Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നേ?"
"പ്രേമലതയ്ക്ക് ഡേറ്റ് അടുത്ത് വരികയാണ്.. പിന്നെ അമ്മ വിളിച്ചു പറഞ്ഞിരുന്നു.. അവരെ ഒന്ന് ഹെൽപ്പ് ചെയ്യണമെന്ന്.. "
"പിന്നെ പ്രേമലതേടെ കോപ്പ്... അതിന് ഏതെങ്കിലും ഒരു ലോഡ്ജിൽ മുറിയെടുത്ത് കൊടുത്താൽ പോരേ ഹോസ്പിറ്റലിനു അടുത്ത് തന്നെ ആകുമ്പോൾ പോക്ക് വരവും എളുപ്പമായിരിക്കും"
"നമുക്കിവിടെ അവരെ നിർത്താം. രണ്ടുമൂന്നു ദിവസത്തെ കാര്യമല്ലേ ഉള്ളൂ. നീ അവർക്ക് വേണ്ടിട്ട് ഒന്നും പ്രത്യേകിച്ച് വയ്ക്കണമെന്നില്ല. നിനക്കും ഒരു കൂട്ടാകുമല്ലോ.."
ശേഖർ പറഞ്ഞത് കേട്ട് അനിതയ്ക്ക് ദേഷ്യം വന്നു.
"എനിക്ക് അവരുടെ കൂട്ടൊന്നും വേണ്ട. അവർക്ക് വെച്ച് കൊടുക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. ബട്ട്.. എനിക്ക് ആ പെണ്ണിനെ ഇഷ്ടമല്ല അത് ശേഖറിനോട് ഞാൻ കഴിഞ്ഞ തവണയും പറഞ്ഞതല്ലേ."
"പതുക്കെ പറ.. അവര് കേട്ട് കഴിഞ്ഞാൽ എന്ത് വിചാരിക്കും..."
"കണ്ടോ ഇപ്പോൾ തന്നെ നമ്മുടെ ഫ്രീഡം പോയി നമ്മൾ എന്തിനാ നമ്മളുടെ വീട്ടിൽ പതുക്കെ പറയുന്നത്?"
"താൻ ചുമ്മാ... കളയടോ... അവര് രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ പൊയ്ക്കോളും... ഒന്ന് അഡ്ജസ്റ്റ് ചെയ്... എന്റെ പൊന്നേ..." അനിതയെ വാരിപ്പുണർന്നു ശേഖർ ചുംബിച്ചു.
ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും ശേഖറിന്റെ ചുംബനത്തിനും കെട്ടിപ്പിടുത്തത്തിനും അവൾ നല്ലതുപോലെ സഹകരിച്ചു. അനിത എപ്പോഴും അങ്ങനെയാണ്. എത്ര ദേഷ്യം ഉണ്ടെങ്കിലും ശേഖറിനെ ഒരിക്കലും അവൾ അവഗണിക്കില്ല.
സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയ അന്ധമായ ആരാധനയും സ്നേഹവും ഒക്കെയാണ്. അതിനിപ്പോഴും ഒരു കുറവുമില്ല.
റൊമാന്റിക് സീനൊക്കെ തൽക്കാലത്തേക്ക് മതിയാക്കി ശേഖർ താഴെ ഹാളിലേക്ക് ചെന്നു. അവിടെ ചെന്ന് അജയനോട് അല്പം സംസാരിച്ചു. അനിത അപ്പോഴേക്കും അവർക്ക് കിടക്കാനുള്ള മുറികൾ
💬 Comments
View all comments