Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
മാറി താമസിക്കേണ്ടി വരുമോ?" ആ ചോദ്യം കേട്ട് ശേഖറും അനിതയും റോഡിലേക്ക് നോക്കി. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന കുറുപ്പ് സാറും ഭാര്യയും കൂടെ രാവിലെ മോണിംഗ് വാക്കിന് ഇറങ്ങിയതാണ്.
കുറുപ്പ് സാർ ഡോക്ടർ ആണ്, അടുത്തുള്ള നിള ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. ഡിപ്പാർട്ട്മെന്റ് ഹെഡ് ആണ് അദ്ദേഹം. സ്വന്തമായി വേറെ ക്ലിനിക് ഒക്കെ ഉണ്ട്.
ഭാര്യ പ്രമീള, പിന്നെ ആകെയുള്ളത് ഒരു മകളും ഒരു മകനും. മകൾക്ക് ഹേമയുടെ അതേ പ്രായമാണ്. ഇളയ മകൻ പ്ലസ്ടുവിന് പഠിക്കുന്നു.
"ഗുഡ്മോണിങ് സർ..." കുറുപ്പ് സാറിനെ കണ്ടതും പതിവുപോലെ ശേഖർ വിഷ് ചെയ്തു.
"ഗുഡ് മോർണിംഗ്..." കുറുപ്പ് തിരിച്ചും വിഷ് ചെയ്തു.
"അവർ യുവമിഥുനങ്ങൾ അല്ലേ... അവർ ആസ്വദിക്കട്ടെ" അങ്ങനെ പറഞ്ഞുകൊണ്ട് കുറുപ്പ് സാറിന്റെ ഭാര്യ അംബിക അവരുടെ വീടിനകത്തേക്ക് കയറി.
പിന്നെ അൽപനേരം കുറുപ്പ് സാറും ശേഖറും തമ്മിലുള്ള കുശലാന്വേഷണം ആയിരുന്നു. തന്നോട് സംസാരിക്കുന്നുണ്ടെങ്കിലും കുറുപ്പ് കണ്ണുകൾ കൊണ്ട് തന്റെ ഭാര്യ അനിതയെ ആകെ മൊത്തത്തിൽ ഉഴിയുന്നത് ശേഖർ ശ്രദ്ധിച്ചു.
അത് പതിവുള്ളതാണ്. നല്ല ക്യാഷ് ടീംസിന്റെ കോളനിയിലാണ് ശേഖറിന്റെ വില്ല. അവിടെയുള്ള പലരുടെയും ഒരു സ്വപ്നം തന്നെയാണ് അനിത. അനിത പക്ഷേ ഒരു പരിധിക്കപ്പുറം ആരോടും അടുപ്പം കാണിക്കാറില്ല.
അവളുടെ ആ കൊച്ചു ലോകത്തിൽ അവളും ശേഖറും മാത്രമേ ഉള്ളൂ.
ശനിയും ഞായറും അവർ രണ്ടുപേരും പുറത്തൊക്കെ കറങ്ങാൻ നടക്കും. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. മനസ്സാകെ കലങ്ങി മറിയുന്നുണ്ടെങ്കിലും അനിതയെ സന്തോഷിപ്പിക്കാൻ വേണ്ടി ശേഖർ സന്തോഷം നടിച്ചു.
രാത്രിയിലുള്ള പതിവ് കളിയ്ക്കും ഒരു കുറവും വരുത്തിയില്ല.
💬 Comments
View all comments