Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
വേലക്കാരൻ യജമാനനോട് സംസാരിക്കുന്ന പോലെയാണ്.
ഇവൻ എന്തായാലും തന്റെ വരുതിക്കു നിൽക്കുന്ന ഒരുത്തൻ തന്നെയാണ്. ശേഖർ മനസ്സിൽ പലതും കണക്ക് കൂട്ടി. മനസ്സിൽ നിന്നും ദിലീപ് എന്ന കടമ്പ മാറ്റാൻ ചിലപ്പോൾ അജയനെ കൊണ്ട് പറ്റിയേക്കും.
"അജയൻ ജിമ്മിൽ ഒക്കെ പോകാറുണ്ടോ?"
"ഇല്ല... ജിമ്മിൽ ഒന്നും പോകാറില്ല"
"നല്ല ബോഡി ഉണ്ടല്ലോ"
"അത് ജിമ്മിൽ പോകാതെ തന്നെ നല്ല പണിയുണ്ട് എനിക്ക്. പറമ്പിലും മറ്റും ചെറിയ രീതിയിൽ കൃഷിയുണ്ട് പിന്നെ വിറക് കീറാൻ ഒക്കെയുണ്ട് അങ്ങനെ ഇങ്ങനെയുള്ള പണിയൊക്കെ ചെയ്യുന്നതുകൊണ്ട് ബോഡി നല്ല ഫിറ്റായിട്ടിരിക്കുന്നു"
"ഞാൻ പിന്നെ ജിമ്മിൽ ഡെയിലി പോകും. അതുകൊണ്ടാണ് എന്റെ ബോഡി ഇങ്ങനെ ഫിറ്റായിരിക്കുന്നത്"
"അത് സാറിനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി... ജിമ്മിൽ പോകുന്നവരുടെ ബോഡി കുറച്ചുകൂടെ നല്ല ഫിറ്റ് ആയിരിക്കും. ഞാൻ ഒരു നോർമൽ ഫിറ്റാണ്."
"ഏയ് അജയനെ കണ്ടപ്പോൾ ആദ്യം ഞാൻ കരുതിയത് ജിമ്മിൽ പോകുന്ന ആളാണെന്നാണ്. കാരണം ജിമ്മിൽ പോകുന്നവരുടെ പോലെ തന്നെയുണ്ട്. നല്ല ഫിറ്റ് തന്നെയാണ്.
പിന്നെ അജയനെ കുറിച്ച് ഞാൻ നേരത്തെ ഒന്ന് കേട്ടായിരുന്നു. അല്പസൽപം കോഴിത്തരം ഒക്കെ ഉണ്ടായിരുന്നല്ലോ.?" ശേഖർ പറഞ്ഞത് കേട്ട് അജയൻ ചിരിച്ചു.
"അത് പിന്നെ... " അജയൻ നിന്ന് വിക്കി.
"ഡോണ്ട് വറി മാൻ. കോഴിത്തരം ഒന്നും ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം. എനിക്കിഷ്ടം പോലെയുണ്ടായിരുന്നു കല്യാണത്തിന് മുമ്പ്. ഇപ്പോ കല്യാണത്തിന് ശേഷം അൽപസൊല്പം ചെറുതൊക്കെ ഉണ്ട്."
"അത് വൈഫ് അറിയാതെ ആയിരിക്കും അല്ലേ?."
"ഏയ് അവൾക്കെല്ലാം അറിയാം അവൾക്ക് എതിർപ്പ് ഒന്നുമില്ല. ഞങ്ങൾ അങ്ങനെ പങ്കാളിയുടെ ഇഷ്ടത്തിന്
💬 Comments
View all comments