Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
കാർ ഓടിച്ചാൽ മതി." മുറ്റത്ത് കിടക്കുന്ന കാർ ചൂണ്ടിക്കൊണ്ട് ശേഖർ പറഞ്ഞു. ഒരു കാർ ശേഖറിന്റെയും ഒരു കാർ അനിതയുടെതും ആണ്. അങ്ങനെ വേർതിരിച്ച് കാണാറൊന്നുമില്ല എങ്കിലും അവരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
"ഇത് ഒരുപാട് വിലകൂടിയ കാറല്ലേ?"
"അതിനെന്താ അജയാ?... വില കൂടിയതാണെങ്കിലും എന്റെയും എന്റെ മോളുടെയും അല്ലേ.. പിന്നെ ഇൻഷുറൻസ് ഉണ്ട്. അഥവാ അജയൻ എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്തുകഴിഞ്ഞാലും കുഴപ്പമില്ല. സർവീസ് ഒക്കെ ഫ്രീയാണ്." അത്രയും പറഞ്ഞുകഴിഞ്ഞ് ശേഖർ അനിതയുടെ നേരെ തിരിഞ്ഞു.
"മോളെ അജയൻ പുറത്തു വല്ലതും പോവുകയാണെങ്കിൽ നോക്കിക്കോണം. കാർ എടുത്തോണ്ട് പോകാൻ പറയണം"
"ഓക്കേ... ശേഖർ.... അജയനെ ഞാൻ നോക്കിക്കോളാം"
"ഓക്കേ അപ്പോൾ വൈകിട്ട് വന്നിട്ട് കാണാം. ലവ് യു മോളു"
"ലവ് യു ടു ശേഖർ" അനിത അങ്ങനെ പറഞ്ഞതും ശേഖർ വണ്ടി സ്റ്റാർട്ട് ചെയ്തു. ഗേറ്റ് ഓട്ടോമാറ്റിക് ആണ്. റിമോട്ട് ഓൺ ചെയ്ത ഗേറ്റ് തുറന്ന് ശേഖർ ഓഫീസിലേക്ക് പോയി.
"വല്യേട്ടൻ ഇന്ന് എന്നോട് ഒന്നും തന്നെ സംസാരിച്ചില്ല." ശേഖർ പോയി കഴിഞ്ഞപ്പോൾ പ്രേമലത പരിഭവിച്ചു.
"ശേഖർ വളരെ ബിസിയാണ്. കഴിഞ്ഞദിവസം ഒരു പ്രോജക്ട് വളരെ അൺഎക്സ്പെക്റ്റഡ് ആയി വന്നു... സൊ ശേഖറിനെ ഇനി രണ്ടു മൂന്നു ദിവസത്തേക്ക് പിടിച്ചാൽ കിട്ടില്ല... അല്ലാതെ നിന്നെ മനപ്പൂർവം അവോയിഡ് ചെയ്യുന്നതൊന്നും അല്ല" അനിത പ്രേമലതയെ ആശ്വസിപ്പിക്കുന്നത് പോലെ പറഞ്ഞു.
"എന്നിട്ട് അമ്മയോടും അജയേട്ടനോടും വല്യേട്ടൻ സംസാരിച്ചല്ലോ.... എന്നോട് മാത്രമേ ഉള്ളൂ സംസാരിക്കാതിരുന്നത്..." പ്രേമലത പിന്നെയും പരിഭവിച്ചു.
"നിന്നോട് സംസാരിക്കണം എന്ന് നിർബന്ധം ഉണ്ടോ? സാറിന് നല്ല ബിസിയായിരുന്നു...
💬 Comments
View all comments