0%

Chapter Title : ശരത് രേഖകള്‍ 4 [സ്മിത]

Author : സ്മിത Read All Parts 4.2K

അന്നേരം ഡോര്‍ ബെല്‍ അടിച്ചു. ലീലാമ്മ ആണെന്നാ ഞാന്‍  വിചാരിച്ചേ. ഞാന്‍ ഡോര്‍ തുറക്കാന്‍ എന്നോണം വര നിര്‍ത്തി പോകാന്‍ തുടങ്ങിയപ്പോള്‍ മോഹന്‍ അങ്കിള്‍ പറഞ്ഞു: “ഇന്നത്തെ നിന്‍റെ ഡ്രസ്സിങ്ങ് ആണ് പെര്‍ഫെക്റ്റ്. നീ മോഡേന്‍ ആയത് ഇന്നാണ്”  അന്നാണ് ആദ്യമായിട്ട് അയാള്‍ എനിക്ക് ഒരു കൊമ്പ്ളിമെന്‍റ് തരുന്നത്.  എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഞാന്‍ പുഞ്ചിരിച്ചു. പിന്നെ ഡോര്‍ തുറക്കാന്‍ പോയി...”

“ആരാരുന്നു?”

ഞാന്‍ ചോദിച്ചു.

“നീയാപ്പറഞ്ഞ ആസിഫ് ആരുന്നോ?”

“അല്ല, ലീലാമ്മ ആരുന്നു...”

രേഖ തുടര്‍ന്നു.

“എന്‍റെ ഡ്രസ്സ് കണ്ടിട്ട് അവളുടെ കണ്ണുകള്‍ വെളിയില്‍ ചാടി. ഞാന്‍ തിരിഞ്ഞ് സ്റ്റുഡിയോയിലേക്ക് നടന്നപ്പോള്‍ അവളെന്നെ വിളിച്ചു. ഞാന്‍ തിരിഞ്ഞു നിന്നു.

“ചേച്ചി, മോഹന്‍ സാറിനെ സൂക്ഷിക്കണം,” അവള്‍ പറഞ്ഞു. എനിക്ക് എന്തോ പോലെ തോന്നി. “എന്നാ നീ അങ്ങനെ പറയാന്‍?” ഞാന്‍ അവളോട്‌ ചോദിച്ചു. “സാറ് വന്നിട്ട് ഇപ്പോല്‍ ഇത്രയല്ലേ ആയുള്ളൂ! അന്നേരം തന്നെ ചേച്ചീടെ സാരീം ചുരിദാറും ഒക്കെ പുള്ളി അഴിപ്പിച്ചു...ഇന്നലെ കൊറച്ച് കൂടി കൊഴപ്പവില്ലാത്ത ഡ്രസ്സ് ആരുന്നു. ഇന്നിതിപ്പോള്‍ ഇടുന്നതും ഇടാത്തതും കണക്കാന്നുള്ള ഡ്രസ്സ് സാറ് ചേച്ചിയെക്കൊണ്ട് ഇടീപ്പിച്ചു..നാളെ എല്ലാം അഴിപ്പിക്കും...” അത് കേട്ട് എനിക്ക് കലി കേറി. “ നീ നിന്‍റെ കാര്യം നോക്കിയാ മതി, എനിക്കറിയാം എന്നാ ചെയ്യേണ്ടേ എന്ന്. കല്യാണം കഴിച്ച പെണ്ണാ ഞാന്‍...” ഞാന്‍ പറഞ്ഞു. “ചേച്ചി സോറി, ചേച്ചിയെ  ദേഷ്യം പിടിപ്പിക്കാന്‍ പറഞ്ഞതല്ല. ഞാനും കല്യാണം കഴിച്ചതാ, അതുകൊണ്ട് പറഞ്ഞതാ..സോറി..” അത് കഴിഞ്ഞ് ഞാന്‍ സ്റ്റുഡിയോയിലേക്ക് തിരിച്ചു പോയി.  ലീലാമ്മയോടുള്ള ദേഷ്യം കാരണം വേറെ ഡ്രസ്സിലേക്ക്

💬 Comments

View all comments