Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
ചെറിയ ചമ്മൽ ഉണ്ടായിരുന്നു.
അരമണിക്കൂർ കഴിഞ്ഞ് ദിലീപ് അവന്റെ ക്യാബിനിലേക്ക് വന്നു. ദിലീപ് മാത്രമല്ല കൂടെ ഓഫീസ് സ്റ്റാഫ് വൃന്ദയും ഉണ്ടായിരുന്നു. ഒരു പ്രോജക്റ്റിന്റെ കാര്യം ഡിസ്കസ് ചെയ്യാൻ വേണ്ടിയാണ് രണ്ടുപേരും കൂടി ഒരുമിച്ച് വന്നത്.
അവർ ഡിസ്കഷൻ സ്റ്റാർട്ട് ചെയ്തു. ശേഖർ നേരത്തെ തന്നെ അനലൈസ് ചെയ്തിട്ടുള്ള പ്രൊജക്റ്റ് ആയതു കാരണം പ്രത്യേകിച്ച് ഡിസ്കഷന്റെ ആവശ്യം അവനുണ്ടായിരുന്നില്ല.
ഡിസ്കഷൻ കഴിഞ്ഞ വൃന്ദ ഇറങ്ങിയപ്പോൾ ദിലീപ് അവിടെ തന്നെ ഇരുന്നു. ശേഖറിന് അത് ചെറിയൊരു അലോരസം ഉണ്ടാക്കി.
"അളിയാ വെള്ളിയാഴ്ച രാത്രി.. ഹോ... ഞാൻ എങ്ങനെ ഉറങ്ങി എന്ന് എനിക്ക് തന്നെ അറിയില്ല.."
"ഇവിടെ വച്ച് പറയേണ്ട... ആരെങ്കിലും കേൾക്കും"
"വേറൊന്നും പറയുന്നില്ല. നിനക്ക് ഒരായിരം താങ്ക്സ്. നിന്റെ നല്ല മനസ്സിന്"
അങ്ങനെ പറഞ്ഞതിനുശേഷം അവർ സാധാരണ രീതിയിൽ പ്രോജക്ടിനെ പറ്റിയും മറ്റ് ഓഫീസിലുള്ള മറ്റുള്ളവരുടെ കാര്യങ്ങളും ഒക്കെ സംസാരിച്ചു. അല്പം കഴിഞ്ഞ് ദിലീപ് അവന്റെ ക്യാബിനിലേക്ക് പോയി.
ശേഖറിന് അപ്പോഴാണ് ശ്വാസം നേരെ വീണത്. പിന്നീട് ദിലീപ് അതിനെപ്പറ്റി സംസാരിച്ചു ഒന്നുമില്ല. ശേഖറിന്റെ മനസ്സിൽ എപ്പോഴും ആ ചിന്ത തന്നെയേ ഉണ്ടായിരുന്നുള്ളൂ.
വൈകുന്നേരം ആയപ്പോൾ ഇടയ്ക്ക് ഒരു ബ്രേക്കിന് രണ്ടുപേരും കൂടി കോഫി കുടിക്കാനായി ഇറങ്ങി.
"അനിത ഓക്കേ അല്ലേ അളിയാ?. എന്നോട് അവൾക്ക് ദേഷ്യം ഒന്നും ഇല്ലല്ലോ"
"അതെന്താ നീ അങ്ങനെ ചോദിച്ചത്" ശേഖറിന് ഒരു ഞെട്ടൽ ഉണ്ടായി.
"അളിയാ ആ ഹെഡ്സെറ്റ് അളിയന്റെ കയ്യിൽ നിന്നും എടുത്ത് ഞാൻ അവളുടെ തലയിൽ വെക്കുമ്പോൾ ആ ഹെഡ്സെറ്റിൽ നിന്ന് പാട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
💬 Comments
View all comments