Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
"അജയൻ ഒരു രണ്ടുമിനിറ്റ് ഇവിടെനിക്ക്... ഞാന് ഇപ്പോ വരാം... " അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ ബെഡ്റൂമിലേക്ക് പോയി.
ബെഡ്റൂമിൽ ചെന്നവൻ അനിത വരുന്നതും കാത്തുനിന്നു. അനിത അവിടെ അധികനേരം അങ്ങനെ നിൽക്കില്ല എന്ന് ശേഖറിന് അറിയാം.
"എന്താ ശേഖർ അയാളോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞത്" ബെഡ്റൂമിലേക്ക് വന്ന പാടെ അനിത ചോദിച്ചു.
"അവൻ പോയോ?"
"ശേഖറല്ലേ അയാളോട് അവിടെ നിൽക്കാൻ പറഞ്ഞത്. ശേഖർ പറയാതെ അയാൾ പോകുമോ? കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു. എന്നോട് അനിയന്റെ ജോലിക്കാര്യം ശേഖറിനെ ഒന്ന് ഓർമ്മിപ്പിക്കണം എന്ന് പറഞ്ഞിരുന്നു."
"അവനെ അവിടെ നിർത്തിയത് തന്റെ ടാസ്കിന് വേണ്ടിയിട്ടാണ്"
"എന്റെ ടാസ്കോ?" അനിത നെറ്റി ചുളിച്ചു.
"താനല്ലേ പറഞ്ഞത് ഞാൻ പ്രേമലതയോട് സംസാരിക്കരുതെന്ന്. അങ്ങനെ സംസാരിക്കാതിരിക്കണമെങ്കിൽ താൻ ഈ ഒരു ടാസ്ക് ചെയ്യേണ്ടിവരും"
"ഓ.... ശരി... എന്താണ് ടാസ്ക്? പിന്നെ... ഞാൻ ആ ടാസ്ക് ചെയ്യും പക്ഷേ അവളോട് സംസാരിക്കാൻ പാടില്ല"
"ടാസ്ക് നല്ല ടഫ് ടാസ്ക്കാണ്... പിന്നെ.. താനത് ചെയ്യുമോ എന്ന് എനിക്കറിയില്ല.. എന്നാലും പറയാം പക്ഷേ ചെയ്തു കഴിഞ്ഞാൽ അവൾ ഇവിടെ ഉള്ളടത്തോളം ഞാൻ അവളോട് സംസാരിക്കാൻ പോയിട്ട് അവളുടെ മുഖത്ത് പോലും നോക്കില്ല.
ഉറപ്പ്. പ്രോജക്റ്റിന്റെ തിരക്കിലാണെന്ന് പറഞ്ഞ് ഞാൻ അവൾക്ക് മുഖം പോലും കൊടുക്കില്ല "
"ശരി.. ഞാൻ റെഡി... എന്ത് ടഫ് ടാസ്ക് ആണെങ്കിലും ഞാൻ ചെയ്യാം..." അനിതയുടെ മുഖത്ത് ആയിരം പൂച്ചെണ്ടുകൾ വിടർന്ന സന്തോഷം.
"ടാസ്ക് നല്ല ടഫ് ടാസ്ക് ആണ്"
"എന്താണെങ്കിലും പറഞ്ഞോ ഞാൻ ചെയ്യും. എനിക്ക് ശേഖർ അവളോട് സംസാരിക്കുന്നത്
💬 Comments
View all comments