0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 347.6K

ആയിക്കോട്ടെ"

വാതിൽക്കൽ നിന്ന് ഇതെല്ലാം കേട്ട് ശേഖർ തന്റെ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന ദിലീപ് എന്ന ബുദ്ധിമുട്ട് അലിഞ്ഞില്ലാതാകുന്നതുപോലെ തോന്നി. അനിതയുടെ മനസ്സിൽ താൻ മാത്രമേയുള്ളൂ.

ആ തിരിച്ചറിവ് അവനു വല്ലാത്ത സന്തോഷം നൽകി. ഇനിയിപ്പോൾ ഇതിന്റെ ഒന്നും ആവശ്യമില്ല. ബെഡ്റൂമിൽ ചെന്നിട്ട് അജയനോട് പ്രോജക്ട് ക്യാൻസൽ ആയി എന്ന് പറയാം.

അവൻ പോയി താഴെയുള്ള ബെഡ്റൂമിൽ കിടന്നോളും. അവൻ മുറിയിലേക്ക് കയറാൻ ഒരുങ്ങി.

"ഞാനൊരു കാര്യം ചോദിച്ചോട്ടെ? ശേഖർ സാറിനെ അല്ലാതെ വേറെ ആരെയും മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് പറഞ്ഞു. സാറിന്റെ ഒപ്പം അല്ലാതെ വേറെ ആരുടെയെങ്കിലും ഒപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ?"

അജയന്റെ അനിതയോടുള്ള ആ ചോദ്യം കേട്ട് മുറിയിലേക്ക് കയറാൻ ഒരുങ്ങിയ ശേഖർ ഒന്നു നിന്നു.

"എന്റെ മനസ്സിലേക്കും ശരീരത്തിലേക്കും ആദ്യമായി വന്ന പുരുഷൻ ശേഖർ ആണ്. വിവാഹത്തിനുശേഷം മാത്രമാണ് ഞാൻ ഒരു കന്യക അല്ലാതായത്. അതിനുശേഷം ശേഖറിന് അറിയാത്ത ഒരു കാര്യവും എന്റെ ജീവിതത്തിൽ ഇല്ല.

ശേഖറിന്റെ താല്പര്യത്തോടെ ഞാൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്, അതും അടുത്തിടെ. അത് എന്താണെന്ന് ഞാൻ വ്യക്തമായിട്ട് പറയുന്നില്ല. പക്ഷേ എന്റെ എല്ലാ കാര്യങ്ങളും ശേഖറിന് അറിയാം.

അതായത് എന്റെ ശരീരത്തിൽ മറ്റൊരു പുരുഷൻ സ്പർശിച്ചിട്ടുണ്ടെങ്കിൽ അത് ശേഖറിന് അറിയാം. അജയൻ ചോദിച്ച ചോദ്യത്തിന് അതെ എന്നാണ് എന്റെ ഉത്തരം.

ശേഖറിന് അത് വ്യക്തമായിട്ട് അറിയാം. കൂടുതൽ ഡീറ്റെയിൽ ആയിട്ട് ഞാൻ പറയില്ല. ശേഖർ അറിയാത്ത ഒന്നും തന്നെയില്ല." അനിതയുടെ മറുപടി കേട്ടപ്പോൾ ശേഖരന് മനസ്സിലായി ദിലീപുമായുള്ള കളിയെ കുറിച്ചാണ് അവൾ പറയുന്നത്.

എങ്ങും തൊടാതെയുള്ള അവളുടെ മറുപടി

💬 Comments

View all comments