Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
"ദേവകി ചേച്ചി എവിടെ?"
"ഓ... കാണേണ്ടത് ദേവകി ചേച്ചിയെ ആണോ അതോ പ്രേമലതയെയാണോ?" അങ്ങനെ ചോദിക്കുമ്പോൾ അനിതയുടെ മുഖത്ത് ചെറിയ ദേഷ്യവും സങ്കടവും ഒക്കെ ഉണ്ടായിരുന്നു. അത് കണ്ട് ശേഖർ ചിരിച്ചു.
"അവരെ പെട്ടെന്ന് തന്നെ പറഞ്ഞു വിട്ടു അല്ലേ.?"
അനിത ശേഖറിന്റെ കഴുത്തിലൂടെ കൈയിട്ട് ചുണ്ടുകളിൽ ചുംബിച്ചു.
"ശേഖർ എനിക്ക് ആ പെണ്ണിനെ ഇഷ്ടമല്ല. അവൾ ശേഖറിന്റെ അടുത്ത് വന്ന് നിൽക്കുന്നതും സംസാരിച്ചതും ഒന്നും ഇഷ്ടപ്പെട്ടില്ല. ശേഖർ വരാൻ ലേറ്റ് ആകും എന്ന് ഞാൻ കള്ളം പറഞ്ഞു.
ഞാൻ അവർക്ക് പെട്ടെന്ന് തന്നെ ടാക്സി റെഡിയാക്കി കൊടുത്തു. അവർ ബ്രേക്ഫാസ്റ്റ് കഴിച്ചിട്ടാണ് പോയത്. ടാക്സി ചാർജ് ഞാൻ കൊടുത്തിട്ടുണ്ട്. പിന്നെ അവൾക്ക് ചെറിയൊരു എമൗണ്ടും കയ്യിൽ വച്ച് കൊടുത്തു... പോരെ?"
"ഇത്ര ജലസി തോന്നാനും മാത്രം അവൾക്ക് എന്താ ഉള്ളത്? ബ്യൂട്ടിയുടെ കാര്യത്തിൽ തന്റെ നൂറിൽ ഒരംശം പോലും അവൾക്കില്ല. പോരാത്തതിന് പ്രഗ്നന്റ് ആയിട്ട് ഇപ്പോൾ വീർത്ത് മത്തങ്ങ പോലെയാണ് ഇരിക്കുന്നത്.
അതുപോലെ ഒരെണ്ണത്തിനെ കാണുമ്പോൾ തന്നെ ഞാൻ ചാടിപ്പോകും എന്ന് തോന്നുന്നുണ്ടോ?"
"ശേഖർ അങ്ങനെ പോകും എന്ന് പേടിച്ചിട്ട് ഒന്നുമല്ല. ശേഖറിന്റെ അടുത്ത് ഏതെങ്കിലും പെണ്ണ് വന്നു സ്വാതന്ത്രത്തോടെയും സ്നേഹത്തോടെയും സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. അത് ശേഖറിനും അറിയാവുന്നതല്ലേ?.
ജിമ്മിലെ നാൻസി കാരണമാണ് ഞാൻ ജിമ്മിൽ പോക്ക് നിർത്തിയത്. പുറത്തുവച്ച് ഞാൻ അറിയാതെ എന്തുവേണമെങ്കിലും ആയിക്കോ... പക്ഷേ എന്റെ കൺമുന്നിൽ ഒന്നും വേണ്ട.
ശേഖർ എന്റെ മാത്രമാണ്... എന്റെ മാത്രം... " അത് പറഞ്ഞുകൊണ്ട് അനിത ശേഖറിന്റെ ചുണ്ടുകളിൽ തുടരെത്തുടരെ ചുംബിച്ചു.
"എന്താണിത്? ഞങ്ങളൊക്കെ ഇവിടുന്ന്
💬 Comments
View all comments