0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 104.8K

ശരിക്കും വലിയ ദൂരം ഒന്നുമില്ല. മിക്കവാറും ദിവസങ്ങളിൽ അവൻ ജോഗിങ് ചെയ്താണ് ജിമ്മിലേക്ക് പോകുന്നത്.

ചിലപ്പോഴൊക്കെ, അതും വല്ലപ്പോഴും മഴയുള്ളപ്പോഴോ മറ്റോ ആണ് ബൈക്കോ കാറോ എടുക്കുക. ജിമ്മിൽ എത്തിയ അവൻ ആദ്യം തിരഞ്ഞത് ദിലീപിനെയാണ്. ശേഖർ വർക്കൗട്ട് ഒന്നും ചെയ്യാതെ ജിം മുഴുവൻ തിരയുന്നത് കണ്ടപ്പോൾ ജിമ്മിലെ ട്രെയിനർ വിവേക് അവിടേക്ക് വന്നു.

"എന്താണ് ശേഖർ... ആരെയാണ് നോക്കുന്നത്? നാൻസിയെ ആണോ? ആണെങ്കിൽ വന്നിട്ടില്ല" ചിരിച്ചുകൊണ്ടാണ് വിവേക് പറഞ്ഞതെങ്കിലും വിവേകിന്റെ സംസാരത്തിൽ ചെറിയൊരു നീരസം ഉണ്ടായിരുന്നു.

ജിമ്മിൽ മൊത്തം നാല് ട്രെയിനേഴ്സ് ഉണ്ട്. നല്ല ക്യാഷ് ടീമുകൾ മാത്രം വരുന്ന ജിം ആണ്. മിക്സഡ് ജിം ആയതുകൊണ്ട് പുരുഷന്മാർ രണ്ട് സ്ത്രീകൾ രണ്ട് എന്ന് അനുപാതത്തിലാണ് ട്രൈനെർസ്.

രണ്ട് സുന്ദരന്മാരും രണ്ട് സുന്ദരികളും. വിവേക്, അജു, നാൻസി, സോണിയ.

വിവേക് ട്യൂൺ ചെയ്യാൻ നോക്കുന്ന പെണ്ണാണ് നാൻസി. പക്ഷേ നാൻസി ട്യൂൺ ചെയ്യാൻ നോക്കുന്നത് ശേഖറിനെയാണ്. കാണാൻ നല്ല അടിപൊളി ലുക്കുള്ള ഒരു പെണ്ണാണ് നാൻസി.

ശേഖർ വെറുതെ ഒന്ന് വിരൽഞ്ഞൊടിച്ചാൽ കിട്ടാവുന്നതേയുള്ളൂ. പക്ഷേ അനിതയെ ഓർത്തിട്ടാണ് ശേഖർ ഒന്നും ചെയ്യാത്തത്. പണവും സൗന്ദര്യവും ശേഖറിനു വേണ്ടുവോളം ഉണ്ട്.

വിവേകിന് സൗന്ദര്യമുണ്ട് പക്ഷേ പണമില്ല. നാൻസിക്ക് വേണ്ടത് പുളിങ്കൊമ്പാണ്. ശേഖർ മാരീഡ് ആണെന്നുള്ളതൊന്നും നാൻസിക്ക് പ്രശ്നമേ അല്ല. അതുകൊണ്ട് അവൾ വിവേകിനെ തഴഞ്ഞിരിക്കുകയാണ്.

അതിന്റെ ഒരു ദേഷ്യം ശേഖറിനോടു വിവേകിനുണ്ട്. ശേഖർ അത് അത്ര കാര്യമായിട്ട് ഒന്നും എടുക്കാറില്ല.

"ദിലീപ് വന്നിട്ടില്ലേ?"

ദിലീപ് വന്നിട്ടില്ലെന്ന് വിവേക് പറഞ്ഞു. ശേഖറിന്റെ ചിന്തകൾ കാടുകയറി. സാധാരണ ദിലീപ് അങ്ങനെയൊന്നും

💬 Comments

View all comments