0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 209.7K

ആളുകൾ വരുന്നത് സാധാരണയാണ്. ചില ആളുകളോട് ശേഖർ ഡയറക്റ്റ് നോ പറയും.

അങ്ങനെ നോ പറയാൻ പറ്റാത്ത സാഹചര്യത്തിൽ ഇതുപോലെ വെറുതെ വൃന്ദയെ വിളിച്ച് ഒരു ഷോ കാണിക്കലൊക്കെ നടത്തി വേക്കൻസി ഇല്ല എന്ന് വരുത്തിതീർക്കും.

"ബോസ്.. ഇപ്പോഴത്തെ സ്റ്റേജിൽ എനിക്ക് പെട്ടെന്ന് പറയാൻ പറ്റില്ല... കരണ്ട് പ്രൊജക്റ്റ് എല്ലാം തന്നെ റണ്ണിങ് ആണ്... ബട്ട് ഞാൻ എന്റെ മാക്സിമം ട്രൈ ചെയ്യാം..."

വൃന്ദ ശേഖറിന്റെ കയ്യിൽ നിന്നും ഫയൽ വാങ്ങി.

"ഓക്കേ എനിക്ക് അടുത്തറിയാവുന്ന ആളാണ്. താൻ അതൊന്ന് കൺസിഡർ ചെയ്യണം." അത് വെറുതെ പറയുന്നതാണെന്ന് ശേഖറിനും വൃന്ദയ്ക്കും അറിയാം.

"ഞാൻ ആദ്യം കണ്ടപ്പോൾ നമ്മളുടെ പഴയ പവൻകുമാർ ആണെന്ന് കരുതി.." വൃന്ദ അജയനെ അടിമുടി നോക്കിയിട്ട് ചെറിയ ചിരിയോടെ പറഞ്ഞു. അപ്പോഴാണ് ശേഖറും അത് ശ്രദ്ധിച്ചത്.

മുൻപ് ഓഫീസിൽ വർക്ക് ചെയ്തിരുന്ന ആളായിരുന്നു പവൻകുമാർ. ആളുടെ കോഴിത്തരം അതിരു വിട്ടപ്പോൾ ശേഖറായിട്ട് തന്നെ പറഞ്ഞു വിട്ടതാണ്. കാരണം പുറത്തുനിന്നും ഒരുപാട് കമ്പളയിന്റുകൾ വന്നു. പവൻകുമാർ ഒരു കാട്ടുകോഴി തന്നെയായിരുന്നു.

"മിസ്റ്റർ അജയൻ വന്നോളൂ." അജയനെ വിളിച്ചുകൊണ്ട് വൃന്ദ പുറത്തേക്കിറങ്ങി.

അവർ പോയി കഴിഞ്ഞതും പെട്ടെന്ന് ശേഖറിന്റെ മനസ്സിൽ മറ്റൊരു ചിന്ത വന്നു. അവൻ പെട്ടെന്ന് തന്നെ വൃന്ദയെ ഫോണിൽ വിളിച്ചു.

"വൃന്ദ... ദിലീപ് ക്യാബിനിൽ ഇല്ലേ?"

"ഇല്ല ബോസ്... നമ്മുടെ ക്ലൈൻറ്റിനെ മീറ്റ് ചെയ്യാനായി പുറത്തുപോയി"

"വൃന്ദ അജയനോട് സംസാരിച്ചതിനുശേഷം പുറത്തുവയ്റ്റ് ചെയ്യാൻ പറയണം കേട്ടോ."

"ഓക്കേ ബോസ്സ്"

ശേഖർ വർക്കൊക്കെ പെട്ടെന്ന് തന്നെ ഫിനിഷ് ചെയ്ത് പുറത്തേക്കിറങ്ങി. പറഞ്ഞതുപോലെ തന്നെ അജയൻ പുറത്ത്

💬 Comments

View all comments