0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 220.4K

ഒരു ബെഡ് വേണം.

അതുകൊണ്ട് ലോഡ്ജിലും കൂടെ ഒരു റൂം എടുക്കാം എന്ന് വച്ചു.. അടുത്തുതന്നെ..."

"എന്തിനാ വെറുതെ ലോഡ്ജിൽ ഒക്കെ റൂം എടുക്കുന്നത് എന്റെ വീട്ടിൽ താമസിക്കാമല്ലോ.. നിള ഹോസ്പിറ്റലിൽ അല്ലേ... എന്റെ വീടിനടുത്താണ്. വീട്ടിൽ നിന്ന് ഷോട്ട് കട്ട് ഉണ്ട്"

"അയ്യോ അത് ബുദ്ധിമുട്ടാവില്ലേ?"

"ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല ഞങ്ങൾ ആകെ രണ്ടുപേരെ ഉള്ളൂ ആ വലിയ വീട്ടിൽ. പിന്നെ ഇത് ആകെ കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂ."

ശേഖർ പറഞ്ഞത് കേട്ട് ആദ്യം ഒന്ന് വേണ്ട എന്ന് വച്ചെങ്കിലും ശേഖറുമായിട്ട് കുറച്ചുകൂടി അടുപ്പം കാണിച്ചു കഴിഞ്ഞാൽ അനിയന് ചിലപ്പോൾ ഒരു ജോലി സാധ്യത കിട്ടിയേക്കുമെന്ന് അജയൻ കരുതി.

തങ്ങളുടെ ആവശ്യത്തിനുവേണ്ടി ബുദ്ധിമുട്ടിക്കുന്നതിന്റെ നീരസം ഉണ്ടായിരുന്നു അജയന്റെ മുഖത്ത്. അത് ശേഖറിനു മനസ്സിലാവുകയും ചെയ്തു.

"മടിയൊന്നും വിചാരിക്കണ്ട.. ദേവകിചേച്ചി എന്നെ എടുത്തു വളർത്തിയതാണ്... എനിക്ക് എന്റെ അമ്മയെപ്പോലെ ആണ്... ഇതുവരെ കാര്യമായിട്ട് ഒന്നും എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ ആരൊക്കെ ഇപ്പോൾ വന്നിട്ടുള്ളത്?"

"അധികം ബന്ധുക്കൾ ഒന്നുമില്ല എനിക്കും അവൾക്കും. അറിയാമല്ലോ അവളുടെ അമ്മയുടെ ഭർത്താവ് ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയി പിന്നെ എന്റെ അമ്മയ്ക്ക് വീട്ടിൽ നിന്ന് മാറിനിൽക്കാൻ പറ്റില്ല.

അതുകൊണ്ട് ഞാനും പ്രേമലതയും അവളുടെ അമ്മയും മാത്രമേ ഉള്ളൂ. അവരെ രണ്ടുപേരെയും ഹോസ്പിറ്റലിൽ ഇരുത്തിയിട്ടാണ് ഞാൻ ഇപ്പോൾ വരുന്നത്. ഇവിടെ വന്നതിനുശേഷം ലോഡ്ജിൽ പോയി റൂം എടുക്കാമെന്നു കരുതി."

"എന്നാൽ നമുക്കൊരു കാര്യം ചെയ്യാം നേരെ ഹോസ്പിറ്റലിലേക്ക് വിടാം... എന്നിട്ട് അവരെയും കൂട്ടികൊണ്ട് നമുക്ക് എന്റെ വീട്ടിലേക്ക് പോകാം"

"അയ്യോ.. അത് വേണ്ട.. ബുദ്ധിമുട്ടാവില്ലേ?

💬 Comments

View all comments