Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
എന്ന് തലയാട്ടി കാണിച്ചു.
"വല്ലതും ഉണ്ടെങ്കിൽ പറയണേ അളിയാ.."
പറയാം എന്നവൻ വാക്ക് കൊടുത്തു. ദിലീപ് പോയി കഴിഞ്ഞപ്പോൾ ശേഖർ സ്വയം ആലോചിച്ചു. " അല്ലെങ്കിൽ തന്നെ എന്തിനാണ് ദിലീപിനോട് ദേഷ്യപ്പെടുന്നത്.
എല്ലാം താൻ ആയിട്ട് വരുത്തി വെച്ചതാണ്. അപ്പോഴേക്കും ഓഫീസ് സ്റ്റാഫ് വൃന്ദ അവിടേക്ക് കയറി വന്നു.
"ബോസ് കഴിഞ്ഞദിവസം അയച്ച മെയിലിന്റെ റിപ്ലൈ കിട്ടിയിട്ടുണ്ട്. രണ്ട് ദിവസത്തെ ഷെഡ്യൂൾ ആണ് അവർ പറഞ്ഞിരിക്കുന്നത് "
"ഓക്കേ താൻ പ്രൊജക്റ്റ് ലീടിനെ മെൻഷൻ ചെയ്"
"പിന്നെ ബോസ്, ഒരാൾ കാണാൻ വന്നിരുപ്പുണ്ട് "
"ആരാണ് ക്ലയിൻഡ് ആരെങ്കിലുമാണോ? "
"അല്ല ബോസ് ഇത് ബോസിന്റെ ഫാമിലി പറഞ്ഞിട്ട് വന്നതാണെന്നാണ് പറയുന്നത്"
"എന്റെ ഫാമിലി പറഞ്ഞിട്ടോ? അതാരാ? എന്താണ് പേര് പറഞ്ഞത്?"
"അജയൻ എന്നാണ് പേര് പറഞ്ഞിരിക്കുന്നത്."
"അജയൻ.. എനിക്ക് അങ്ങനെ ഒരാളെ അറിയില്ലല്ലോ... എന്തായാലും വിളിക്ക്"
വൃന്ദ പോയിക്കഴിഞ്ഞതും ഓഫീസിലേക്ക് സുമുഖനും സുന്ദരനുമായ ഒരു ചെറുപ്പക്കാരൻ കയറി വന്നു. മുണ്ടും ഷർട്ടും ഒക്കെ ഉടുത്ത് നാടൻ വേഷം, ഇരു നിറം, ശേഖറിന്റെ അത്ര ഉയരം ഇല്ലെങ്കിലും കാണാൻ നല്ല ലുക്ക് ഉണ്ട്, ഉയരത്തിന് അനുസരിച്ചിട്ടുള്ള വണ്ണം. ശേഖർ അയാളളോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു.
"എന്റെ ഫാമിലി പറഞ്ഞിട്ടാണോ നിങ്ങൾ വന്നത്"
"അതെ സാർ.... എന്റെ പേര് അജയൻ, ഞാൻ പ്രേമലതയുടെ ഹസ്ബൻഡ് ആണ്. പിന്നെ... സാറിന്റെ അമ്മ... വിളിച്ചു... "
പ്രേമലത എന്നുള്ള പേരുകേട്ടപ്പോൾ തന്നെ ശേഖറിന് ആൾ ആരാണെന്ന് മനസ്സിലായി. അതുകൊണ്ടുതന്നെ അധികം ഇൻട്രൊഡക്ഷൻ വേണ്ട എന്നുള്ള രീതിയിൽ ശേഖർ കൈ കാണിച്ചു. വന്നയാൾ
💬 Comments
View all comments