ മോഹന്‍ അങ്കിള്‍ പറഞ്ഞു. “ഞാന്‍ എന്തോരം പറഞ്ഞു പറഞ്ഞു മനസ്സിലാക്കിപ്പിച്ചേപ്പിന്നെയാണ് അവളല്‍പ്പമെങ്കിലും ഇത്രയെങ്കിലും ഒന്ന് മാറീത്...ഇപ്പഴും അത്ര ഇഷ്ടമുണ്ടായിട്ടല്ല..എന്നെ ബോധിപ്പിക്കാന്‍! അതിന് വേണ്ടി മാത്രാ ഇതുപോലെ എങ്കിലും നന്നായി ഡ്രസ്സ് ചെയ്യുന്നേ! നീ നോക്കിക്കോ, അവള് ഇപ്പം ഇട്ടെക്കുന്നത് മാറീട്ടെ ഇങ്ങോട്ട് വരത്തുള്ളൂ! അവളെക്കാള്‍ എന്തോരം ഭേദമാ ആ ലീലാമ്മ, കാര്യം സാരീം ബ്ലൌസും ആണ് ഇടുന്നതെങ്കിലും മൂടിപ്പൊതിഞ്ഞ് പേടിച്ച് ഒന്നുമല്ല അവള് നടക്കുന്നെ! ഈ രേഖയ്ക്ക് ആണുങ്ങളെ ആകര്‍ഷിക്കാനോ, വശീകരിക്കാനോ ഉള്ള കഴിവും ത്രാണീം ഒന്നുമില്ല..അമ്മേടെ കയ്യീന്ന് നേരെ കെട്ടിയോന്‍റെ കയ്യിലേക്ക് പോകാനേ, അത് മാത്രമേ അവള്‍ക്ക് അറിയൂ...”
“നീ ഇതൊക്കെ കേട്ടോണ്ട് നിക്കുവാ എന്ന് അവര്‍ക്ക്
💬 Comments
View all comments