0%

Chapter Title : ശരത് രേഖകള്‍ 7 [സ്മിത] [Climax]

Author : സ്മിത Read All Parts 3.7K

സ്വയം ശപിക്കുന്ന സ്വരത്തില്‍ മോഹന്‍ അങ്കിള്‍ പറഞ്ഞു.

“ഏതായാലും നീ ഇത്രയും അറിഞ്ഞില്ലേ?”

അയാള്‍ എന്നോട് ചോദിച്ചു.

“അന്ന് നടന്നത് എന്നതാ? ഞാനത് പറയാം,”

മോഹന്‍ അങ്കിള്‍ പറഞ്ഞു തുടങ്ങി.

രേവതിയും ഭര്‍ത്താവ് വിനയനും കുഴപ്പമില്ലാതെ ജീവിച്ചുപോകുമ്പോഴാണ് അവളുടെ അനിയത്തി പാട്ടായയില്‍, തായ് ലാന്‍ഡിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോകുന്ന കാര്യം അവതരിപ്പിക്കുന്നത്. വൈഷ്ണവി, രേവതിയുടെ അനിയത്തി ഭര്‍ത്താവ് ശേഖരന്റെ കൂടെ പല തവണ അവിടെ പോയിട്ടുണ്ടാത്രേ .

വൈഷ്ണവിയുടെ വര്‍ണ്ണനയില്‍ ആകര്‍ഷിക്കപ്പെട്ട് രേവതി അങ്ങോട്ട്‌ പോകുന്ന കാര്യം സമ്മതിച്ചു. നാല് പെണ്ണുങ്ങള്‍: രേവതി, രേഖ, വൈഷ്ണവി, അവരുടെ മകള്‍ വര്‍ഷിണി. നീയന്ന് ആസ്ട്രേലിയയില്‍, ബ്രിസ്ബെയിനില്‍. വിനയനും ശേഖരനും കുടുംബ ബിസിനെസ്സിന്റെ തിരക്കില്‍ പോകാന്‍ സമയമുണ്ടായില്ല. വര്‍ഷിണിയുടെ ഭര്‍ത്താവ് അന്ന് ദുബായിയില്‍ ആണല്ലോ ജോലി.

രണ്ട് കോട്ടേജുകള്‍ ബുക്ക് ചെയ്തു . നാലഞ്ചു ബെഡ് റൂമുകള്‍ ഒക്കെയുള്ള സാമാന്യം വലിയ കോട്ടേജ്. ജനല്‍ തുറന്നാല്‍ മഞ്ഞു മൂടിയ കൂറ്റന്‍ മലകള്‍ക്ക് മുകളില്‍ ബിഗ്‌ ബുദ്ധയുടെ പ്രതിമ കാണാം. മൂന്ന് ദിവസത്തേക്ക് ആണ് കോട്ടേജുകള്‍ അവര്‍ ബുക്ക് ചെയ്തത്.

സെപ്റ്റംബര്‍ മാസമാണ്. അതുകൊണ്ട് തന്നെ നോങ്ങ് നൂച്ച് ട്രോപ്പിക്കല്‍ ഗാര്‍ഡനും വാക്കിങ്ങ് സ്ട്രീറ്റും പട്ടയാ ഫ്ലോട്ടിങ്ങ് മാര്‍ക്കെറ്റും സാമാന്യം തിരക്ക് കൊണ്ട് സമ്പന്നമായിരുന്നു. അധികം ടൂറിസ്റ്റുകള്‍ ഉള്ള സമയമാണ്. നല്ല ഭംഗിയുള്ള കാലാവസ്ഥ ആയിരുന്നു അപ്പോള്‍.

അവരെത്തിയത് ഒരു വ്യാഴാഴ്ചയാണ്. ഉച്ച കഴിഞ്ഞപ്പോള്‍. വന്നയുടന്‍ ഗോള്‍ഡന്‍ ട്രൂത്ത്‌ ലേക്കിലേക്കാണ് പോയത്.

രേവതിയും ഭര്‍ത്താവ് വിനയനും നല്ല സ്നേഹത്തില്‍ തന്നെയാണ് ഇപ്പോഴും. അന്‍പത വയസ്സൊക്കെ കഴിയുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ നല്ല

💬 Comments

View all comments