0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 233.4K

നോ പറയാൻ ശേഖറിന് തോന്നിയില്ല.

അവനെ പിണക്കുന്നത് ശരിയല്ല. ഫോൺ കട്ട് ചെയ്ത് വീണ്ടും ശേഖർ ഡ്രൈവ് ചെയ്തു.

"ഇതെന്താ നേരത്തെ വന്നോ... " ശേഖറിന്റെ കാർ വന്നതും സിറ്റൗട്ടിൽ ഇരുന്നു ഏതോ മാഗസിൻ വായിച്ചുകൊണ്ടിരുന്ന അനിത ചാടി ഇറങ്ങി വന്നു.

മനോഹരമായ ഒരു ചുരിദാറാണ് അവളുടെ വേഷം. ശേഖർ ഉള്ളപ്പോൾ അവനെ ഹരം പിടിപ്പിക്കാൻ വേണ്ടി മാത്രമാണ് അവൾ സുതാര്യമായ വസ്ത്രങ്ങളൊക്കെ ധരിക്കുന്നത്.

അല്ലാത്തപ്പോൾ മിക്കപ്പോഴും ചുരിദാർ തന്നെയാണ് അവളുടെ വേഷം.

കാറിന്റെ ഉള്ളിൽ ദേവകി ചേച്ചിയെയും പ്രേമലതയെയും കണ്ടപ്പോൾ അവളുടെ മുഖം ചെറുതായി ഒന്ന് വാടി. പക്ഷേ പെട്ടെന്ന് തന്നെ അവൾ പുഞ്ചിരി വരുത്തി. അവർ അകത്തേക്ക് കയറി.

ശേഖർ അനിതയ്ക്ക് അജയനെ പരിചയപ്പെടുത്തിക്കൊടുത്തു.

"മോളെ ഇതാണ് അജയൻ. പ്രേമയുടെ ഭർത്താവ്. മോള് കണ്ടിട്ടില്ലല്ലോ... "അതിനുശേഷം അജയനോട് ആയി തിരിഞ്ഞുകൊണ്ട് ശേഖർ പറഞ്ഞു.

"അജയാ... ഇതാണെന്റെ മോള്... അനിത... സോറി നിങ്ങളുടെ കല്യാണത്തിന് ഞങ്ങൾ രണ്ടുപേരും നല്ല തിരക്കായിരുന്നു അതുകൊണ്ടാണ് വരാൻ കഴിയാഞ്ഞത്. പിന്നെ ഞങ്ങളുടെ കല്യാണത്തിന്റെ സമയത്ത് അജയന് ഞങ്ങളെ അറിയില്ലല്ലോ"

"അജയേട്ടന് അന്നുമുതലേ അറിയാം. ഞാൻ ഫോട്ടോയൊക്കെ കാണിച്ചു കൊടുത്തിട്ടുണ്ട്." പ്രേമലത പറഞ്ഞു.

"ഓ... അതുശരി... അപ്പൊ കുറെ കാലമായിട്ട് തുടങ്ങിയ പ്രേമമാണ് അല്ലേ...". പ്രേമലതയെ നോക്കി കളിയാക്കുന്ന മട്ടിൽ ശേഖർ പറഞ്ഞു. പ്രേമലത നാണിച്ചു ചിരിച്ചു.

അനിതയുടെ മുഖം കടുത്തു. വന്നവരെയെല്ലാം അനിത ചെറിയ രീതിയിൽ സൽക്കരിച്ചു. അതിനുശേഷം അവൾ മുകളിലത്തെ നിലയിലുള്ള ബെഡ്റൂമിലേക്ക് ചെന്നു. ശേഖർ അപ്പോൾ ഡ്രസ്സ് ചേഞ്ച് ചെയ്യുകയായിരുന്നു.

"എന്ത് പണിയ കാണിച്ചത്? ഇവരെ വിളിച്ച്

💬 Comments

View all comments