Chapter Title : ശരത് രേഖകള്‍ 6 [സ്മിത]
സഹിക്കാനാവില്ല.
അടുത്ത മെയിലില്‍ ഞാന്‍ എഴുതി:
“എല്ലാം ഞാന്‍ ക്ഷമിച്ചു രേഖേ. നമുക്ക് ഇനിയുമൊരുമിച്ചു താമസിച്ചു കൂടെ?”
ഒരു ദിവസം ഓഫീസില്‍ നിന്നും വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ എന്‍റെ മൊബൈല്‍ഫോണ്‍ റിങ്ങ് ചെയ്തൂ.
“യെസ്!”
ഞാന്‍ ആവേശത്തോടെ മന്ത്രിച്ചു.
“ഇത് രേഖ തന്നെ!”
ഞാന്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു.
“രേഖേ...”
ഞാന്‍ ആവേശത്തോടെ വിളിച്ചു.
“രേഖയല്ല...”
അപരിചിതമായ ഒരു സ്ത്രീശബ്ദം ഞാന്‍ കേട്ടു.
“ഹെലനാണ്...”
ഹെലന്‍?
എനിക്ക് ഒന്നും മനസ്സിലായില്ല.
ഏത് ഹെലന്‍?
“ഡിറ്റക്റ്റീവ് ഏജന്‍സിയില്‍ നിന്നാ...”
വീണ്ടും അതെ ശബ്ദം!
പെട്ടെന്ന് എനിക്ക് ആളെ മനസിലായി.
ദ ട്രൂത്ത് ഏജന്‍സിയുടെ ഡയറക്ക്റ്റര്‍! മാദക സുന്ദരി ഹെലന്‍.
അവളുടെ വശ്യമാദകത്വം പെട്ടെന്ന് എന്‍റെ കണ്ണില്‍ നിറഞ്ഞു.
“ഓ, യെസ്!!”
ഞാന്‍ ആവേശത്തോടെ പറഞ്ഞു.
“പറയൂ മാഡം...”
“മിസ്റ്റര്‍ ശരത്ത്...”
ഹെലന്‍ തുടര്‍ന്നു.
“നിങ്ങടെ ഭാര്യയെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണം മുഴുവനായി. ഇന്ന് ഒന്‍പത് മണിക്ക് മുമ്പ് ഓഫീസില്‍ വന്നാല്‍ ഡീറ്റയില്സ് തരാം...ഫുള്‍ റിപ്പോര്‍ട്ട്...”
“ഫുള്‍...റിപ്പോര്‍ട്ട്....അത് എന്താ മാഡം?”
“മിസ്റ്റര്‍ ശരത്ത്...”
ഹെലന്‍റെ സ്വരം ദൃഡമായി.
“അതെനിക്ക് ഫോണിലൂടെ പറയാന്‍ കഴിയില്ല..നേരിട്ടേ പറ്റൂ,”
“അറിയാന്‍ പാടില്ലാത്ത എന്തേലും ഉണ്ടോ മാഡം?”
ഞാന്‍ ചോദിച്ചു.
“ശരത്തെ...”
മാഡം വീണ്ടും വിളിച്ചു.
“ഈ കേസുമായി എന്‍റെ ഓഫീസില്‍ വന്നപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു, ഡീപ്പായി അന്വേഷണം നടത്തിയാല്‍ നമ്മള്‍ എത്തിച്ചേരുന്ന സത്യങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് താങ്ങാന്‍ പാടില്ലാത്തതായിരിക്കും എന്ന്. ഓര്‍മ്മയുണ്ടോ ഞാന്‍ പറഞ്ഞത്? പക്ഷെ നിങ്ങള്‍ ഇന്സിസ്റ്റ് ചെയ്തു, അറിഞ്ഞേ പറ്റൂ എന്ന് പറഞ്ഞു. ഞങ്ങള്‍ അറിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയണമെന്നുണ്ടോ?”
“അത് ....”
എന്ത് പറയണമെന്നറിയാതെ ഞാന്‍ വിഷമിച്ചു.
“ഒന്ന് ചോദിക്കട്ടെ,”
ഹെലന്‍ വീണ്ടും പറഞ്ഞു.
“വൈഫിനെ ഡിവോഴ്സ് ചെയ്യാന്‍ തീരുമാനിച്ചോ?”
“വേണ്ട എന്ന് തീരുമാനിച്ചു,”
ഞാന്‍ പറഞ്ഞു.
“അവള്‍ക്ക് ഒരു ചാന്‍സ് കൂടി കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു,”
“എങ്കില്‍ ശരത്തെ ,”
ഹെലന്‍റെ ശബ്ദം അതി ശാന്താമായിരുന്നു.
“എങ്കില്‍ നിങ്ങള്‍ ഒന്നും അറിയണമെന്ന് എനിക്ക് താല്‍പ്പര്യമില്ല. വീണ്ടും ഒരുമപ്പെട്ടു ജീവിക്കുക. പാസ്റ്റ് ഒക്കെ മറക്കുക. എന്‍റെ ഫീസിനെപ്പറ്റി ഒന്നുമോര്‍ക്കണ്ട..അത് ഒരു ഗിഫ്റ്റ്
💬 Comments
View all comments