0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 215.1K

കാത്തു നിൽക്കുന്നുണ്ടായിരുന്നു. ശേഖർ അജയന്റെ അടുത്തേക്ക് ചെന്നു.

"ഞാൻ മാക്സിമം ട്രൈ ചെയ്യാം എനിക്ക് മാത്രമായിട്ട് ഒരു തീരുമാനം എടുക്കാൻ കഴിയില്ല അതുകൊണ്ടാണ്" ശേഖർ പറഞ്ഞത് കേട്ട് അജയൻ പുഞ്ചിരിച്ചു.

"മതി.. അങ്ങനെ മതി. സാർ ഒന്ന് കൺസിഡർ ചെയ്താ മതി. അവനെ ഒരു നല്ല നിലയിൽ എത്തിക്കണം എന്നുള്ളത് എന്റെ ഒരു വലിയ ആഗ്രഹമാണ്.

ഞാൻ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. എനിക്കൊരു ചേച്ചിയും പിന്നെ താഴെ അവനും പിന്നെ അതിന് താഴെ ഒരു അനിയത്തിയും ഉണ്ട്.

ചേച്ചിയുടെ കല്യാണം നടത്തി. അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയതുകൊണ്ട് കുടുംബഭാരം മുഴുവൻ എന്റെ തോളിലായി. ചേച്ചിയെ മാന്യമായി കെട്ടിച്ചു വിട്ടു. അനിയത്തിയെ കെട്ടിക്കാൻ ഉള്ളതും എന്റെ കയ്യിലുണ്ട്.

അനിയന്റെ കാര്യമാണ് എന്റെ ഇപ്പോഴത്തെ ബുദ്ധിമുട്ട്. അവൻ പഠിക്കാൻ നല്ല മിടുക്കനാണ്.. എൻജിനീയറിങ് ഒക്കെ നല്ല മാർക്ക് ഉണ്ടായിരുന്നു. എനിക്ക് പഠിക്കണം എന്നുണ്ടായിരുന്നു പക്ഷേ അന്ന് ആ സാഹചര്യം ഉണ്ടായിരുന്നില്ല.

അതുകൊണ്ട് ഞാൻ അനിയനെ നല്ലതുപോലെ പഠിപ്പിച്ചു. എനിക്ക് അവന്റെ ഈ ഫീൽഡിൽ അറിയാവുന്നവർ ആരും തന്നെ ഇല്ല. പ്രേമയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്.

സാറിനോട് ഒന്ന് ചോദിച്ചു നോക്കാൻ. സാറിന്റെ പേരെന്റ്സ്നെ കണ്ടാരുന്നു. സാറിന്റെ അമ്മയാണ് ഇങ്ങോട്ട് നേരിട്ട് വരാൻ പറഞ്ഞത്."

"അതിനെന്താ ഡോണ്ട് വറി. ഇവിടെ അല്ലെങ്കിൽ മറ്റൊരിടത്ത് ഞാൻ ട്രൈ ചെയ്തു നോക്കാം. അതിരിക്കട്ടെ ദേവകി ചേച്ചിയും പ്രേമലതയും എവിടെ?"

"അവൾക്ക് ഡേറ്റ് അടുത്തു വരികയാണ് അതുകൊണ്ട് ഹോസ്പിറ്റലിനടുത്ത് ഒരു ലോഡ്ജിൽ റൂം എടുക്കാമെന്നുവച്ചു. ഹോസ്പിറ്റലിൽ റൂം ഉണ്ട് പക്ഷേ അമ്മയ്ക്ക് കാലുവേദന ഉള്ളതുകൊണ്ട് സെപ്പറേറ്റ്

💬 Comments

View all comments