0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 339.2K

എന്നിട്ട് ഇപ്പോൾ എന്ത് തോന്നുന്നു?" അജയൻ പറഞ്ഞത് കേട്ട് അനിത പൊട്ടിച്ചിരിച്ചു.

"ഒരു പാവം പെണ്ണാണെന്ന് മനസ്സിലായി."

"ഞാൻ അത്ര പാവം ഒന്നുമല്ല. ശേഖറിന് കോളേജിലും മറ്റും ഒരുപാട് ആരാധികമാരുണ്ടായിരുന്നു. അവരോട് എല്ലാവരോടും തന്നെ ഞാൻ പടവെട്ടിയിട്ടുണ്ട്. ഒറ്റ ഒരെണ്ണത്തിനെയും ഞാൻ വെറുതെ വിട്ടിട്ടില്ല."

"സാറിനെ അത്രയ്ക്ക് ഇഷ്ടമാണ് അല്ലേ"

"അതെ.. ശേഖർ എന്റെ മാത്രമാണ്. എനിക്കറിയാം പ്രേമലതയെ ശേഖർ ഒരു അനിയത്തിയെ പോലെയാണ് കാണുന്നതെന്ന്. ദേവകി ചേച്ചി ശേഖറിന് അമ്മയെ പോലെയാണെന്ന് പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്.

ഇതൊക്കെ എനിക്ക് നന്നായിട്ട് അറിയാം പക്ഷേ, ഞാൻ ഇങ്ങനെയാണ്. ശേഖർ എന്റെ മാത്രമാണ്. ഞാൻ എന്റെ ജീവിതത്തിൽ ഒരു പുരുഷനെ മാത്രമേ ഇഷ്ടപ്പെട്ടിട്ടുള്ളൂ.

അതെന്റെ ശേഖർ ആണ്. ആസ്ഥാനത്ത് മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല."

"നിങ്ങൾ തമ്മിൽ എന്നു മുതൽ ആണ് പ്രേമിച്ചു തുടങ്ങിയത്"

"കോളേജിൽ പഠിക്കുമ്പോൾ മുതലാണ്. പക്ഷേ എനിക്ക് അതിനുമുമ്പ് തന്നെ ഇഷ്ടമായിരുന്നു. ഞാനൊരു അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് ശേഖറിനെ പ്രണയിച്ചു തുടങ്ങിയത്.

സ്കൂൾ ആൽബത്തിൽ നിന്ന് ശേഖറിന്റെ ഫോട്ടോ ഞാൻ വെട്ടിയെടുത്തു ഒട്ടിക്കും. എന്റെ കൂട്ടുകാരികളുടെ ആൽബത്തിൽ ഒന്നും തന്നെ ശേഖറിന്റെ ഫോട്ടോ ഉണ്ടാവില്ല" അതും പറഞ്ഞ് അനിത പൊട്ടിച്ചിരിച്ചു.

"ശരിക്കും പറഞ്ഞാൽ ചെറിയൊരു വട്ട് അല്ലേ?" അജയൻ ഒരു തമാശ കണക്ക് ചിരിച്ചുകൊണ്ട് ചോദിച്ചു.

"ചെറുതൊന്നുമല്ല ശേഖറിന്റെ കാര്യത്തിൽ എനിക്ക് മുഴുത്ത വട്ട് തന്നെയായിരുന്നു. ശേഖറിന് ഇഷ്ടം സ്റ്റൈലിഷ് പെൺകുട്ടികളെ ആയിരുന്നു. അത് എന്നോട് ഒരു കൂട്ടുകാരി പറഞ്ഞതുമാണ്.

അന്ന് ഞാൻ അത് കാര്യമാക്കി എടുത്തില്ല. പക്ഷേ കോളേജിൽ ചേർന്നു കഴിഞ്ഞപ്പോൾ

💬 Comments

View all comments