0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 77.3K

സ്വയം വരൻ ആണെന്ന് അവൻ പറഞ്ഞതിന്റെ ഉദ്ദേശം ശേഖറിന് നല്ലപോലെ അറിയാം. അനിത ഇനി വല്ല മണവാട്ടിയും ആണെന്ന് കരുതിയാണ് അവൻ അങ്ങനെ പറഞ്ഞത്. അതിന്റെ ഒരു കാരണം അവൾക്കൊപ്പം നിൽക്കുന്ന തനിക്കും വരനാകാനുള്ള സകല യോഗ്യതകളും ഉണ്ട്.

ഒന്നാം നമ്പർ മുറി തുറന്നു പുറത്തേക്ക് വന്നവന്റെ പേര് ശേഖർ ഓർക്കുന്നുണ്ട്. അഭിലാഷ് എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ കണ്ടത്. ചിലപ്പോൾ കള്ള പേരായിരിക്കാം. സുധാമണിക്ക് ശരിക്കും കറക്റ്റ് മെഡിക്കൽ റിപ്പോർട്ട് കിട്ടിയാൽ മതി. പേര് ഏത് വേണമെങ്കിലും ചേർക്കാം. പക്ഷേ ഒരിക്കൽ വരന്റെയോ വധുവിന്റെയോ പേര് എഴുതിക്കഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ സുധാമണി ആ പേര് മാത്രമേ ഉപയോഗിക്കു.

ശേഖർ അപ്പോൾ അനിതയെ ശ്രദ്ധിച്ചു. ഒന്നാം നമ്പർ മുറിയിൽ നിന്നും പുറത്തുവന്ന വരൻ അഭിലാഷ് അവളെ നോക്കി ചിരിച്ചിട്ടും അവൾ തിരിച്ചു ചിരിച്ചൊന്നുമില്ല. അനിതയുടെ മുഖം കണ്ടപ്പോൾ ശേഖറിന് ഒരു കാര്യം മനസ്സിലായി. വന്നവനെ അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്ന്. അനിതയുടെ മുഖത്ത് ചെറിയൊരു മുഷിച്ചിൽ ഉണ്ടായിരുന്നു. അപരിചിതരോടുള്ള അനിതയുടെ മനോഭാവം അങ്ങനെയാണ്. ആരോടും അത്ര പെട്ടെന്ന് അടുക്കില്ല. അനിതയ്ക്ക് കൂട്ടുകാരികളും കുറവാണ്. കൂട്ടുകാരന്മാർ എണ്ണത്തിൽ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. ദിലീപ് അനിതയുടെ പുറകെ ഒലിപ്പിച്ചുകൊണ്ട് കുറേക്കാലം അലഞ്ഞതാണ്. എന്നിട്ടും അവനോടും വലിയ അടുപ്പം ഒന്നുമില്ല. വിവാഹത്തിനുശേഷം അപരിചിതരായിട്ടുള്ള ആളുകളോട് അവൾ കുറച്ചുകൂടി കൂടുതൽ അകലം കാണിക്കാൻ തുടങ്ങി. ഇപ്പോൾ ശേഖർ പരിചയപ്പെടുത്തിയാൽ മാത്രമേ അവൾ അല്പമെങ്കിലും സൗഹൃദം കാണിക്കുകയുള്ളൂ. അനിതയുടെ കാഴ്ചപ്പാടിൽ ഈ ലോകത്ത് ശേഖറും അവളും മാത്രം മതി. വേറെ ആരും

💬 Comments

View all comments