Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
അവളുടെ ഫ്ലൈയിംഗ് കിസ്സ് പിടിച്ചെടുത്തു തിരിച്ച് അതുപോലെ ഒരു ഫ്ലൈയിംഗ് കൊടുത്തു.
എന്നിട്ട് അവൻ ബെഡ്റൂമിൽ നിന്നും പുറത്തിറങ്ങി ബാൽക്കണിയിലേക്ക് ചെന്നു.
അജയൻ അപ്പോൾ മൊബൈലിൽ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു.
"വെയിറ്റ് ചെയ്ത് മുഷിഞ്ഞോ?"
"ഏയ് ഇല്ല... സാറെന്താ പറയാനുണ്ടെന്ന് പറഞ്ഞത്"
"ഞാൻ... എനിക്ക് അജയന്റെ ഒരു ഹെൽപ്പ് വേണം."
"എന്താ സാറേ പറഞ്ഞോ എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്യാം. സാറിനെപ്പോലുള്ളവർക്ക് ഹെല്പ് ചെയ്യുന്നത് തന്നെ ഒരു ക്രെഡിറ്റ് ആണ്"
"ഓ അങ്ങനെയൊന്നുമില്ല... എന്നെ അത്രയ്ക്ക് പുകഴ്ത്തേണ്ട കാര്യം ഒന്നുമില്ല.. അജയനെ പോലെ തന്നെ ഒരു സാധാരണ മനുഷ്യനാണ് ഞാനും. പിന്നെ പണമുള്ള ഫാമിലിയിൽ ജനിച്ചത് കൊണ്ട് ഞാൻ ബുദ്ധിമുട്ടുകൾ ഒന്നുമറിയാതെ പഠിച്ചു ഇപ്പോൾ സ്വന്തമായി ബിസിനസ്.
എന്നെപ്പോലെ തന്നെ പണമുള്ള ഫാമിലിയിൽ ആയിരുന്നു അജയൻ എങ്കിൽ ഇതുപോലെ എന്തെങ്കിലും ബിസിനസും ഒക്കെയായിട്ട് അജയനും ഇപ്പോൾ ഇങ്ങനെ തന്നെ ആയിരുന്നേനെ" ശേഖർ പറഞ്ഞത് കേട്ട് അജയൻ ചിരിച്ചു.
"പണമുള്ള ഫാമിലിയിൽ ജനിച്ചതുകൊണ്ട് മാത്രമായില്ലല്ലോ സർ. ഇതൊക്കെ മെയിന്റയിൻ ചെയ്തു കൊണ്ടുപോകാൻ ഒരു കഴിവും കൂടെ വേണ്ടേ. സാറിന് ആ കഴിവുള്ളത് കൊണ്ടാണ് സാറിന് ഇപ്പോൾ ഒരു കമ്പനി ഉള്ളതും കയ്യിൽ പണമുള്ളതും.
പേരന്റ്സിനൊക്കെ സപ്പോർട്ട് ചെയ്യുന്നതിന് ഒരു പരിധി ഉണ്ടാവില്ലേ"
"അജയൻ പറഞ്ഞ ആ ഒരു കാര്യം കറക്റ്റ് ആണ്. ഞാൻ ശ്രദ്ധിച്ചേ പൈസയൊക്കെ ചെലവാക്കാറുള്ളൂ പിന്നെ പഠിത്തം.. എന്റെ പേരൻസ് എന്റെ പഠിത്തത്തിൽ നല്ലതുപോലെ ശ്രദ്ധിച്ചു.
പിന്നെ ഇപ്പോഴുള്ള കമ്പനി ഞാനും എന്റെ കുറെ ഫ്രണ്ട്സും കൂടെ ചേർന്ന് ഷെയർ ഇട്ട് തുടങ്ങിയതാണ്. അത് ഞാൻ
💬 Comments
View all comments