Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
വിരുന്നു വരുന്നത് തന്നെ അനിതയ്ക്ക് ഇഷ്ടമല്ല. എന്തിന് അനിതയുടെ സ്വന്തം അച്ഛനും അമ്മയും പോലും വരുന്നത് അവൾക്ക് ഇഷ്ടമല്ല.
"ഇതാരാണാവോ ഇത്ര രാവിലെ?" അനിതയുടെ മുഖത്ത് ദേഷ്യം മുഴുവൻ ഉണ്ടായിരുന്നു. അവൾ അപ്പോഴും ശേഖറിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു കൊണ്ടേയിരുന്നു.
"എന്താ ഇത് മോളെ... ദേഷ്യം കള... നെയ്ബേർസ് ആരെങ്കിലും ആയിരിക്കും..." ശേഖർ അനിതയുടെ പിടുത്തം വിടുവിച്ച് എഴുന്നേറ്റു.
"ഏയ് ഇത് നെയ്ബേർസ് ഒന്നുമല്ല... ഇവിടെ അടുത്ത് താമസിക്കുന്നവർക്കൊക്കെ ബോധവും കുടുംബവും ഒക്കെ ഉള്ളതാണ്... ഇത് നമ്മുടെ ആരുടെയെങ്കിലും ബന്ധുക്കളോ ആരെങ്കിലും ആവും"
ശേഖർ നേരെ ചെന്ന് കതക് തുറന്നു. തലേദിവസം ധരിച്ചിരുന്ന ടീഷർട്ടും ജിം ഷോർട്ട്സും തന്നെയായിരുന്നു അവന്റെ വേഷം.
വാതിൽ തുറന്നപ്പോൾ പുറത്ത് ദേവകി ചേച്ചി നിൽക്കുന്നത് കണ്ടു. ശേഖറിന്റെ വീട്ടിൽ പണ്ട് ജോലിക്ക് നിന്നതാണ് ദേവകി ചേച്ചി. ചെറുപ്പത്തിൽ ശേഖറിനെ ചോറൊക്കെ കൊടുത്ത് വളർത്തിയത് ദേവകി ചേച്ചിയാണ്.
അതുകൊണ്ടുതന്നെ ദേവകി ചേച്ചിയോട് അമ്മയോട് എന്നപോലെയുള്ള സ്നേഹം ശേഖറിനു ഉണ്ട്. പത്താം ക്ലാസ് വരെ ശേഖറിന്റെ കാര്യങ്ങളൊക്കെ നോക്കിയത് ദേവകി ചേച്ചി ആയിരുന്നു.
പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ വന്നതിൽ പിന്നെ ദേവകി ചേച്ചി ജോലി മതിയാക്കി. എങ്കിലും ചില വിശേഷ ദിവസങ്ങളിലൊക്കെ ശേഖറിന്റെ അമ്മ വിളിക്കുമ്പോൾ ദേവകി ചേച്ചി വീട്ടിൽ ചെല്ലാറുണ്ട്.
ദേവകി ചേച്ചിക്കൊപ്പം കൂടെ ഒരു ഗർഭിണിയായ സ്ത്രീയും ഉണ്ടായിരുന്നു.
"അല്ല... ഇതാരാ ദേവകി ചേച്ചിയോ... എന്താ ഒന്നും പറയാതെ പെട്ടെന്ന്..."
"ഞാൻ മോളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നതാ... കുഞ്ഞിന്റെ അമ്മ തന്നെയാണ് ഹോസ്പിറ്റലിലെ ചെലവെല്ലാം വഹിച്ചത്"
ദേവകി ചേച്ചി ശേഖറിനെ എപ്പോഴും 'കുഞ്ഞേ'
💬 Comments
View all comments