Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
എന്നെ വിളിക്കാറുള്ളൂ. സ്വന്തം മകനെ പോലെയാണ് അവർ ശേഖറിനെ നോക്കിയത്. അതിന്റെ നന്ദി സൂചകമായി അടുത്തിടെ ദേവകി ചേച്ചിയുടെ മകളുടെ വിവാഹം നടത്തിക്കൊടുത്തത് ശേഖറിന്റെ അമ്മയുടെ മേൽനോട്ടത്തിൽ ആയിരുന്നു.
ദേവകി ചേച്ചിക്കൊപ്പം കൂടെ നിന്നത് അവരുടെ മകൾ പ്രേമലത ആയിരുന്നു.
"സത്യത്തിൽ ഇവളെ എനിക്ക് ആദ്യം മനസ്സിലായതേയില്ല" ദേവകി ചേച്ചിയുടെ മകൾ പ്രേമലതയെ നോക്കിച്ചിരിച്ചുകൊണ്ട് ശേഖർ പറഞ്ഞു. പ്രേമലത ശേഖറിനെ നോക്കി പുഞ്ചിരിച്ചു.
"ചേച്ചി എന്തേ വല്യേട്ടാ?" പ്രേമലത വല്യേട്ടാ എന്നാണ് ശേഖറിനെ വിളിക്കുന്നത്.
അപ്പോഴേക്കും അനിത ശേഖറിന്റെ പുറകിൽ വന്നു നിന്നിരുന്നു. ബന്ധുക്കൾ ആരെങ്കിലും ആയിരിക്കും വന്നത് എന്ന് കരുതി അവൾ ഡ്രസ്സ് ചേഞ്ച് ചെയ്തിരുന്നു.
ഒരു നീല ചുരിദാർ ആയിരുന്നു അവളുടെ വേഷം. പ്രേമലതയുടെ വല്യേട്ടാ എന്നുള്ള വിളി അനിതയ്ക്ക് അത്ര പിടിച്ചിട്ടില്ലെന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ ശേഖറിന് മനസ്സിലായി.
"എന്നെ മനസ്സിലായോ മോളെ?" ദേവകിയമ്മയുടെ ചോദ്യത്തിന് മനസ്സിലായി എന്നുള്ള മട്ടിൽ അനിത തലയാട്ടി.
"അറിയാം ദേവകിയമ്മയല്ലേ... ശേഖർ പറഞ്ഞിട്ടുണ്ട്"
"ശേഖർ ജിമ്മിൽ പോകുന്നെങ്കിൽ പൊയ്ക്കോളൂ. ഞാനിവരെ ട്രീറ്റ് ചെയ്തേക്കാം. ഇവരെ എന്തായാലും ബ്രേക്ക്ഫാസ്റ്റ് കഴിപ്പിച്ചിട്ടേ ഞാൻ വിടുന്നുള്ളൂ. നിങ്ങൾ രണ്ടുപേരും അകത്തേക്ക് വാ" അനിതയുടെ സംസാരത്തിൽ അല്പം ഗൗരവം കടന്നതുപോലെ ശേഖറിന് തോന്നി.
"ഇവൾക്ക് ഇത് എത്ര മാസമാണ്?" ശേഖർ ദേവകിയോട് ചോദിച്ചു.
"ഈ ശേഖറിന് എന്താ? പെണ്ണുങ്ങളുടെ മാസമൊക്കെ നോക്കുന്നേ" അനിതയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
ശേഖറിന് കാര്യം പിടികിട്ടി. പ്രേമലത തന്നോട് സംസാരിച്ചതും തന്നെ വല്യേട്ടാ എന്ന് വിളിച്ചതും ഒന്നും അനിതയ്ക്ക് അത്ര പിടിച്ചിട്ടില്ല. പ്രേമലത പൂർണ്ണ
💬 Comments
View all comments