0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 343.5K

ഒന്ന് രണ്ട് ലവ് അഫയർ ഉണ്ടായിരുന്നു.

പക്ഷേ അവരൊന്നും സീരിയസ് ആയിരുന്നില്ല. പ്രേമലതയെ പിന്നീടാണ് ഞാൻ പരിചയപ്പെട്ടത്. പിന്നെ അവൾ തന്നെ മതി എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. ഒരു പാവം പൊട്ടിപ്പെണ്ണ് ആണ് അവൾ." അജയൻ വാചാലനായി.

"പക്ഷേ പ്രേമലതയെ വിവാഹം കഴിക്കാൻ പറ്റില്ലായിരുന്നുവെങ്കിൽ അജയൻ വേറെ വിവാഹം കഴിക്കില്ലായിരുന്നോ?"

"അത് പിന്നെ നമുക്ക് എന്തായാലും ഒരു പങ്കാളി വേണ്ടേ? അപ്പോൾ തീർച്ചയായിട്ടും ഞാൻ വേറെ വിവാഹം കഴിച്ചേനെ"

"എന്നാൽ എന്റെ കാര്യം അങ്ങനെയല്ല. ശേഖർ എന്നെ വിവാഹം കഴിച്ചില്ല എങ്കിൽ, അല്ലെങ്കിൽ എന്നെ കൂടെ കൂട്ടിയില്ല എങ്കിൽ ഞാൻ ചിലപ്പോൾ എന്റെ ജീവിതം തന്നെ അവസാനിപ്പിച്ച് പോയേനെ.

അന്നും ഇന്നും അങ്ങനെ തന്നെ. എന്നെ കൂടെ കൂട്ടണം എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. വിവാഹം കഴിക്കണം എന്ന് ഞാൻ പറഞ്ഞിട്ടേയില്ല.

ശേഖറിന് വിവാഹം ഇഷ്ടമല്ലെങ്കിൽ വിവാഹം കഴിക്കാതെയും ഒരുമിച്ച് ജീവിക്കാൻ ഞാൻ തയ്യാർ ആയിരുന്നു"

"നിങ്ങളുടെ സ്നേഹം കാണുമ്പോൾ എനിക്ക് ശരിക്കും അസൂയ തോന്നുന്നു"

"ഒരുപാട് പേർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നെ പലരും ഉപദേശിച്ചിട്ടുണ്ട്. എന്തിന് എന്റെ അച്ഛനും അമ്മയും പോലും പറഞ്ഞിട്ടുണ്ട് ഇത്രയ്ക്ക് പൊസസീവ് ആകരുതെന്ന്.

ശേഖറിന്റെ കാര്യത്തിൽ ഞാൻ പൊസസീവ് ആണ്. അന്നും ഇന്നും എനിക്ക് ഒരു മാറ്റവും ഇല്ല. മാറാനൊട്ട് ആഗ്രഹവുമില്ല. ശേഖർ വേറൊരു പെണ്ണിനെ കല്യാണം കഴിച്ച് എന്നെ ഒരു സൈഡ് പീസായി വെച്ചിരുന്നാൽ പോലും ഞാൻ സമ്മതിച്ചേനെ."

"ഏയ്... അങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുമോ... വിഷമമാവില്ലേ?"

"വിഷമമുണ്ടാകും പക്ഷേ ശേഖർ കൂടെ ഉണ്ടാകുമല്ലോ. അന്ന് ഞാൻ അങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. കാരണം

💬 Comments

View all comments