Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
നീ ആരാ കളക്ടറോ?" വർക്കൗട്ട് ചെയ്തുകൊണ്ടിരുന്ന അജയൻ പെട്ടെന്ന് അത് നിർത്തി പ്രേമലതയെ വഴക്ക് പറഞ്ഞു.
"ഈ പെണ്ണിന് ഇതെന്താ? കുഞ്ഞ് വലിയ വലിയ കാര്യങ്ങളൊക്കെ നോക്കി നടത്തുന്ന ആളാ... അല്ലാതെ നിന്റെ ഭർത്താവിനെ പോലെ ചെറിയ ചെറിയ ജോലി ഒന്നും ചെയ്യുന്ന ആളല്ല" ദേവകി പ്രേമലതയെ വഴക്ക് പറയുന്നതുപോലെ പറഞ്ഞു. അത് കേട്ട് അജയൻ ചിരിച്ചു.
ദേവകി അജയനെ കുറച്ച് പരിഹസിച്ചത് പോലെ അനിതയ്ക്ക് തോന്നി.
"ദേവകിയമ്മ എന്താ അങ്ങനെ പറഞ്ഞത്? ജോലിയുടെ വലിപ്പമല്ല നമ്മുടെ അധ്വാനം തന്നെയാണ് വലുത്. അതിപ്പോൾ ചെറുതോ വലുതോ എന്തും ആയിക്കോട്ടെ ഒരാളുടെ ജോലി അയാളെ സംബന്ധിച്ച് അയാൾക്ക് വളരെ ഇമ്പോർടന്റ് തന്നെയായിരിക്കും" അനിത അജയനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചു. അനിത തന്നെ സപ്പോർട്ട് ചെയ്തപ്പോൾ ദേവകി പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ടാണെന്ന് അജയന് മനസ്സിലായി.
"അമ്മ ഇടക്കിടയ്ക്ക് ഇങ്ങനെയൊക്കെ പറയുന്നതാ... അതൊന്നും എനിക്കൊരു പ്രശ്നമേയല്ല... അമ്മ എനിക്ക് എന്റെ സ്വന്തം അമ്മയെ പോലെയാണ്..." അജയൻ ചിരിച്ചുകൊണ്ട് അനിതയോട് പറഞ്ഞു.
"എന്നാലും അമ്മ ഇനി അങ്ങനെയൊന്നും പറയരുത്. അജയന് സാരമില്ലെങ്കിലും കേട്ടുനിൽക്കുന്നവർക്ക് വിഷമം വരും.... ഇന്നലെത്തന്നെ അജയൻ ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല ഹെൽപ്പ് ആയിരുന്നു" അനിത അങ്ങനെ പറഞ്ഞിട്ട് അജയനെ നോക്കി. അജയൻ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് പുഞ്ചിരിച്ചു.
കാർ ഓടിക്കുമ്പോൾ ശേഖർ മിററിലൂടെ വീട്ടിലെ കാഴ്ചകളിലേക്ക് ഒന്നുകൂടി നോക്കി. അനിതയും ദേവകി ചേച്ചിയും പ്രേമലതയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അജയൻ വർക്ക് ഔട്ട് തുടരുകയാണ്. നല്ല ഉത്സാഹത്തോടെയാണ് ശേഖർ വണ്ടിയോടിച്ചത്.
ശേഖറിന്റെ ഓഫീസിലേക്കുള്ള വഴിയിൽ തന്നെയാണ് നിള ഹോസ്പിറ്റൽ. ഓഫീസിലേക്ക് പോകാൻ രണ്ടുമൂന്നു
💬 Comments
View all comments