Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
എനിക്ക് അത് മനസ്സിലായി. അതോടെ ഞാൻ എന്നെ തന്നെ മൊത്തത്തിൽ ചേഞ്ച് ചെയ്തു"
"ശേഖർ സാർ പറഞ്ഞായിരുന്നു... "
"ശേഖർ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് കോളേജിൽ ചേർന്നതിനുശേഷം ആണ്. ശരിക്കും പറഞ്ഞാൽ സ്റ്റൈലിഷ് ആയതിനുശേഷം എന്ന് വേണമെങ്കിൽ പറയാം. ആ സമയത്ത് ഒരുപാട് ക്യാമ്പസ് ബ്യൂട്ടികൾ ഉണ്ടായിരുന്നു.
ഞാൻ ഒരുപാട് കരഞ്ഞ ദിവസങ്ങൾ ആയിരുന്നു അതൊക്കെ."
"അതെന്താ?"
" കാരണം ആ സമയത്ത് ശേഖർ മറ്റുള്ളവരുടെ കൂട്ടത്തിൽ ഒരു പെണ്ണായിട്ട് മാത്രമേ എന്നെ കണ്ടിരുന്നുള്ളൂ. ഞാൻ ഇഷ്ടമാണ്, പ്രണയമാണ് എന്ന് പറഞ്ഞ് പുറകെ നടക്കാൻ തുടങ്ങിയപ്പോൾ ശേഖർ എന്നോട് കുറെ ട്രിക്ക് ക്വസ്റ്റ്യൻസ് ചോദിച്ചു.
അതെന്തിനു വേണ്ടി ആയിരുന്നു എന്നുള്ളത് എനിക്ക് അപ്പോൾ മനസ്സിലായിരുന്നില്ല. ഞാനതിന് എന്റെ പൊട്ടബുദ്ധിക്ക് മറുപടി പറഞ്ഞതോടെ ശേഖർ എന്നെ അധികം ശ്രദ്ധിക്കാതെ ആയി"
"അതെന്താ? "
"ഞാനൊരു വെർജിനാണോ എന്നറിയാൻ വേണ്ടിയാണ് ശേഖർ ചോദ്യങ്ങളൊക്കെ ചോദിച്ചത്. എന്റെ ഫാമിലിയെ പറ്റിയും ഒക്കെ അറിഞ്ഞപ്പോഴേക്കും ശേഖർ പിന്മാറി. കാരണം ഒരു വിർജിൻ പെണ്ണുമായുള്ള ഒരു സിൻസിയർ റിലേഷൻഷിപ്പിന് ശേഖറിന് അപ്പോൾ താല്പര്യമുണ്ടായിരുന്നില്ല.
പക്ഷേ ഞാൻ വിട്ടില്ല. ഞാൻ പിന്നാലെ നടന്നു. ഒടുവിൽ ശേഖർ സമ്മതിച്ചു. ഞാൻ പുറകെ നടന്നു വല വിരിച്ചു പിടിച്ചു എന്ന് പറയുന്നതായിരിക്കും നല്ലത്."
അത്രയും പറഞ്ഞ് അനിത എന്തൊക്കെയോ ഓർത്തുകൊണ്ട് സ്വയം പുഞ്ചിരിച്ചു. അവൾ പഴയ കാര്യങ്ങളൊക്കെ ഓർത്തു ചിരിക്കുന്നതാണെന്ന് ശേഖറിന് മനസ്സിലായി.
"ഒരാളോട് അത്രയ്ക്ക് ഇഷ്ടം തോന്നി കഴിഞ്ഞാൽ പിന്നെ അങ്ങനെയായിരിക്കും. അയാൾ ഇല്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല എന്നൊക്കെ തോന്നും. എനിക്ക് പ്രേമലതയെ പരിചയപ്പെടുന്നതിന് മുമ്പേ
💬 Comments
View all comments