0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 244.3K

ഒക്കെ റെഡിയാക്കി.

ദേവകി ചേച്ചി അവളെ അതിന് സഹായിച്ചു. ആ സമയത്ത് അനിത പ്രേമലതയെ നോക്കി. പ്രേമലതയും അജയനും ശേഖറും ഹാളിൽ ഇരുന്ന സംസാരിക്കുകയാണ്.

അവരുടെ രണ്ടുപേരുടെയും പ്രണയകാര്യവും വിവാഹക്കാര്യവും ഒക്കെയാണ് സംസാരിക്കുന്നത്. ശേഖറിനെയും അനിതയെയും പോലെ തന്നെ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് പ്രേമലതയും അജയനും. മുറിയൊക്കെ റെഡിയാക്കി കഴിഞ്ഞ് അനിതയും അവരുടെ അടുത്തേക്ക് പോയി.

ഗ്രൗണ്ട് ഫ്ലോറിൽ ആണ് അനിത അവർക്കുള്ള മുറികൾ ഒക്കെ റെഡിയാക്കിയത്. ശേഖറിന്റെയും അനിതയുടെയും ബെഡ്റൂം ഫസ്റ്റ് ഫ്ലോറിൽ ആണ്.

അല്പം കഴിഞ്ഞപ്പോൾ കുളിക്കുവാൻ വേണ്ടി വാഷ്റൂമിലേക്ക് കയറി. ആ സമയത്ത് ശേഖർ അനിതയോട് കഴിക്കാൻ അട വേണമെന്ന് പറഞ്ഞു. അത് കേട്ട് അനിത വല്ലാത്ത ഒരു ചെറിയ സംശയത്തോടെ ശേഖറിനെ നോക്കി.

സാധാരണ ഇടയ്ക്കൊക്കെ ശേഖറിന് അനിത അരിയട ഉണ്ടാക്കി കൊടുക്കുന്നതാണ്.

"ഇതെന്താ ഇപ്പോൾ പെട്ടെന്ന് അട കഴിക്കാൻ ഒരു തോന്നൽ?"

"എനിക്കല്ല ഇവൾക്കാണ്. അട ഇവൾക്ക് ഭയങ്കര ഇഷ്ടമാണ്" പ്രേമലതയെ നോക്കി ചിരിച്ചുകൊണ്ട് ശേഖർ പറഞ്ഞു.

അത് കേട്ടതും അനിത ദേഷ്യം കൊണ്ട് പല്ലുറുമ്മി.

"വല്യേട്ടൻ ഇതൊക്കെ ഓർക്കുന്നുണ്ടോ? " തനിക്കുവേണ്ടി അട ഉണ്ടാക്കണം എന്ന് പറഞ്ഞത് പ്രേമലതയ്ക്ക് ഭയങ്കര സന്തോഷമായി.

"പിന്നല്ലേ.. ഞാനിതൊക്കെ മറക്കുമോ" അനിത എഴുന്നേൽക്കുന്നില്ല എന്ന് കണ്ടപ്പോൾ അവളെ നോക്കി ശേഖർ ഒരിക്കൽ കൂടി പറഞ്ഞു.

"മോളെ... പെട്ടെന്ന് ആയിക്കോട്ടെ പ്രേമലതയ്ക്ക് വേണ്ടി മാത്രം മതി എനിക്ക് വേണ്ട"

"അയ്യോ വേണ്ട ചേച്ചിക്ക് അതൊക്കെ ബുദ്ധിമുട്ടാകും"

" ഏയ് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല" അങ്ങനെ പറഞ്ഞെങ്കിലും അനിതയുടെ മുഖത്ത് നീരസം വ്യക്തമായിരുന്നു. അവൾ നല്ലപോലെ ദേഷ്യം

💬 Comments

View all comments