0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 345.7K

അന്ന് ശേഖറിന് ഒരുപാട് ആരാധികമാരുണ്ടായിരുന്നു. കാമുകിമാർ ഒന്നുമില്ലായിരുന്നു.

ലവ് എന്ന് പറയുന്നത് നമുക്ക് അങ്ങോട്ടുമിങ്ങോട്ടും തോന്നുമ്പോഴല്ലേ."

"അത് പിന്നെ സാറിന് നല്ല പണമുള്ള ഫാമിലിയിൽ അല്ലേ പിന്നെ കാണാനും നല്ല സൗന്ദര്യമുണ്ട്. അപ്പോൾ തീർച്ചയായിട്ടും ആരാധികമാരുണ്ടാവും "

"അതിപ്പോഴും ഉണ്ട്. ആരാധികമാർ ഇപ്പോഴും കുറവൊന്നുമില്ല. പക്ഷേ വിവാഹത്തിനുശേഷം ശേഖർ ആരുടെ അടുത്തും പോയിട്ടില്ല എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. "

"സാർ പോയിട്ടൊന്നും ഉണ്ടാവില്ല"

"അഥവാ പോയെന്ന് പിന്നീട് ഞാൻ അറിഞ്ഞാലും ശേഖർ പറയുന്നത് മാത്രമേ ഞാൻ കേൾക്കൂ. ശേഖർ എന്നോട് പറയുകയാണ് ഞാൻ പോയിട്ടില്ല എങ്കിൽ ഞാൻ അത് വിശ്വസിക്കും.

അതിപ്പോൾ കള്ളമാണെങ്കിലും ശേഖർ പറയുന്നത് തന്നെയാണ് എന്റെയും നിലപാട്.... കുറച്ച് വട്ട് കൂടുതലുള്ള ഒരു പെണ്ണിനെ പോലെ തോന്നുന്നുണ്ടോ ഇപ്പോൾ"

"ഏയ്... ഇല്ല... സാർ എന്തായാലും ഭാഗ്യവാനാണ് ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ. ഞാൻ ഏതെങ്കിലും പെണ്ണുങ്ങളുടെ പുറകെ പോയിട്ടുണ്ടെന്ന് എന്റെ ഭാര്യ അറിഞ്ഞാൽ പിന്നെ ഭയങ്കര വഴക്ക് ആയിരിക്കും. "

"ഞാനൊരിക്കലും ശേഖറുമായി വഴക്കിടില്ല. വഴക്കിടാൻ എനിക്ക് കഴിയില്ല. പിണങ്ങി ഇരിക്കാൻ പറ്റില്ല. ചെറിയ രീതിയിൽ ഞങ്ങൾ ഇടയ്ക്കൊക്കെ പിണങ്ങാറുണ്ട്. പക്ഷേ എനിക്കധികം നേരം പിടിച്ചു നിൽക്കാൻ പറ്റില്ല.

ശേഖർ പെട്ടെന്ന് തന്നെ വഴക്കെല്ലാം സോൾവ് ചെയ്യും. അഥവാ ശേഖർ സോൾവ് ചെയ്യാൻ വന്നില്ലെങ്കിൽ തന്നെ ഞാൻ പിണക്കം എല്ലാം മാറ്റി ശേഖറിന്റെ അടുത്തേക്ക് പോകും.

പക്ഷേ എപ്പോഴും എന്റെ പിണക്കം മാറ്റുന്നത് ശേഖർ തന്നെയാണ്. എന്നെ അത്രയ്ക്ക് ഇഷ്ടമാണ് എന്റെ ശേഖറിന്. "

"നിങ്ങൾ തമ്മിലുള്ള ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ

💬 Comments

View all comments