0%

Chapter Title : ശരത് രേഖകള്‍ 6 [സ്മിത]

Author : സ്മിത Read All Parts 2.7K

മൊബൈല്‍ഫോണ്‍ എടുത്ത് ഡയല്‍ ചെയ്തു .

“ചിത്രേ...ഡ്രിങ്ക്സ് എന്തെങ്കിലും നല്ലത് കൊണ്ടുവാ കേട്ടോ...”

അവള്‍ ഫോണിലൂടെ പറഞ്ഞു.

അല്‍പ്പം കഴിഞ്ഞ് ചിത്ര ഒരു ട്രേയില്‍ ഷീവാസ്‌ റീഗലിന്‍റെ ഒരു ഫുള്‍ ബോട്ടിലും സോഡയും ഐസ് ക്യൂബുകളും കൂടെ ഒരു വലിയ ഫയലും കൊണ്ടുവന്ന് ഞങ്ങളുടെ മുമ്പിലെ ടീപ്പോയില്‍ വെച്ചു.

എന്നിട്ട് അവള്‍ പോയി.

ഹെലന്‍ രണ്ടു ഗ്ലാസ്സുകളില്‍ വിസ്ക്കി പകര്‍ന്നു. സോഡയും ഐസ് ക്യൂബുകളുമിട്ട് ഒന്നെനിക്ക് നീട്ടി.

“മാഡം, ആ കാര്യം..പ്ലീസ് ...എനിക്ക് ടെന്‍ഷന്‍ ഉണ്ട്...”

അവളുടെ കൈയ്യില്‍നിന്നും ഗ്ലാസ് വാങ്ങി ഞാന്‍ പറഞ്ഞു.

“ഷുവര്‍...”

ഒരിറക്ക് കുടിച്ച് പുകയൂതി വിട്ട് അവള്‍ പറഞ്ഞു.

എന്നിട്ട് ഫയല്‍ തുറന്നു.

“ആദ്യമേ തന്നെ ഒരു ഡിസ്ക്ളൈമര്‍ ഉണ്ട്...ഈ വിവരങ്ങളുടെ സോഴ്സ് ഞങ്ങള്‍ പറയില്ല. പക്ഷെ അറിഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ പ്രൂവ്ഡ് ആണ്. ഫാക്റ്റ് ആണ്...”

ഞാന്‍ തല കുലുക്കി.

“ഇനി കാര്യത്തിലേക്ക് വരാം...”

അവര്‍ തുടര്‍ന്നു. ഫയലില്‍ നിന്നും ഏതാനും പേപ്പറുകള്‍ എടുത്ത് അവര്‍ എന്നെ നോക്കി.

“കഴിഞ്ഞ മാസങ്ങളായി നിങ്ങളുടെ ഭാര്യക്ക് മോഹന്‍ എന്ന് പറഞ്ഞയാളോട് ഒരു അഫയര്‍ ഉണ്ട്...പോര്‍ട്രൈറ്റ്‌ പെയിന്‍റ് ചെയ്യാന്‍ വന്നതാണ്‌...ഇടയ്ക്ക് നിര്‍ത്തി...നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്‍വര്‍ എന്നയാള്‍ നിങ്ങളുടെ വീട് സന്ദര്‍ശിക്കാന്‍ തുടങ്ങി...”

“അന്‍വര്‍?”

ഞാന്‍ നെറ്റി ചുളിച്ചു.

ആ പേര് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ എവിടെ?

“അതെ നിങ്ങളുടെ ഭാര്യയുടെ ആര്‍ട്ട് ടീച്ചര്‍...”

പേപ്പറില്‍ നോക്കി ഹെലന്‍ പറഞ്ഞു.

പെട്ടെന്ന് എനിക്ക് ആളെ മനസിലായി.

“അറുപത് വയസ്സിന് മേല്‍ പ്രായമുണ്ട്...”

ഞാന്‍ ഓര്‍ത്ത് പറഞ്ഞു. പൊക്കം ഉണ്ട്. അധികം വണ്ണമില്ല...”

💬 Comments

View all comments