Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
ഗർഭിണിയായി നിൽക്കുകയാണ്.
ഗർഭിണിയായതു കൊണ്ട് തന്നെ നല്ല വീപ്പകുറ്റി പോലെയാണ് അവൾ നിൽക്കുന്നത്. അപ്പോഴാണ് ശേഖർ മറ്റൊരു കാര്യം ഓർത്തത്. പണ്ട് അനിതയെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി ശേഖർ പ്രേമലതയുടെ കാര്യം പറഞ്ഞിരുന്നു.
ചെറുപ്പത്തിൽ അവളെ കാണാൻ നടി സുചിത്രയെ പോലെ ഇരിക്കും, താൻ അവളെ ഒന്ന് നോക്കിയതൊക്കെയാണ്. ഇങ്ങനെയൊക്കെ വെറുതെ പറഞ്ഞിരുന്നു. ചിലപ്പോൾ അനിത അതെല്ലാം ഓർത്തു കാണും.
പെണ്ണുങ്ങൾ അതൊന്നും അത്ര പെട്ടെന്ന് മറക്കുന്ന കൂട്ടത്തിൽ ഒന്നുമല്ലല്ലോ.
ദേവകിയും പ്രേമലേതയും അകത്തു കയറി. ഗർഭിണി ആയതുകൊണ്ട് തന്നെ വളരെ പതിയെയാണ് പ്രേമലത നടക്കുന്നത്.
"ഇവൾക്ക് ഡേറ്റ് അടുത്ത് വരികയാണ് മോനെ" ശേഖർ ചോദിച്ച ചോദ്യത്തിന് ദേവകിയമ്മ അപ്പോൾ ഉത്തരം പറഞ്ഞു.
"ശേഖർ ജിമ്മിൽ പോകാൻ നോക്ക്. പോയിട്ട് വന്നിട്ട് ഇവരോട് സംസാരിക്കാം."
അനിത തന്നെ ധൃതി പിടിച്ച് ജിമ്മിലേക്ക് പറഞ്ഞു വിടുന്നതിന്റെ കാരണം ശേഖറിന് മനസ്സിലായി. താൻ പ്രേമലതയോട് അധികം സംസാരിക്കാതിരിക്കാൻ വേണ്ടിയാണ്. അത് മനസ്സിലായി എന്നുള്ള മട്ടിൽ അനിതയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ശേഖർ ബാത്റൂമിലേക്ക് നടന്നു.
ഒന്ന് ഫ്രഷ് ആയതിനുശേഷം ബെഡ്റൂമിൽ കയറി ജിം സ്യൂട്ട്ട്ടൊക്കെ ധരിച്ചു കൊണ്ട് അവൻ പുറത്തിറങ്ങി.
"ഹായ്... നല്ല രസമുണ്ട് വലിയേട്ടനെ ഇങ്ങനെ കാണാൻ..." ശേഖർ ജിംസ്യൂട്ടിൽ വന്നപ്പോഴേക്കും പ്രേമലത കമന്ററി പറഞ്ഞു. പ്രേമലത അങ്ങനെ പറഞ്ഞതിന് അനിതയുടെ മുഖം വലിഞ്ഞു മുറുകി.
പക്ഷേ അവൾ ഒന്നും തന്നെ പറഞ്ഞില്ല. ശേഖർ അതൊക്കെ കണ്ട് അൽപനേരം ആസ്വദിച്ചു നിന്നു.
"ഓക്കേ... ഞാൻ എന്ന പോയിട്ട് വരാം"
അങ്ങനെ പറഞ്ഞുകൊണ്ട് അവൻ ബൈക്ക് എടുത്ത് ജിമ്മിലേക്ക് പോയി. ജിമ്മിലേക്ക്
💬 Comments
View all comments