0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 202.9K

അല്പം ഒന്ന് പരുങ്ങി.

"എന്താ വന്നത്? "

"ഞാൻ... അത് പിന്നെ... അമ്മ... " അയാൾ ഇരുന്നു വിക്കുന്ന കണ്ടപ്പോൾ തന്നെ ശേഖറിന് മനസ്സിലായി ഇയാൾക്ക് എന്തോ റിക്വസ്റ്റ് പറയാനുണ്ട്.

ഉടൻതന്നെ ശേഖർ അവന്റെ അമ്മയെ ഫോണിൽ വിളിച്ചു.

അമ്മ ശശികല ഫോൺ കോൾ അറ്റൻഡ് ചെയ്തു. ശേഖർ ചോദിച്ചപ്പോൾ അവർ ഇങ്ങനെ പറഞ്ഞു.

"മോനെ അത് പ്രേമലതയുടെ ഹസ്ബൻഡ്... നമ്മുടെ ദേവകിയുടെ മോളുടെ... അവന്റെ അനിയനു നിന്റെ കമ്പനിയിൽ ഒരു ജോലി തരപ്പെടുത്തി കൊടുക്കാമോ എന്ന് ചോദിക്കാൻ വേണ്ടി വന്നതാണ്.

എന്തായാലും നീ അവനെ ഒന്ന് അറ്റൻഡ് ചെയ്യ്. പറ്റുമെങ്കിൽ ഒരു ട്രെയിനിയായിട്ടോ മറ്റോ... അവന്റെ അനിയൻ നല്ല എജുക്കേഷൻ ഒക്കെയുണ്ട് ഞാൻ അവന്റെ സർട്ടിഫിക്കറ്റും ബയോഡേറ്റ ഒക്കെ ചെക്ക് ചെയ്തതാണ്.

നിന്നെക്കൊണ്ട് പറ്റുമെങ്കിൽ ചെയ്താൽ മതി ഇല്ലെങ്കിൽ ഡയറക്റ്റ് മുഖത്തടിച്ചത് പോലെ ഒരു നോ പറയണ്ട. നോ ഞാൻ പറഞ്ഞോളാം" ശശികല പറയുന്നത് കേട്ട് ശേഖർ ഫോൺ വെച്ചു.

"ബയോഡേറ്റ കയ്യിലുണ്ടോ?"

"ഉണ്ട്... സാർ.. സർട്ടിഫിക്കറ്റ് കോപ്പിയും ഉണ്ട്" കയ്യിലിരുന്ന ഫയൽ അജയൻ ശേഖറിന് നേരെ നീട്ടി. ശേഖർ ഫയൽ വാങ്ങി മറിച്ചുനോക്കി. അജയന്റെ അനുജൻ അജിത്തിന്റെ ബയോഡേറ്റയും സർട്ടിഫിക്കറ്റും ആണ്.

ശേഖർ ഉടൻ തന്നെ വൃന്ദയെ ഫോണിൽ വിളിച്ചു.

"എസ് ബോസ്" വൃന്ദ ക്യാബിനയിലേക്ക് കയറി വന്നു.

"വൃന്ദ നമുക്കിപ്പോൾ ട്രെയിനി വേക്കൻസി വല്ലതും കൊടുക്കാനുണ്ടാകുമോ.?" ശേഖർ പതിവ് ചോദ്യം വൃന്ദയോട് ചോദിച്ചു. അത് വൃന്ദയും ശേഖറും തമ്മിൽ കളിക്കുന്ന ഒരു നാടകമാണ്.

വൃന്ദയ്ക്ക് അത് നന്നായി അറിയാം. ജോലി ചോദിച്ച് കമ്പനിയിൽ

💬 Comments

View all comments